Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷും പി വത്സലയും ചുമതലയേറ്റു

Mukesh And P Valsala
തൃശൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റായി പി വത്സലയും സംഗീത നാടക അക്കാദമി ചെയര്‍മാനായി മുകേശും ചുമതലയേറ്റു. വിവാദങ്ങളോട് വിട പറഞ്ഞ് അക്കാദമികള്‍ക്ക് പുതിയ മുഖച്ഛായ നല്‍കുമെന്ന് ഇരുവരും ഉറപ്പു നല്‍കി.

കഴിഞ്ഞ 40 വര്‍ഷത്തിനിടെ സാഹിത്യരംഗത്ത് ചപലമായ വിവാദങ്ങളാണ് നടന്നിട്ടുള്ളതെന്ന് പി വത്സല പറഞ്ഞു. വിവാദങ്ങള്‍ക്കു പകരം നല്ല വാദങ്ങള്‍ ഉയര്‍ത്താനാകും ശ്രമിക്കുക. കേരള സര്‍ക്കാര്‍ സാഹിത്യത്തില്‍ ഇടപെട്ടതായി തന്റെ ആയുഷ്‌കാലത്ത് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ല. തനിക്ക് കക്ഷി രാഷ്ട്രീയം ഇല്ല. മനുഷ്യനും സ്റ്റേറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ധാരണയാണ് തന്റെ രാഷ്ട്രീയമെന്നും അവര്‍ പറഞ്ഞു. സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് പി വല്‍സല പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.

സംഗീത നാടക അക്കാദമി ചെയര്‍മാന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടന്‍ മുകേഷ് പറഞ്ഞു. നടന്‍ മുരളി തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കും. അക്കാദമിയുടെ കവാടത്തില്‍ മുകേഷിന് അഭിവാദ്യം അര്‍പ്പിച്ച് ബാനറുകളും ഉയര്‍ത്തിയിരുന്നു. സെക്രട്ടറി രാവുണ്ണിയും അക്കാദമി ജീവനക്കാരും പൂച്ചെണ്ടുകള്‍ നല്‍കിയാണ് മുകേഷിനെ വരവേറ്റത്.

പഴകിയ നിലയിലായ അക്കാദമിയുടെ ആസ്ഥാന മന്ദിരം പുതുക്കി പണിയാനും പുതിയ നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി ചടങ്ങില്‍ പങ്കെടുക്കാനായി അക്കാദമി ആസ്ഥാനത്ത് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+