ബിഗ് ബോസ് വീണ്ടും; മോഹന്‍ലാല്‍ പ്രഖ്യാപിച്ച മലയാളം സീസണ് 4 ഫെബ്രുവരിയില്‍? പുതിയ വിവരങ്ങള്‍
ഓരോ സീസണിലും ആരാധകരുടെ ഹൃദയം കീഴടക്കി മുന്നേറുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന് സീസണ് 4 വരുന്നു. പ്രേക്ഷകരുടെ കാത്തിരിപ്പിന് വൈകാതെ അന്ത്യമാകും. ബിഗ് ബോസ് സീസണ് 3യുടെ ഫിനാലെ വേദിയില്‍ അവതാരകനായ നടന് മോഹന്‍ലാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ എപ്പോഴാണ് നടക്കുക എന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.
നിലവില്‍ ബിഗ് ബോസ് തമിഴ് നടക്കാനിരിക്കുകയാണ്. അതിന് ശേഷമാകും ബിഗ് ബോസ് മലയാളം സീസണ് 4. അടുത്ത ഫെബ്രുവരിയില്‍ മലയാളം പുതിയ സീസണ് തുടങ്ങുമെന്നാണ് വ്ളോഗര്‍ രേവതി തന്റെ പുതിയ വീഡിയോയില്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വോട്ടിങ് കണക്കുകള്‍ വിശദീകരിക്കവെയാണ് ബിഗ് ബോസ് മലയാളം സീസണ് 3യുടെ ഗ്രാന്റ് ഫിനാലെ വേദിയില്‍ മോഹന്‍ലാല്‍ സീസണ് 4നെ കുറിച്ച് പറഞ്ഞിരുന്നത്. ആളൊഴിഞ്ഞ ബിഗ് ബോസ് വീട്. ഇനിയൊരു കാത്തിരിപ്പാണ്. ഇനിയീ ചുവരുകള്‍ക്കിടയില്‍ സന്തോഷവും സങ്കടവുമെല്ലാം വന്നു നിറയുംവരെ കാത്തിരിക്കാം. നമുക്ക് കാണണം, ബിഗ് ബോസ് സീസണ് 4- എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

ബിഗ് ബോസ് ഷോയ്ക്ക് ഓരോ സീസണിലും ജനപ്രീതി ഉയരുകയാണ്. മല്‍സരാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. സാബുമോന് അബ്ദുസമദ് വിജയിയായ സീസണ് 1ല്‍ 17.4 കോടിയാണ് പോള്‍ ചെയ്ത വോട്ട്. സീസണ് 2വില്‍ 61.4 കോടിയായി ഉയര്‍ന്നു. സീസണ് 2 കൊവിഡ് കാരണം 75 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണിക്കുട്ടന് വിന്നറായ കഴിഞ്ഞ സീസണില്‍ 114 കോടി വോട്ടുകളാണ് മല്‍സരാര്‍ഥികള്‍ക്ക് ലഭിച്ചത്.

ഓരോ സീസണിലും ലഭിക്കുന്ന വോട്ടുകള്‍ ഷോയുടെ ജനപ്രീതിയാണ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ അണിയറ പ്രവര്‍ത്തകര്‍ പിന്നോട്ട് പോകില്ല എന്ന് ഉറപ്പാണ്. തുടര്‍ന്നും ഉപയോഗപ്പെടുത്താനാണ് തീരുമാനം. മോഹന്‍ലാല്‍ പ്രഖ്യാപിച്ച പോലെ സീസണ് 4നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ പുറത്തുവരുന്ന വിവരം സീസണ് 4 ഫെബ്രുവരിയില്‍ നടക്കുമെന്നാണ്.

ബിഗ് ബോസ് തമിഴ് സീസണ് 5 തുടങ്ങി അവസാനിച്ച ശേഷമാകും മലയാളം സീസണ് 4 തുടങ്ങുക. തമിഴ് സീസണ് ഒക്ടോബര്‍ മൂന്നിന് തുടങ്ങുമെന്നാണ് വിവരം. രണ്ട് പ്രൊമോ വീഡിയോയും ടീസറും നിലവില്‍ പുറത്തുവന്നു കഴിഞ്ഞു. കല്യാണത്തിന്റെയും അടുക്കളയില്‍ നിന്നുമുള്ളതുമായ പ്രൊമോ വീഡിയോകളാണ് നിലവില്‍ പുറത്തുവന്നത്. ടീസറില്‍ കമല്‍ഹാസന്റെ പൊട്ടിച്ചിരിയാണ് കണ്ടത്.

തമിഴ് സീസണ് 4 തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനായിരുന്നു. 105 ദിവസത്തിന് ശേഷം ജനുവരി 17ന് അവസാനിക്കുകയും ചെയ്തു. ശേഷം ഒരുമാസം കഴിഞ്ഞ് ഫെബ്രുവരി 14നാണ് മലയാളം സീസണ് 3 ആരംഭിച്ചത്. ഇത്തവണയും തമിഴ് ആരംഭിക്കുന്നത് ഒക്ടോബര്‍ ആദ്യത്തിലാണ്. അത് കഴിഞ്ഞ ശേഷമേ മലയാളം സീസണ് 4 ആരംഭിക്കു.

തമിഴ് ബിഗ് ബോസ് എത്ര ദിവസം നീളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മലയാളം തുടങ്ങുന്ന തിയ്യതി തീരുമാനിക്കുക. ഇതുവരെ തമിഴ് സീസണുകള്‍ 105 ദിവസങ്ങളാണുണ്ടായിരുന്നത്. സമാനമായ സാഹചര്യം തന്നെയാണെങ്കില്‍ ജനുവരി മൂന്നാം വാരത്തില്‍ അവസാനിക്കും. ഒരു മാസം കഴിഞ്ഞ് മലയാളം സീസണ് 4 ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഫെബ്രുവരി മധ്യത്തിനും മാര്‍ച്ച് ആദ്യ വാരത്തിനുമടയില് സീസണ് 4 തുടങ്ങുമെന്നാണ് രേവതി സാധ്യത പറയുന്നത്.

മലയാളം ബിഗ് ബോസ് ഇന്നുവരെ 100 ദിവസം കടന്നിട്ടില്ല എന്നത് മറ്റൊരു കാര്യം. ഇക്കഴിഞ്ഞ സീസണ് 95 ദിവസമാണ് നീണ്ടത്. കൊവിഡ് സാഹചര്യം കാരണം അധികൃതരുടെ നിര്‍ദേശ പ്രകാരം നിര്‍ത്തിവച്ച് താരങ്ങള്‍ ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് പ്രേക്ഷകര്‍ കണ്ടതാണ്. പക്ഷേ, ഓണ്‍ലൈന്‍ വോട്ടിങിലൂടെ വിജയിയെ കണ്ടെത്തി. ഇപ്പോള്‍ കൊവിഡ് ഭീതി കുറയുകയാണ്. ബിഗ് ബോസ് മലയാളം സീസണ് 4 അതുകൊണ്ടുതന്നെ 100 ദിവസം കടക്കുമെന്ന് പ്രതീക്ഷിക്കാം. ആരൊക്കെ മല്സരാര്ഥികളായി എത്തുമെന്ന കാര്യങ്ങടക്കം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications