കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിനെയും സ്നാപ്പ്ചാറ്റിനെയും ആമസോണ്‍ കടത്തിവെട്ടി!എനിടൈം വരുന്നത് പുതിയ ട്രെന്‍ഡുമായി

ഫേസ്ബുക്കിനെയും ഇന്‍സ്റ്റന്‍റ് മെസേജിംങ് രംഗത്തെ അതികായകരായ സ്നാപ്പ് ചാറ്റ് എന്നിവയേയും തകര്‍ക്കാന്‍ കഴിയുന്നതായിരിക്കും ആപ്പ്

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്കും വാട്സ്ആപ്പും സ്നാപ്പ്ചാറ്റുമില്ല എനിടൈം വരുന്നു. ഇന്‍സ്റ്റന്‍റ് മെസേജിംഗ് രംഗത്തേയ്ക്ക് ചുവടുവെച്ചുകൊണ്ട് യുഎസ് ഇ കൊമേഴ്സ് ഭീമന്‍ ആമസോണാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ഗൂഗിളിനെയും സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റന്‍റ് മെസേജിംങ് രംഗത്തെ അതികായകരായ സ്നാപ്പ് ചാറ്റ് എന്നിവയേയും തകര്‍ക്കാന്‍ കഴിയുന്നതായിരിക്കും ആപ്ലിക്കേഷനെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഇത് സംബന്ധിച്ച് സര്‍വേ ന
ടത്തകിയെന്നും എഎഫ്ടിവി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ള ആപ്ലിക്കേഷനാണ് ആമസോണ്‍ പുറത്തിറക്കുന്നതെന്ന വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

എന്‍ക്രിപ്ഷന്‍ സംവിധാനം, ഫോട്ടോ ഷെയറിംഗ്, വീഡിയോ, വോയ്സ് ചാറ്റ്, ലൊക്കേഷന്‍ ഷെയറിംഗ്, ജിഫ്, സ്റ്റിക്കര്ഡസ മള്‍ട്ടി പ്ലയര്‍ ഗെയിം, ആമസോണ്‍ ഓര്‍ഡറുകളുടെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സംവിധാനം എന്നിവ ഉള്‍പ്പെട്ടതായിരിക്കുമെന്നാണ് സൂചനകള്‍. സ്നാപ്പ് ചാറ്റിന്‍റെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമുള്ള ക്യാമറ ഫില്‍ട്ടറുകള്‍, എന്നിവയോട് മത്സരിക്കാന്‍ കഴിയുന്നതായിരിക്കും ആപ്ലിക്കേഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫോണുകള്‍ക്ക് പുറമേ ഡെസ്ക് ടോപ്പിലും ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും ആപ്ലിക്കേഷന്‍.

amazon-logo

ആമസോണിന്‍റെ ബി2ബി സര്‍വീസ് ഓഡിയന്‍സിനെ ലക്ഷ്യം വെച്ചുള്ളതായിരിക്കും ആപ്ലിക്കേഷന്‍. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ബിസിനസ് ചാറ്റുകള്‍ നടത്താനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടത്തുന്നതിനുമുള്ള സംവിധാനങ്ങളും ആപ്പിലുണ്ടായിരിക്കും.

നേരത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വീഡിയോ- വോയ്സ് കോളിംഗ് നടത്തുന്നതിനും പ്രൈവറ്റ് ചാറ്റ് നടത്തുന്നതിനും സൗകര്യമുള്ള ചൈം എന്ന ഒരു പ്ലാറ്റ്ഫോം നേരത്തെ ആമസോണ്‍ ആരംഭിച്ചിരുന്നു. ആമസോണ്‍ ക്ലൗഡ് പ്ലാറ്റ്ഫോമിന്‍റെ എക്സ്റ്റെന്‍ഷന്‍ എന്ന നിലയിലായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. ലോഡ് ബാലന്‍സിംഗ്, സ്റ്റോറേജ്, ഡാറ്റ വെയര്‍ഹൗസിംഗ്, പുഷ് മെസേജിംഗ് സര്‍വ്വീസുകള്‍ തുടങ്ങിയവയായിരുന്നു ചൈമിന്‍റെ പ്രധാനപ്രത്യേകതകള്‍.

English summary
Amazon is working on a native instant messaging app called ‘Anytime’ that will take on companies like Facebook, Google, Snapchat, etc., reports AFTVnews. The company has been reportedly surveying its users about the potential of the new service and for adding new features to the app.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X