മീരയ്ക്കും ബെന്യാമിനും അക്കാദമി പുരസ്‌ക്കാരം
തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചെറുകഥയ്ക്കുള്ള പുരസ്‌ക്കാരം കെ.ആര്‍ മീരയ്ക്കും നോവലിനുള്ള പുരസ്‌ക്കാരം ബെന്യാമിനും ലഭിച്ചു.
എന്‍.കെ ദേശം(കവിത), എ.വിജയന്‍(ബാലസാഹിത്യം), കെ.എസ് രവികുമാര്‍(സാഹിത്യവിമര്‍ശനം), ടി.ജെ.എസ് ജോര്‍ജ്(ജീവചരിത്രം), കെ.എം രാഘവന്‍നമ്പ്യാര്‍(നാടകം) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്.
ജി. ബാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍ സോമദാസന്‍, പികെവി പനയാല്‍, ഏരുമേലി പരമേശ്വരന്‍പിള്ള എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം.പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കും വിഷ്ണുനാരായണന്‍ നമ്പൂതിരിക്കും അക്കാദമി ഫെല്ലോഷിപ്പുകളും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications