ഒമ്പത് വര്‍ഷമായി പ്രണയിക്കുന്നു... വിവാഹം അടുത്തു വരുന്നുണ്ട്; മനസ് തുറന്ന് നടി സ്വാസിക
താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് വലിയ താല്‍പ്പര്യമാണ്. അവരുടെ ജീവിതത്തിലെ നിര്‍ണായകമായ ഓരോന്നും ആരാധകരെ സന്തോഷ പൂര്‍വം ഏറ്റെടുക്കും. മിക്ക നടിമാരും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത് നടി സ്വാസികയുടെ വിവാഹമാണ്. നടി അനു ജോസഫിന്റെ യു ട്യൂബ് ചാനലില്‍ അതിഥിയായെത്തിയ സ്വാസിക തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ പറ്റിയുമെല്ലാം വിശദീകരിക്കുന്നു...
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

നടീ നടന്മാരുടെ വിവാഹം എന്നും ആരാധകര്‍ക്ക് വലിയ വാര്‍ത്തയാണ്. പ്രത്യേകിച്ച് പ്രണയ വിവാഹമാകുമ്പോള്‍. വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വാസിക. അനു ജോസഫുമായുള്ള സംസാര മധ്യേയാണ് സ്വാസിക ജീവിതത്തിലെ നിര്‍ണായക ഘട്ടത്തെ കുറിച്ച് വിശദീകരിക്കുന്നത്.

വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് നടി വ്യക്തമാക്കി. പ്രണയ വിവാഹമാണെന്നും പറഞ്ഞു. ഡിസംബറിലാണ് വിവാഹം പ്രതീക്ഷിച്ചിരുന്നത്. ഒരു പക്ഷേ, ജനുവരിയിലായേക്കും. ഏതായാലും വിവാഹം അടുത്തടുത്ത് വരുന്നുവെന്നതാണ് ഹൈലേറ്റ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേ എന്നും സരസമായി സ്വാസിക പറയുന്നു.

തന്റെ പ്രണയത്തെ കുറിച്ചും സ്വാസിക വെളിപ്പെടുത്തി. ഒമ്പതു വര്‍ഷമായി പ്രണയിക്കുന്നു. എന്നാല്‍ ആരാണ് പ്രണയിതാവ് എന്ന കാര്യം സ്വാസിക രഹസ്യമാക്കി വയ്ക്കുന്നു. അദ്ദേഹത്തിന്റെ പേരോ, സ്ഥലമോ ജോലിയോ ഒന്നും സ്വാസിക പറഞ്ഞതുമില്ല. ഏതാലായും വൈകാതെ ഇക്കാര്യങ്ങളും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

സീരിയലുകളില്‍ നിന്ന് സിനിമയിലെത്തിയ സ്വാസിക നല്ല നര്‍ത്തകി കൂടിയാണ്. ആദ്യമായാണ് സ്വാസിക തന്റെ വിവാഹത്തെ കുറിച്ച പ്രതികരിക്കുന്നത്. അച്ഛന് വിദേശത്താണ്. കൊറോണ വ്യാപനത്തിന് മുമ്പ് പോയതാണ്. അച്ഛന് വന്ന ശേഷമാകും വിവാഹത്തിന്റെ പരിപാടികള്‍ ആസൂത്രണം ചെയ്യുകയെന്നും സ്വാസിക പറയുന്നു.
Recommended Video

ടെലിവിഷനിലും സിനിമകളിലും ഒരുപോലെ തിളങ്ങിയ നടിയാണ് സ്വാസിക. കുറഞ്ഞ കാലം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട താരമായി അവര്‍ മാറി. മാത്രമല്ല, ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യുകയുമുണ്ടായി. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും സ്വാസിക നേടി.
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications