വിഎസിന്റെ ഇരട്ടമുഖത്തെക്കുറിച്ച് ഷാജഹാന്റെ പുസ്തകം

2001 മുതല്‍ 2011 വരെയുള്ള പത്ത് വര്‍ഷമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2006നു മുമ്പുള്ള വി.എസിന്റെ അഞ്ചു വര്‍ഷവും 2006നു ശേഷമുള്ള വി.എസിന്റെ അഞ്ചു വര്‍ഷവും.
ഇതില്‍ ആദ്യത്തെ അഞ്ചു വര്‍ഷം വി.എസ് സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രതിപക്ഷ നേതാവായിരുന്നു. രണ്ടാമത്തെ അഞ്ചു വര്‍ഷം വി.എസ് ആദ്യമായി മുഖ്യമന്ത്രിയായ ശേഷമുള്ള കാലമാണ്.
കേരളത്തെ പിടിച്ചു കുലുക്കിയ നിരവധി സാമൂഹിക പ്രശ്‌നങ്ങളില്‍ ഇരകളുടെ പക്ഷത്തുനിന്ന് പൊരുതിയ പ്രതിപക്ഷ നേതാവും , അന്ന് പറഞ്ഞതില്‍ നിന്നെല്ലാം വിപരീതമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയും എന്ന നിലയില്‍ വി.എസിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണത്രേ പുസ്തകം.
കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും വലിയ പൊട്ടിത്തെറികളുണ്ടാക്കാവുന്ന വെളിപ്പെടുത്തലുകള്‍ ഷാജഹാന്റെ പുസ്തകത്തിലുണ്ടാകുമെന്നാണ് സൂചന. മാതൃഭൂമി ബുക്‌സ് ആണ് ആണ് പ്രസാധകര്‍. പുസ്തകത്തിന്റെ പേരും പ്രകാശന തീയതിയുമൊന്നും തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വി.എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് കെ.എം.ഷാജഹാന്‍ വി.എസിന്റെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയായിരുന്നത്. സിപിഎം എകെജി സെന്റര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഷാജഹാനെ വാര്‍ത്തചോര്‍ത്തലുമായി ബന്ധപ്പെട്ട് പിന്നീട് പാര്‍ട്ടി പുറത്താക്കി.
പിന്നീട് മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഷാജഹാനെ ഉള്‍പ്പെടുത്തുന്നതിനു പാര്‍ട്ടിയുടെ വിലക്കുണ്ടായിരുന്നു. അതുകൊണ്ട് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കഌഫ്ഹൗസില്‍ ആദ്യകാലത്ത് ഷാജഹാന്‍ സന്ദര്‍ശകനായിരുന്നു.












Click it and Unblock the Notifications