Get Updates
Get notified of breaking news, exclusive insights, and must-see stories!

പബ്ലിസിറ്റിക്കായി എന്റെ മുഖമോ പേരോ ഉപയോഗിക്കരുത്; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ ബിഗ്‌ബോസ് താരം ആര്യ

ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനറ്റിലെ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയ താരമായി മാറിയയാളായിരുന്നു ആര്യ. സിനിമ താരം, മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരായിരുന്നു ബഡായി ബംഗ്ലാവില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നത്. ഇവരുടെ പ്രകടനം പരിപാടിയെ ജനങ്ങള്‍ക്കിടയില്‍ വേഗത്തില്‍ വൈറലാക്കാന്‍ സഹായിച്ചു.

ബിഗാബോസ് മലയാളെ സീസണ്‍ 2വിലും ആര്യ പങ്കെടുത്തിരുന്നു. പിന്നീട് ഒരു പാട് നാള്‍ ടീവി പരിപാടികളില്‍ നിന്നും മാറി നിന്ന താരം ഈയാടുത്താണ് വീണ്ടും സമൂഹമാധ്യമങ്ങളിലും, ടീവി ചാനല്‍ പരിപാടിയിലൂടെയും തിരിച്ച് വന്നത്.

1

സ്വകാര്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ആര്യ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി തന്റെ സ്വകാര്യ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവരുടെ പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതെന്നും ഇത് നിര്‍ത്തണമെന്നും.

2

നിങ്ങളുടെ ചാനലുകളുടെ പ്രചാരണത്തിന് വേണ്ടി എന്റെ പേരോ മുഖമോ ഉപയോഗിക്കരുതെന്നും ആര്യ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ട പോസ്റ്റില്‍ പറയുന്നു. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നേരിട്ട് പറഞ്ഞോളാമെന്നും അതിന് ഒരു മാധ്യമത്തിന്റെയും ആവശ്യമില്ലെന്നും ആര്യ പറയുന്നു. സ്വാകാര്യ ജീവിത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ആര്യ പോസ്റ്റിലൂടെ പറയുന്നു.

3

പോസ്റ്റ് ഇങ്ങനെ.... ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് അവരുടെ ജോലി ചെയ്യുന്നതെന്ന് നമുക്കറിയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ അവരുടെ പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് എന്റെ സ്വകാര്യ ജീവിതം ഉപയോഗിച്ചാണ്. ഇത് എന്റെ കുടുംബത്തെയും, എന്നെയും, ഞാനുമായി അടുപ്പമുള്ളവരെയും വളരെ മോശമായാണ് ബാധിച്ചത്.

4

തനിക്ക് ലഭിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും, ജനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും കാരണം താന്‍ വീര്‍പ്പ് മുട്ടുകയാണെന്നും ആര്യ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലാണ് ഇതൊക്കെ നടന്നതെന്നും ആര്യ പറയുന്നു. ദയവ് ചെയ്ത് നമ്മെ എല്ലാവരെയും സംബന്ധിച്ച് ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് മനസിലാക്കണമെന്നും ഇത് വളരെ സ്വാകര്യമായതാണെന്നും ആര്യ പറയുന്നു.

5

ഞാന്‍ എന്റെ ജീവിതത്തില്‍ വളരെ ഓപ്പണായിട്ടുള്ള വ്യക്തിയാണ് എന്നാല്‍ എവിടെ പരിധിവേണമെന്ന് എനിക്കറിയാം. എനിക്ക് എന്തെങ്കിലും പറയണമെന്ന് തോന്നിയാല്‍ അത് ഞാന്‍ മുന്നോട്ട് വന്ന് നേരിട്ട് പറയുകയും ചെയ്യും. എനിക്ക് എന്താണോ പറയാനുള്ളത് അതിന് വേണ്ടി മറ്റ് മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യം എനിക്കില്ല.

6

ഇത്തരം വാര്‍ത്തകള്‍ നല്‍കി സന്തോഷം കണ്ടെത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളോട്എനിക്ക് അപേക്ഷിക്കാനുള്ളത്. ഞങ്ങളുടെ സ്വാകര്യ ജീവിതമാണിത് അതിനാല്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ആര്യ പറയുന്നു.

Recommended Video

cmsvideo
    Bigg boss Arya got cheated on her birthday | Oneindia Malayalam
    7

    അങ്ങനെ എനിക്ക് എന്തെങ്കിലും ഷെയര്‍ ചെയ്യാനുണ്ടെങ്കിലും അത് ഞാന്‍ എന്റെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ചുകള്‍ വഴി തന്നെ ഷെയര്‍ ചെയ്‌തോളാം അല്ലെങ്കില്‍ ഞാന്‍ നേരിട്ട് തന്നെ ഷെയര്‍ ചെയ്‌തോളാം അതിനാല്‍ ദയവ് ചെയ്ത് ഞങ്ങലെ വെറുതെ വിടണമെന്നും ആര്യ പറയുന്നു. ആവശ്യമില്ലാത്ത കഥകളുണ്ടാക്കി അനാവശ്യ പേരുകള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും. ഞാന്‍ എവിടെയും ആരുടെ പേരും പറഞ്ഞിട്ടില്ലെന്നും നിങ്ങളുടെ പ്രചാരണത്തിനായി എന്റെ പേരോ മുഖമോ ഉപയോഗിക്കരുതെന്നും ആര്യ പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+