Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി അടക്കം ഉള്ളവർ ക്ഷണിച്ചിരുന്നു..പക്ഷേ ആ പാർട്ടിയായിരുന്നു മനസിൽ;വാണി വിശ്വനാഥ് പറയുന്നു

കൊച്ചി; മലയാളത്തിൽ ഒരു കാലത്ത് ആക്ഷൻ നായികയായി തിളങ്ങി നിന്ന താരമാണ് നടി വാണി വിശ്വനാഥ്. എന്നാൽ നടൻ ബാബു രാജുമായുള്ള വിവാഹത്തോടെ വാണി അഭിനയത്തോട് വിട പറഞ്ഞു. എന്നാൽ ഇപ്പോൾ 14 വർഷങ്ങൾക്കിപ്പുറം അവർ സിനിമയിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ്. ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ദി ക്രിമിനൽ ലോയർ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്.

അതേസമയം സിനിമയിലേക്ക് മടങ്ങുമ്പോൾ മറ്റൊരു സൂചന കൂടി നൽകുന്നുണ്ട്. ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് വന്നേക്കാം എന്ന്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് പ്രതികരിച്ചത്.

1

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്കെന്നുള്ള വാർത്തകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു, പക്ഷേ കേരള രാഷ്ട്രീയത്തിലല്ല, തെലുങ്ക് രാഷ്ട്രീയത്തിൽ. തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട പാർട്ടി തെലുങ്കുദേശം പാർട്ടിയാണെന്നും രാഷ്ട്രീയത്തിൽ താൻ ഇറങ്ങുകയാണെങ്കിൽ ടിഡിപിയിലായിരിക്കും പ്രവർത്തിക്കുകയെന്നും നേരത്തേ നടി തുറന്ന് പറഞ്ഞിരുന്നു.

2

പാർട്ടിയിൽ ചേരണമെന്നാവശ്യപ്പെട്ട് തെലുഗു ദേശം പാർട്ടിയിലെ ചില നേതാക്കൾ സമീപിച്ചതായും നേരത്തേ നടി വ്യക്തമാക്കിയിരുന്നു.ഇന്ത്യയിൽ തനിക്ക് ഏറ്റവും ബഹുമാനമുള്ള രാഷ്ട്രീയക്കാരൻ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവാണെന്നുമായിരുന്നു വാണിയുടെ വാക്കുകൾ.

3

ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് വരാൻ താൻ തയ്യാറെടുത്തിരുന്നുവെന്നും എന്നാൽ തന്റെ അച്ഛന്റെ വിയോഗത്തോടെ തിരുമാനം ഉപേക്ഷിക്കുകയായിരുന്നുവെന്നും പറയുകയാണ് വാണി. ടിഡിപിയിൽ ചേരാൻ തന്നെയായിരുന്നു തന്റെ തിരുമാനമെന്നും നടി പറയുന്നു.

4

ആന്ധ്രക്കാർക്കാർക്ക് വളരെയേറെ പരിചയമുള്ള താരമാണ് വാണി വിശ്വനാഥ്. തെലുങ്ക് ദേശം പാർട്ടി സ്ഥാപകൻ
എന്‍ടി രാമറാവുവിന്‍റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാൾ കൂടിയാണവർ.1992ലാണ് എന്‍ടിആറിനൊപ്പം വാണി അഭിനയിച്ചത്. 'സാമ്രാട്ട് അശോക' എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്റെ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്.

5

എൻടിആറിന്റെ അവസാന ചിത്രത്തിലെ നായിക എന്ന നിലയിൽ ടിഡിപി നേതാക്കൾ തന്നെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ മരുമകന്‍ കൂടിയായ ചന്ദ്രബാബു നായിഡുവിന്റെ ലീഡര്‍ഷിപ്പ് തനിക്ക് ഇഷ്ടമാണെന്ന് മുമ്പും പറഞ്ഞിരുന്നു.എല്ലാം കൂടി ഒത്തു വന്നപ്പോള്‍, എന്നാല്‍ പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിച്ചു കളയാം എന്നു തീരുമാനിച്ചപ്പോഴാണ് അച്ഛൻ മരിച്ചത്.

6

അതോടെ രാഷ്ട്രീയത്തിൽ ചേരണമെന്നൊക്കെയുള്ള മാനസികാവസ്ഥ നഷ്ടമാണ്. പിന്നീട് ഒരു രാഷ്ട്രീയ പാർട്ടിയിലും ചേർന്നിട്ടില്ല. തെലുങ്കു ദേശം പാര്‍ട്ടി, ബിജെപി, പവന്‍ കല്യാണിന്റെ പാര്‍ട്ടി എല്ലായിടത്തു നിന്നും ക്ഷണമുണ്ടായിരുന്നു.

Recommended Video

cmsvideo
    ബാബുരാജിനൊപ്പം വാണി വിശ്വനാഥ് സിനിമയിലേക്ക്..കണ്ടോ ദൃശ്യങ്ങൾ
    7

    താന്‍ നടിയാവും, രാഷ്ട്രീയത്തിലേക്ക് വരും എന്നൊക്കെ കുഞ്ഞായിരുന്നപ്പോഴേ അച്ഛന്‍ പ്രവചിച്ച കാര്യങ്ങളാണ്. അതൊക്കെ ഏറെക്കുറെ അതു പോലെ തന്നെ വന്നിട്ടുണ്ട്. ചിലപ്പോള്‍ താന്‍ ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കൂട എന്നുമില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊക്കെ ഇനിയും സമയമുണ്ടല്ലോ. എത്രത്തോളം പാകതയും അനുഭവങ്ങളും വരുന്നുവോ അത്രയും നല്ലതാണ് രാഷ്ട്രീയത്തിന്, നടി അഭിമുഖത്തിൽ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+