Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്‌സിം ഫോട്ടോയില്‍ സെക്‌സിയായി കൊങ്കണ

ബോളിവുഡില്‍ മറ്റു നടിമാരെപ്പോലെയല്ല കൊങ്കണ സെന്‍ ശര്‍മ്മ. രൂപഭാവങ്ങളിലാണെങ്കിലും അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും കൊങ്കണ ഏറെ വ്യത്യസ്തയാണ്. മറ്റു നടിമാരെപ്പോലെ അധികം അലങ്കാരങ്ങളിലോ കട്ടി മേക്കപ്പിലോ കൊങ്കണയെ കാണാന്‍ കഴിയാറില്ല.

കലാപരമായി മികച്ചുനില്‍ക്കുന്ന ചിത്രങ്ങളില്‍ മാത്രമാണ് കൊങ്കണയുടെ സാന്നിധ്യമുണ്ടാകാറുള്ളത്. നടിയും സംവിധായികയുമായ അപര്‍ണ സെന്നിന്റെ മകല്‍ മികച്ചൊരു നടിയായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. 1983ല്‍ ബാലതാരമായി ഇന്ദിരയെന്ന ചിത്രത്തിലൂടെയാണ് കൊങ്കണ ആദ്യമായി സിനിമയിലെത്തിയത്. പിന്നീട് 2000ത്തില്‍ ഏക് ജെ അച്ചേ കന്യാ എന്ന ബംഗാളി ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പിന്നീട് 2002ല്‍ ഇംഗ്ലീഷ് ചിത്രമായ മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ കൊങ്കണ ബോളിവുഡിലെ മികച്ച സംവിധായകര്‍ക്ക് സ്വീകാര്യയായി മാറി. ഇതുവരെ കൊങ്കണ അഭിനയിച്ച ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ എണ്ണം വളരെ അധികമില്ലെങ്കിലും എല്ലാം മികച്ച ചിത്രങ്ങളാണെന്നുകാണാം. പല ചിത്രങ്ങളിലെയും അഭിനയത്തിന് കൊങ്കണയ്ക്ക് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ആര്‍ട് സിനിമകളുടെ ഭാഗമായ ഒരു നടി പ്രത്യേകിച്ചും കൊങ്കണ മാക്‌സിം പോലെ ഗ്ലാമറിനും ഫാഷനുമെല്ലാം പ്രാധാന്യം നല്‍കുന്ന ഒരു മാഗസിന്റെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയെന്നത് വലിയ വാര്‍ത്തയാണ്. ഇന്നുവരെ ഒരു ഗ്ലാമര്‍ റോളിലും അഭിനയിക്കാത്ത കൊങ്കണയുടെ മാക്‌സിം ഫോട്ടോകള്‍ ആരെയും അമ്പരപ്പിക്കുന്നത്ര സൗന്ദര്യമുള്ളതാണ്.

സാരിയില്‍ മാത്രം കാണാറുള്ള കൊങ്കണ

സാരിയില്‍ മാത്രം കാണാറുള്ള കൊങ്കണ

ബോളിവുഡ് ചിത്രങ്ങളിലായാലും വിരുന്നുകളിലും മറ്റുമായാലും വളരെ ലളിതമായ വസ്ത്രങ്ങളുമായിട്ടാണ് കൊങ്കണയെ കാണാറുള്ളത്. സാരികളാണ് കൊങ്കണയുടെ ഇഷ്ടവേഷം. അലങ്കാരങ്ങള്‍ ഏറെയണിഞ്ഞ് വരാറുള്ള നടിമാര്‍ക്കിടയില്‍ ലാളിത്യം കൊണ്ടാണ് കൊങ്കണ ശ്രദ്ധ നേടാറുള്ളത്. കൊങ്കണ മാക്‌സിമിന് വേണ്ടി സെക്‌സിയായപ്പോള്‍

കൊങ്കണയുടെ സെക്‌സി സൈഡ്

കൊങ്കണയുടെ സെക്‌സി സൈഡ്

മാക്‌സിം പോലുള്ള മാഗസിനുകള്‍ എപ്പോഴും സ്ത്രീ സൗന്ദര്യത്തിന്റെ ഏറ്റവും വശ്യതയാര്‍ന്ന ഭാവങ്ങളാണ് ഫോട്ടോകളില്‍ പകര്‍ത്താറുള്ളത്. കൊങ്കണയുടെ ഈ ചിത്രം കാണുമ്പോള്‍ അത് മനസിലാകും.

