അച്ഛന്‍ ദാനം ചെയ്ത വൃക്കയും തകരാറിലായി... രക്ഷിക്കണം!! ആശുപത്രിയില്‍ നിന്ന് സഹായം തേടി യുവനടി
മുംബൈ: കൊവിഡ് കാരണം പ്രതിസന്ധിയിലാണ് ഓരോരുത്തരും. എല്ലാ മേഖലയും സ്തംഭിച്ചിരിക്കുന്നു. രോഗ വ്യാപന ആശങ്ക നിലനില്‍ക്കുന്നതില്‍ നിയന്ത്രണത്തോടെയാണ് വിപണികള്‍ തുറക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കാത്ത മേഖലയാണ് സിനിമാ വ്യവസായം. ഷൂട്ടിങ് സ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നും രോഗവ്യാപനത്തിന് ഇടയാകുമോ എന്ന ആശങ്കയുമാണ് ഇതിന് കാരണം. ഇതാകട്ടെ, ഇടത്തരം വേഷങ്ങള്‍ ചെയ്തിരുന്ന താരങ്ങളെ ശരിക്കും ബാധിച്ചു.
ഈ വേളയിലാണ് ആശുപത്രി കിടക്കയില്‍ നിന്ന് സഹായം തേടുന്ന യുവനടിയുടെ വീഡിയോ വൈറലായിരിക്കുന്നത്...
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

അനായ സോണി എന്ന യുവ നടിയാണ് ആശുപത്രിയില്‍ കഴിയുന്നത്. അവരുടെ വൃക്ക തകരാറിലായിരിക്കുന്നു. മാറ്റിവച്ചില്ലെങ്കില്‍ മരണം സംഭവിക്കാം. ഈ അവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ നിന്ന് സഹായം തേടുകയാണ് നടി. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആറ് വര്‍ഷം മുമ്പാണ് അനായ സോണിയുടെ രണ്ടു വൃക്കകളും തകരാറിലായത്. 2015ല്‍ അച്ഛന്‍ ദാനം ചെയ്ത വൃക്ക മാറ്റിവച്ചു. ആ ഒരു വൃക്കയിലാണ് ഇതുവരെ ജീവിതം മുന്നോട്ട് പോയത്. ഇപ്പോള്‍ ആ വൃക്കയുടെ പ്രവര്‍ത്തനവും നിലയ്ക്കുകയാണ്. ഇതോടെ വളരെ പ്രതിസന്ധിയിലാണ് അനായ സോണി.

കൃത്യമായ ഇടവേളകളില്‍ ഡയാലിസിസ് ചെയ്തിരുന്നു കുറച്ചുനാള്‍ മുമ്പ് വരെ. സാമ്പത്തിക പ്രതിസന്ധി കാരണം ഡയാലിസിസ് മുടങ്ങി. അതോടെ ആരോഗ്യനില വഷളാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂര്‍ണമായും ക്ഷീണിച്ച അവസ്ഥയായി. തുടര്‍ന്നാണ് മുംബൈയിലെ ആശുപത്രിയില്‍ അഡ്മിറ്റായത്.

പുതിയ വൃക്ക ലഭിക്കണം. അത് മാറ്റിവയ്ക്കണം. ലക്ഷങ്ങള്‍ ചെലവ് വരും. അതിന് കൈയ്യില്‍ കാശില്ല. മുംബൈയിലെ ആശുപത്രിയിലുള്ള ഡോക്ടര്‍മാര്‍ നടിയെ കാര്യം ബോധിപ്പിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവില്‍ കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. ഡോക്ടര്‍മാര്‍ മരുന്ന് തരുന്നുണ്ടെങ്കിലും സമ്പൂര്‍ണ ഫലം കാണുന്നില്ലെന്നാണ് വിവരം.

ഡയാലിസിസ് വീണ്ടും ആരംഭിക്കാനുള്ള ആരോഗ്യ അവസ്ഥയിലേക്ക് അനായ സോണി എത്തിയിട്ടില്ല. പുതിയ വൃക്ക നല്‍കാന്‍ സന്നദ്ധതയുള്ളവരെ നടിയുമായി അടുപ്പമുള്ളവര്‍ തിരയുന്നുണ്ട്. കൈയ്യിലുള്ള സമ്പാദ്യമെല്ലാം തീര്‍ന്നു. രണ്ട് ശതമാനം മാത്രമാണ് വൃക്കയുടെ പ്രവര്‍ത്തന ശേഷി. ഇനിയും വൈകിയാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാകും. ഈ സാഹചര്യത്തിലാണ് നടിയുടെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ചികില്‍സയ്ക്ക് 5 ലക്ഷം വരെ ചെലവാകുമെന്നാണ് നടി സൂചിപ്പിച്ചത്. നടിയുടെ അമ്മയും സഹോദരനും വീടിനടുത്ത് ഒരു ടെക്‌സ്‌റ്റൈല്‍സ് നടത്തിയിരുന്നു. എന്നാല്‍ ഇവിടെയുണ്ടായ തീപിടിത്തത്തില്‍ എല്ലാം നശിച്ചു. ഇതോടെ കൂടുംബത്തിന്റെ വരുമാന മാര്‍ഗം നിലച്ചു. കൂടുതല്‍ പ്രതിസന്ധിയിലാകുകയും ചെയ്തു.

സീരിയലുകളില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് അനായ സോണി. നാംകരണ്‍, ക്രൈം പട്രോള്‍ എന്നിവയിലെല്ലാം ശ്രദ്ധേയമായ വേഷമാണ് അനായ സോണി ചെയ്തിരുന്നത്. കൊവിഡ് കാരണം ചിത്രീകരണം നിലച്ചോടെ എല്ലാം താളംതെറ്റുകയായിരുന്നു. വരുമാനം നിലയ്ക്കുകയും അസുഖം രൂക്ഷമാകുകയും ചെയ്തു. ഇതോടെയാണ് സഹായം തേടിയുള്ള വീഡിയോ താരം ചെയ്തിരിക്കുന്നത്.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications