മാതൃഭൂമി സാഹിത്യ പുരസ്കാരം എം. മുകുന്ദന്
കോഴിക്കോട്: 2006ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ അര്‍ഹനായി.
മാതൃഭൂമി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. പി വീരേന്ദ്ര കുമാറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.
പ്രശസ്ത നാടകകൃത്ത് കെ. ടി മുഹമ്മദ് ചെയര്‍മാനും കാക്കനാടന്‍, എം.എന്‍.കാരശ്ശേരി എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
മലയാള നോവല്‍, കഥാ സാഹിത്യത്തെ രൂപത്തിലും ഉള്ളടക്കത്തിലും നവീകരിച്ച ആധുനിക സാഹിത്യകാരന്മാരില്‍ പ്രമുഖനാണ് എം. മുകന്ദന്‍. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന ആദ്യ നോവല്‍ മുതല്‍ പുലയപ്പാട്ടുവരെയുള്ള കൃതികള്‍ ഇക്കാര്യം വ്യക്തമാക്കുന്നവയാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന വാര്‍ഡ് മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് .












Click it and Unblock the Notifications