കൊങ്കണയുടെ ബോള്‍ഡ് ഫോട്ടോ ഷൂട്ട്

കൊങ്കണയുടെ ബോള്‍ഡ് ഫോട്ടോ ഷൂട്ട്

കൊങ്കണയുടെ എക്കാലത്തെയും ബോള്‍ഡ് പോസിങ് ആയിട്ടാണ് മാക്‌സിം ഫോട്ടോ ഷൂട്ടിനെ സിനിമാ ലോകം കാണുന്നത്.

ബുദ്ധിജീവികളുടെ സെക്‌സ് സിംബല്‍

ബുദ്ധിജീവികളുടെ സെക്‌സ് സിംബല്‍

ബുദ്ധിയുള്ള പുരുഷന്മാരുടെ മനസിലെ സെക്‌സ് സിംബല്‍ എന്നാണ് പൊതുവെ കൊങ്കണയെ ബോളിവുഡ് വിശേഷിപ്പിക്കാറുള്ളത്. കൊങ്കണയുടെ ഇന്റലക്ച്വല്‍ ലുക്ക് തന്നെയായിരിക്കണം ഇത്തരമൊരു വിശേഷണത്തിന് കാരണം.

ഗ്ലാമര്‍ വേഷത്തിലും കൊങ്കണയ്ക്ക് തിളങ്ങാം

ഗ്ലാമര്‍ വേഷത്തിലും കൊങ്കണയ്ക്ക് തിളങ്ങാം

ആര്‍ട് സിനിമകളുടെ സ്വന്തമായ കൊങ്കണ എന്തുകൊണ്ട് ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്ന് വെയ്ക്കുന്നുവെന്നാണ് മാക്‌സിം ഫോട്ടോകള്‍ കാണുന്നവര്‍ ചോദിയ്ക്കുന്നത്. ഓരെ ഫോട്ടോയിലും കൊങ്കണയുടെ സൗന്ദര്യം ദീപ്തമാണ്.

ഏക് ഥി ദായന്‍

ഏക് ഥി ദായന്‍

കൊങ്കണ അവസാനമായി അഭിനയിച്ച ചിത്രമാണ് ഏക് തി ദായന്‍.

ദേശീയ പുരസ്‌കാര ജേതാവ്

ദേശീയ പുരസ്‌കാര ജേതാവ്

മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കൊങ്കണയ്ക്ക് മികച്ച അഭിനേത്രിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വളരെ ശക്തമായൊരു കഥാപാത്രത്തെയായിരുന്നു ഈ ചിത്രത്തില്‍ കൊങ്കണ അവതരിപ്പിച്ചത്.

അമ്മയായ കൊങ്കണ

അമ്മയായ കൊങ്കണ

ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷമാണ് താന്‍ തന്റെ ശരീരത്തിന്റെ സൗന്ദര്യം തിരിച്ചറിയുകയും അതിനോടുള്ള സ്വന്തം സ്‌നേഹം കണ്ടെത്തുകയും ചെയ്തതെന്ന് കൊങ്കണ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വെറുമൊരു നടിയാകാന്‍ താല്‍പര്യമില്ല

വെറുമൊരു നടിയാകാന്‍ താല്‍പര്യമില്ല

ബോൡവുഡിലെ മറ്റു പല നടിമാരെയും പോലെ വെറുമൊരു താരമെന്ന ലേബലില്‍ അറിയപ്പെടാനും വലിച്ചുവാരി ചിത്രങ്ങള്‍ ചെയ്യാനും തനിയ്ക്ക് താല്‍പര്യമില്ലെന്നും കൊങ്കണ വ്യക്തമാക്കിയിട്ടുണ്ട്.

കൊങ്കണ സൗന്ദര്യ സംരക്ഷണം നടത്താറില്ല

കൊങ്കണ സൗന്ദര്യ സംരക്ഷണം നടത്താറില്ല

താന്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിയ്ക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാറില്ലെന്നാണ് കൊങ്കണ പറയുന്നത്. എല്ലാവരും ഫിഗര്‍ നിലനിര്‍ത്താന്‍ ഭക്ഷണം നിയന്ത്രണമെങ്കിലും നടത്താറുണ്ട്. എന്നാല്‍ ഇഷ്ടമുള്ളതെല്ലാം കഴിയ്ക്കുന്നതാണത്രേ കൊങ്കണയുടെ ശീലം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+