ബിഗ് ഇവന്റായി ബിഗ് ബോസ് ഫിനാലെ!! വന്താര നിരയും... 18ന് ചെന്നൈയിലേക്ക്, ഏറ്റവും പുതിയ വിവരങ്ങള്‍
ബിഗ് ബോസ് മലയാളം സീസണ് 3 കഴിഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടു. ജനങ്ങള്‍ നേരിട്ട് വോട്ടിങിലൂടെ വിജയിയെയും തിരഞ്ഞെടുക്കുകയും ചെയ്തു. ആരാണ് ആ വിജയി എന്നറിയാനുള്ള പ്രഖ്യാപനത്തിനായി ഏവരും കാത്തിരിക്കുകയാണ്. ഫിനാലെ നടക്കുമോ എന്ന ആശങ്ക ഒട്ടേറെ പേര് പങ്കുവച്ചിരുന്നു. എന്നാല്‍ മഹാ സംഗമമായി തന്നെ ഫിനാലെ നടക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
ചെന്നൈയിലായിരിക്കും ഫിനാലെ എന്ന് വ്ളോഗര്‍ രേവതി പങ്കുവച്ച വീഡിയോയില്‍ പറയുന്നു. മല്സരാര്ഥികള് മാത്രമല്ല, താരങ്ങളും ഫിനാലെക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...
പുതിയ മേക്കോവറുകളില്‍ നടി മേഘ്ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

95 ദിവസമാണ് ബിഗ് ബോസ് മലയാളം സീസണ് 3 നടത്താന്‍ സാധിച്ചത്. ചെന്നൈയിലെ ബിഗ് ബോസ് ഹൗസില്‍ നടന്ന ചിത്രീകരണം പക്ഷേ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ട സാഹചര്യമുള്ളതിനാല്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം നിര്‍ത്തിവയ്ക്കുകയായിരുന്നു. മല്സരാര്ഥികള് കേരളത്തില്‍ തിരിച്ചെത്തിയ പിന്നാലെയാണ് വിജയിയെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വോട്ടിങ് നടന്നത്.

ഓണ്‍ലൈന്‍ വോട്ടിങില്‍ വന്‍ പ്രേക്ഷക പങ്കാളിത്തമായിരുന്നു. വോട്ടിങിലൂടെ വിജയിയെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ആരാണ് വിജയി എന്ന് പരസ്യമായ പ്രഖ്യാപനം നടന്നിട്ടില്ല. ഗ്രാന്റ് ഫിനാലെ സംഘടിപ്പിച്ച് വിജയിയെ പരസ്യപ്പെടുത്തും. ഫിനാലെ ചെന്നൈയില്‍ ആകുമെന്നാണ് ഏറ്റവും പുതിയ വിവരം. നേരത്തെ കേരളത്തില്‍ നടന്നേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കൊവിഡിന്റെ സാഹചര്യത്തില്‍ സിനിമാ ചിത്രീകരണം കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്കും മറ്റും മാറ്റുന്നുണ്ട്. ഏഴ് സിനിമകളുടെ ഷൂട്ടിങ് കേരളത്തിന് പുറത്തേക്ക് ഇത്തരത്തില്‍ മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങിന് ഇളവ് തേടി സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവര്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ബിഗ് ബോസ് ഫിനാലെ ചെന്നൈയില്‍ നടക്കുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

വ്ളോഗര്‍ രേവതി പങ്കുവയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം വൈകാതെ ഗ്രാന്റ് ഫിനാലെ ചെന്നൈയില്‍ നടക്കും. എല്ലാ മല്‍സരാര്‍ഥികളും പരിപാടിക്കെത്തും. ഈ മാസം 18, 19 തിയ്യതികളില്‍ മല്സരാര്ഥികള് ചെന്നൈയിലേക്ക് പോകും. മല്‍സരാര്‍ഥികള്‍ക്ക് പുറമെ ഇത്തവണ സിനിമാ താരങ്ങളും പരിപാടിക്ക് എത്തിയേക്കുമെന്നാണ് രേവതി പങ്കുവയ്ക്കുന്ന വിവരം.

വലിയ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അവാര്‍ഡ് നൈറ്റ് പോലുള്ള പരിപാടി ആയിരിക്കും. നിരവധി കലാപരിപാടികളുണ്ടാകും. വിശിഷ്ട അതിഥികളായി പ്രമുഖരുടെ സാന്നിധ്യവും ഫിനാലെയ്ക്ക് പകിട്ടേകും. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഗെയിമുകള്‍ കുറച്ച് കലാപരിപാടികള്‍ കൂടുതലായി ഉള്‍ക്കൊള്ളിക്കുമെന്നാണ് വിവരം.

മല്സരാര്ഥികള് ചെന്നൈയിലെത്തിയാല്‍ വൈകാതെ ഫിനാലെ ഷൂട്ടിങ് നടക്കും. ഷൂട്ടിങ് കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ടിവിയില്‍ കാണാന്‍ കഴിഞ്ഞേക്കും. പഴയ പോലെ ടിവിയില്‍ കാണാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. തൊട്ടടുത്ത ദിവസം ടിവിയില്‍ വന്നില്ലെങ്കില്‍ ആഗസ്റ്റ് 1ന് ആകാനുള്ള സാധ്യതയും വ്ളോഗര്‍ രേവതി പങ്കുവെക്കുന്നു.

വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഫിനാലെ കഴിഞ്ഞാല്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം സീസണ് 4 ഉണ്ടാകുമോ എന്നാണ്. ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അവതാരകനായി മോഹന്‍ലാല്‍ തന്നെയാകുമോ അതോ മറ്റാരെങ്കിലും എത്തുമോ എന്ന ചോദ്യവും ബാക്കിയാണ്.
വ്ളോഗര്‍ രേവതി പങ്കുവച്ച പുതിയ വീഡിയോ കാണാം
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം
Recommended Video
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications