Get Updates
Get notified of breaking news, exclusive insights, and must-see stories!

വയാര്‍ അവാര്‍ഡ്‌ വീരേന്ദ്രകുമാറിന്‌

Veerendrakumarതിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്‌ എം.പി വീരേന്ദ്രകുമാര്‍ എംപിയ്‌ക്ക്‌. ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണ്‌ അവാര്‍ഡ്‌. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

ഒക്ടോബര്‍ 27ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ സമ്മാനിക്കും. സി. രാധാകൃഷ്‌ണന്‍, എം മുകുന്ദന്‍, എന്‍ രാമചന്ദ്രന്‍, എന്നിവരുള്‍പ്പെട്ട ജഡ്‌ജിങ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ വിവരം ബുധനാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്‌.

അവാര്‍ഡിന്‌ മൊത്തം 90 കൃതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച ആറ്‌ കൃതികള്‍ തിരഞ്ഞെടുക്കപ്പെട്ട 20പേരുടെ പരിഗണനയ്‌ക്കായി അയച്ചു. ഇവരുടെ റാങ്കിങില്‍ കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച മൂന്ന്‌ കൃതികള്‍ ജഡ്‌ജിങ്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ സമര്‍പ്പിച്ചു.

അവാര്‍ഡ്‌ നിര്‍ണ്ണയത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഹൈമവതഭൂവില്‍ മുന്നിലായിരുന്നുവെന്നും ഇത്‌ അപൂര്‍വമാണെന്നും ട്രസ്റ്റ്‌ പ്രസിഡന്റ്‌ എംകെ സാനു പറഞ്ഞു. വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ മുപ്പത്തിരണ്ടാമത്‌ പുരസ്‌കാരമാണിത്‌.

പ്രകൃതിയെ തകര്‍ക്കുന്നതിനെതിരായ എളിയ പ്രതിരോധം മാത്രാണ്‌ ഹൈമതഭൂവില്‍ എന്ന തന്റെ കൃതിയെന്ന്‌ അവാര്‍ഡ്‌ വിവരം പുറത്തുവന്നശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേ വീരേന്ദ്രകുമാര്‍ പറഞ്ഞു.

ഹിമാലയാത്രയും തുടര്‍ന്നുണ്ടായ അനുഭവങ്ങളും സ്വാംശീകരിച്ചാണ്‌ ഈ പുസ്‌തകമെഴുതിയത്‌. നൈലിനെയും ആമസോണിനെയും കാണുന്നതുപോലെ ടൂറിസ്‌റ്റിന്റെ കണ്ണുകൊണ്ട്‌ ഗംഗയെയും യമുനയെയും കാണാന്‍ കഴിയില്ല. ദീര്‍ഘകാല സുഹൃത്തായിരുന്ന വയലാറിന്റെ പേരിലുള്ള അവാര്‍ഡ്‌ കിട്ടുന്നതില്‍ വ്യക്തിപരമായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധന്റെ ചിരി, വിധിയുടെ വേട്ടമൃഗം, രാമന്റെ ദുഖം, രോഷത്തിന്റെ വിത്തുകള്‍, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, അമസോണും കുറേ വ്യാകുലതകളും, ഗാട്ടും കാണാച്ചരടും തുടങ്ങിയവയാണ്‌ വീരേന്ദ്രകുമാറിന്റെ മറ്റു രചനകള്‍.

ഓടക്കുഴല്‍ അവാര്‍ഡ്‌, സി അച്യുതമേനോന്‍അവാര്‍ഡ്‌, ജി സ്‌മാരക അവാര്‍ഡ്‌, സാഹിത്യ അക്കാദമി അവാര്‍ഡ്‌, അബുദബി ശക്തി അവാര്‍ഡ്‌, തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+