ലിഗമെന്റ് പൊട്ടിയ കാലും വച്ചാണ് മമ്മൂക്ക ഇത്രയും കാലം നമ്മെ രസിപ്പിച്ചത്... കളിയാക്കുംമുമ്പ്...
സിനിമാ മേഖലയിലെ ആ നിറഞ്ഞാട്ടത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ മമ്മൂട്ടി എന്ന മഹാനടന്റെ നിശ്ചയദാര്‍ഢ്യമാണ് ബോധ്യപ്പെടുത്തുന്നത്. ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ടും കഴിഞ്ഞ 21 വര്‍ഷമായി വേദന സഹിച്ച് അദ്ദേഹം ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. സംഘട്ടന രംഗങ്ങളിലും നൃത്ത രംഗങ്ങളിലും മോശം പ്രകടനമെന്ന് മമ്മൂട്ടിയെ പരിഹസിക്കുന്നവരും ട്രോളുന്നവരും ഏറെയാണ്.
വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ മാത്രം നേരിട്ട വ്യക്തിയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഒരു ചടങ്ങില്‍ സംസാരിക്കവെ മമ്മൂട്ടി നടത്തിയ തുറന്നുപറച്ചില്‍ വൈറലായിരുന്നു. അതില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് യുവ നടന്‍ അനീഷ് ജി മേനോന്‍....

ഒരാളെ കളിയാക്കുന്നതിനും ആക്ഷേപിക്കുന്നതിനും മുമ്പ് അവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നത് നന്നാകും എന്നാണ് അനീഷ് ജി മേനോന്‍ പറയുന്നത്. അനാവശ്യമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് പറയുകയാണ് താരം. പരസ്പരം ബഹുമാനിക്കാനും സ്‌നേഹിക്കാനുമെല്ലാം തയ്യാറാകുമ്പോഴേ നാം വലുതാകൂ എന്നും അനീഷ് ഓര്‍മിപ്പിക്കുന്നു.

തടസങ്ങളെയും അസാധ്യതകളെയുമെല്ലാം അതിജീവിച്ചാണ് മമ്മൂട്ടി മലയാളിയെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും സന്തോഷിപ്പിച്ചതുമെല്ലാം. എല്ലാ പ്രതിസന്ധിയും മറികടന്ന് ഇത്രയും നേട്ടം കൈവരിക്കാന്‍ ഒരാള്‍ക്ക് സാധിക്കുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണെന്നും അനീഷ് ജി മേനോന്‍ പറയുന്നു.

നിശ്ചയദാര്‍ഢ്യാണ് ഒരാള്‍ക്ക് വേണ്ടത് എന്ന് എടുത്തു പറയുകയാണ് അനീഷ് ജി മേനോന്‍. അതുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വിഷയമാകില്ലെന്നും താരം പറയുന്നു. ഇനിയും ഒരുപാട് നല്ല സിനിമകളും കഥാപാത്രങ്ങളുമായി മമ്മൂട്ടിക്ക് മലയാളികള്‍ക്ക് മുമ്പിലെത്താന്‍ സാധിക്കട്ടെ എന്ന ആശംസയും അനീഷ് ജി മേനോന്റെ വകയായുണ്ട്. സംഘട്ടന രംഗത്തിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

മമ്മൂക്ക ??
ഡാന്‍സിന്റെയും ചില fight ന്റെയും
പേരില്‍
പല സൈഡില്‍ നിന്നും ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണല്ലോ
നമ്മുടെ സ്വന്തം മമ്മൂക്ക...
അത്തരം കളിയാക്കലുകളെയെല്ലാം പുഞ്ചിരിയോടെ മാത്രമാണ് അദ്ദേഹം നേരിട്ടിട്ടുമുള്ളത്.
കഴിഞ്ഞ ദിവസം കോഴിക്കോട്
മൈത്ര ഹോസ്പിറ്റലിലെ
റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു മമ്മൂക്ക
സംസാരിച്ച വാക്കുകള്‍ ഒന്ന് ചേര്‍ത്ത് വെക്കുന്നു.

''ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ
ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍
ഇനിയും എന്റെ കാല് ചെറുതാകും...
പിന്നേം എന്നെ ആളുകള്‍ കളിയാക്കും...
പത്തിരുപത് വര്‍ഷമായി
ആ വേദനയും സഹിച്ചാണ്
ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്.
ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ... '
ലിഗമെന്റ് പൊട്ടിയ കാലും വെച്ചാണ് 21വര്‍ഷക്കാലം
ഇദ്ദേഹം നമ്മളെ രസിപ്പിച്ചത്, സന്തോഷിപ്പിച്ചത്...??

ഒരാളെ കളിയാക്കും മുന്‍പ്, ആക്ഷേപിക്കും മുന്‍പ് അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു..
പരസ്പരം ബഹുമാനിക്കുന്നതും..
സ്‌നേഹിക്കുന്നതും..
നല്ല സമീപനങ്ങള്‍ ഉണ്ടാക്കുന്നതും..
ആത്മവിശ്വാസം പകരുന്നതും
നമ്മളിലെ നമ്മളെ
വലുതാക്കുകയെ ഉള്ളു..

തടസ്സങ്ങളെയും അസാധ്യതകളെയും
അതിജീവിച്ച്,
എല്ലാ
പ്രതിസന്ധികളെയും
മറികടന്ന് ഈ മനുഷ്യന് ഇതെല്ലാം സാധിച്ചുവെങ്കില്‍
100%മാര്‍ക്കും നല്‍കി ഉറപ്പിച്ചു പറയാം ഇതാണ്
നിശ്ചയദാര്‍ഢ്യം
ഇനിയും ഒരുപാട് നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.. ???
ലോകത്തില്‍ പ്രചോദനം എന്നത്
നിശ്ചയദാര്‍ഢ്യമാണ്..
അതുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വിഷയങ്ങളാവുന്നേ ഇല്ല.
ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍












Click it and Unblock the Notifications