കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം. സുകുമാരന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

  • By Staff
Google Oneindia Malayalam News

ദില്ലി: 2006ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്നും പ്രമുഖ എഴുത്തുകാരന്‍ എം. സുകുമാരന്റെ ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാ സമാഹാരം പുരസ്കാരത്തിനായി തിരഞ്ഞെടുത്തു.

കെ. ജി ശങ്കരപ്പിള്ള, ഡോ. വി.സി ഹാരിസ്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി അഗ്രാഹാര കൃഷ്ണമൂര്‍ത്തി അറിയിച്ചു.

മലയാളമടക്കം 23ഇന്ത്യന്‍ ഭാഷകളിലെ കൃതികള്‍ക്കുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. പ്രമുഖ എഴുത്തുകാരുടെ എഴ് കവിതകള്‍ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

10 നീണ്ടകഥകളുടെ സമാഹാരമാണ് അവാര്‍ഡിനര്‍ഹമായ ചുവന്ന ചിഹ്നങ്ങള്‍. പാലക്കാടു ജില്ലയിലെ ചുറ്റൂര്‍ സ്വദേശിയായ സുകുമാരന്‍ തിരുവനന്തപുരത്ത് ഏജീസ് ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്നു. തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ 1974ല്‍ അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു. 1982ല്‍ എഴുത്തു നിര്‍ത്തി. 1992ല്‍ പിതൃതര്‍പ്പണം എന്ന പ്രശസ്ത കഥയോടെ വീണ്ടും എഴുത്തില്‍ സജീവമായി.

പാറ, അഴിമുഖം, ശേഷക്രിയ, ശുദ്ധവായു എന്നീ നോവലുകളും തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ തുടങ്ങിയ കഥാ സമാഹാരങ്ങളും ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X