അബ്ദുള്ളക്കുട്ടിയുടെ ആത്മകഥ പ്രകാശനം ചെയ്യും

നിങ്ങള്‍ എന്നെ കോണ്‍ഗ്രസ് ആക്കി എന്നതാണ് ആത്മകഥയുടെ പേര്. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ കഥകളും, കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ അനുഭവിച്ച മാനസികസംഘര്‍ഷങ്ങളുമെല്ലാം അബ്ദുള്ളകുട്ടി ആത്മകഥയില്‍ പറയുന്നുണ്ട്.
പത്തൊന്‍പത് അധ്യായങ്ങളാണ് ഇതിനുള്ളത്. രാഷ്ട്രീയ ജീവിതത്തിനൊപ്പം വ്യക്തിജിവിതത്തിലെ സ്വകാര്യങ്ങളും അദ്ദേഹം പുസ്തകത്തില്‍ തുറന്നുപറയുന്നുണ്ട്.
തന്റെ കുട്ടിക്കാലം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഴി കോണ്‍ഗ്രസിലെത്തുന്നത് വരെയുള്ള ജീവിതമാണ് പുസ്തകത്തിലുള്ളത്.
ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്ട് മാതൃഭൂമി-പെന്‍ഗ്വിന്‍ പുസ്തകോത്സവവേദിയില്‍ എം.വി ദേവന്‍ പുസ്തകം പ്രകാശനം ചെയ്യും.












Click it and Unblock the Notifications