ഉളളടക്ക മോഷണം, ബൂലോകത്ത് കരിപുരളുന്നു
ബ്ലോഗുകളില്‍ നിന്നും ലേഖനങ്ങള്‍ യഥേഷ്ടം മോഷ്ടിച്ച് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച് പരസ്യം നിറച്ച് പണം കൊയ്യുക, ചൂണ്ടിക്കാട്ടുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ഭീഷണിപ്പെടുത്തുക, വരുതിയില്‍ നില്‍ക്കാത്തവരുടെ മെയില്‍ ബോക്സ് കയ്യേറുക. കേരള്‍സ് ഡോട്ട് കോമെന്ന വെബ് സൈറ്റ് ഉടമകളുടെ ധാര്‍ഷ്ട്യത്തിനെതിരെ കരിവാരം ആചരിച്ച് പ്രതിഷേധിക്കുകയാണ് മലയാളം ബ്ലോഗ് ലോകം.
മോഷ്ടിച്ച ഉളളടക്കം ഉപയോഗിച്ച് ഏതാണ്ട് മുന്നൂറോളം പേജുകള്‍ പ്രസ്തുത വെബ്‍്സൈറ്റ് ഉണ്ടാക്കിയെന്നാണ് ആരോപണം. നുറുങ്ങുകള്‍ എന്ന തന്റെ ബ്ലോഗിലൂടെ സജി എന്നൊരു ബ്ലോഗറാണ് ആദ്യമായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പല ബ്ലോഗര്‍മാരും നടത്തിയ അന്വേഷണത്തില്‍ പലരുടെയും കഥയും കവിതയും ലേഖനങ്ങളും പ്രസ്തുത വെബ് സൈറ്റില്‍ അനുവാദം കൂടാതെ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി വെബ് സൈറ്റ് അധികാരികളോട് പരാതിപ്പെട്ടവരില്‍ പലര്‍ക്കും ധിക്കാരത്തോടെയുളള മറുപടികളാണ് കിട്ടിയത്. പരാതിക്കാരുടെ ഐപി ഉപയോഗിച്ച് അവര്‍ തുടര്‍ന്ന് വെബ് സൈറ്റ് കാണുന്നത് നിരോധിക്കുകയും ചെയ്തു.
പത്തു വര്‍ഷത്തോളം വെബ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കമ്പനിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് കിട്ടിയതെന്നാണ് പല ബ്ലോഗര്‍മാര്‍ക്കും പരാതിപ്പെടുന്നത്. പരാതികള്‍ അന്വേഷിച്ച് വസ്തുതയുണ്ടോ എന്ന് പരിശോധിക്കുന്നതിന് പകരം പരാതിപ്പെട്ടവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഗുണ്ടകളെ വിട്ട് തല്ലിക്കുമെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നുമൊക്കെ കമ്പനിയുടെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഭീഷണിപ്പെടുത്തിയതായി പരാതി ഉന്നയിച്ചവര്‍ അവരുടെ ബ്ലോഗുകളില്‍ പറയുന്നു.
ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്ന ഉളളടക്കം ഉടമയുടെ അനുവാദമില്ലാതെ പകര്‍ത്തി പണമുണ്ടാക്കാന്‍ ഉപയോഗിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്ലോഗ് ലോകത്ത് പ്രതിഷേധം വ്യാപകമായതോടെ കേരള്‍സ് ഡോട്ട് കോമിലെ മലയാളം വിഭാഗത്തില്‍ നിന്നും ഉളളടക്കം അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇക്കാര്യം സൈറ്റില്‍ അറിയിപ്പായി നല്‍കിയിട്ടുമുണ്ട്.
അംഗങ്ങള്‍ അവര്‍ക്കിഷ്ടപ്പെട്ട ലേഖനങ്ങളും മറ്റ് ഉളളടക്കവും സ്വമേധയാ പകര്‍ത്തി സൈറ്റിലിട്ടതാണെന്നും ഉടമകള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരറിവും ഇല്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയിട്ട് നടക്കാതെ വന്നപ്പോള്‍ അടവു മാറ്റിയതാണെന്നും ആരോപണമുണ്ട്.
കുപ്രസിദ്ധമായ യാഹൂ - വെബ് ദുനിയാ പ്രശ്നത്തിന് ശേഷം വീണ്ടും ഉളളടക്ക മോഷണത്തെക്കുറിച്ചുളള പരാതി ബ്ലോഗ് ലോകത്ത് വ്യാപകമാവുകയാണ്. എണ്ണമറ്റ ഉളളടക്കമാണ് പല ഭാഷകളിലായി പ്രതിദിനം ബ്ലോഗ് വഴി പ്രസിദ്ധീകരിക്കപ്പെടുന്നത്. ഒരു ചെലവുമില്ലാതെ ഇതില്‍ നിന്നും പണമുണ്ടാക്കാനുളള വഴികള്‍ ആരായുന്നവരും ബ്ലോഗ് ലോകത്തിനൊപ്പം വളരുകയാണ്.
ഈ വിവാദ വിഷയത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ബ്ലോഗുകളില്‍ ലഭ്യമാണ്.
മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ്.കോം?
ബ്ലോഗുകള്‍ കേരളാസ് ഡോട്ട്കോമില്‍
Banned from reading my content












Click it and Unblock the Notifications