കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ റുഷ്‌ദിയ്‌ക്ക്‌ ബ്രിട്ടീഷ്‌ രാജ്ഞി പ്രഭു പദവി നല്‍കി

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ സാഹിത്യകാരനും ബുക്കര്‍ സമ്മാനജേതാവുമായി സല്‍മാന്‍ റുഷ്‌ദിയെ ബ്രിട്ടീഷ്‌ രാജ്ഞി പ്രഭു പദവി നല്‍കി ആദരിച്ചു.

മഹത്തായ ഈ പദവി സ്വീകരിയ്‌ക്കുമ്പോള്‍ കൂടുതല്‍ താന്‍ കൂടുതല്‍ ആവേശ ഭരിതനും വിനീതനുമാകുകയാണെന്ന്‌ സല്‍മാന്‍ റുഷ്‌ദി പറഞ്ഞു. അറുപതാം പിറന്നാള്‍ ആഘോഷിയ്‌ക്കുന്ന വേളയിലാണ്‌ റുഷ്‌ദിയ്‌ക്ക്‌ ഈ പദവി ലഭിയ്‌ക്കുന്നത്‌. ജൂണ്‍ 19നാണ്‌ റുഷ്‌ദിയുടെ അറുപതാം ജന്മദിനം

1947 ല്‍ മുംബൈയിലെ മുംസ്ലിം കുടുംബത്തില്‍ ജനിച്ച റുഷ്‌ദിയുടെ പಠനം ഇംഗ്ലണ്ടിലായിരുന്നു. ലണ്ടനില്‍ പരസ്യരംഗത്ത്‌ പ്രവര്‍ത്തിയ്‌ക്കുന്നതിനിടെയാണ്‌ റുഷ്‌ദി മുഴുവന്‍ സമയവും എഴുത്തിലേയ്‌ക്കും സാഹിത്യ പ്രവര്‍ത്തനങ്ങളിലേയ്‌ക്കും കടന്നു വന്നത്‌.

1975ലാണ്‌ റുഷ്‌ദിയുടെ ആദ്യനോവലായ ഗ്രിമസ്‌ പ്രസിദ്ധീകിരച്ചത്‌. എന്നാല്‍ ഇത്‌ കൂടുതല്‍ ശ്രദ്ധിയ്‌ക്കപ്പെടുകയുണ്ടായില്ല. എന്നാല്‍ രണ്ടാമത്തെ സൃഷ്ടിയായ മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രന്‍ സഹൃദയലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

ഈ നോവലോടെയാണ്‌ സല്‍മാന്‍ റുഷ്‌ദിയെന്ന സാഹിത്യകാരനെ ലോകമറിഞ്ഞുതുടങ്ങിയത്‌. 1981 ലെ ബുക്കര്‍ സമ്മാനവും മിഡ്‌നൈറ്റ്‌ ചില്‍ഡ്രന്‍ സ്വന്തമാക്കി. സാത്താന്റെ വചനന്റെ(സെയ്‌റ്റാനിക്‌ വേര്‍സസ്‌) എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്‌ റുഷ്‌ദിയ്‌ക്കെതിരെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഫത്വ പ്രഖ്യാപിച്ചിരുന്നു. അഭിനേത്രിയായ പത്മാ ലക്ഷ്‌മിയാണ്‌ റുഷ്‌ദിയുടെ ഭാര്യ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X