Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറേകാലമായി ഈ പറ്റിപ്പ് തുടരുന്നുണ്ട്: ആരാണ് വെർമിക, കേസുമായി ദില്‍ഷ പിന്നാലെ പോവണമെന്ന് സായി

ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവെച്ച വിവാദ പരസ്യത്തില്‍ വിശദീകരണവുമായി രണ്ട് തവണയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 വിന്നർ ദില്‍ഷ വിജയന്‍ രംഗത്ത് എത്തിയത്. എന്റെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്, അതിന് ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇതിന് പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും താരം വ്യക്തമാക്കി.

അതോടൊപ്പം തന്നെ മൂന്ന് ലക്ഷം രൂപ പ്രതിഫലം വാങ്ങിച്ചിട്ടാണ് ഈ പരസ്യം ചെയ്തതെന്ന് ആരോപണങ്ങളേയും താരം തള്ളി. ഒരു സ്റ്റേജ് ഷോയ്ക്ക് പോലും ഞാന്‍ ഇത്രയും വലിയ തുക വാങ്ങിക്കുന്നില്ല. ആ ഒരു ലെവലിലേക്ക് ഞാന്‍ എത്തിയെന്ന് തോന്നുന്നില്ലെന്നും ദില്‍ഷ കൂട്ടിച്ചേർത്തിരുന്നു.

വിവാദ പരസ്യത്തിന് പിന്നിലെ ദില്‍ഷ

വിവാദ പരസ്യത്തിന് പിന്നിലെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലായ വെർമിക നല്‍കിയ ഒരു സ്ക്രീന്‍ഷോട്ട് ചൂണ്ടിക്കാടി സായി എന്ന യൂട്യൂബ് വ്ലോഗറായിരുന്നു ദില്‍ഷ മൂന്ന് ലക്ഷം വാങ്ങിയായിരിക്കാം പരസ്യത്തില്‍ അഭിനയിച്ചതെന്ന കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത്. ദില്‍ഷ മൂന്ന് ലക്ഷം വാങ്ങിച്ചെന്ന് പറഞ്ഞത് വെർമികയാണ്, അത് സത്യമാണോ അല്ലയോ എന്ന് എനിക്ക് അറിയില്ലെന്നുമാണ് സീക്രട്ട് ഏജന്റെന്ന യൂട്യൂബ് ചാനലിലൂടെ സായി വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

വിവാദ പരസ്യത്തില്‍ ഏറെ വൈകിയാണ് ദില്‍ഷ

വിവാദ പരസ്യത്തില്‍ ഏറെ വൈകിയാണ് ദില്‍ഷയുടെ വിശദീകരണമെത്തിയത്. ആർക്കും എന്തെങ്കിലും ദോഷം വരണമെന്ന് കരുതി ചെയ്ത പ്രമോഷനല്ല തന്റേതെന്നും ദില്‍ഷ വ്യക്തമാക്കുന്നുണ്ട്. എല്ലാരും അങ്ങനെയാണ്. എന്നാല്‍ കുറച്ച് ശ്രദ്ധ വേണമായിരുന്നു. നിങ്ങള്‍ ഇപ്പോള്‍ ചെയ്തിരിക്കുന്ന ഈ പ്രമോഷന്‍ കുറേ കാലമായി ഇന്‍സ്റ്റഗ്രാമില്‍ കറങ്ങുന്നതാണ്. അതില്‍ ഒരുപാട് ആളുകള്‍ പെട്ടുപോവുകയും ചെയ്തിരുന്നു.

നിങ്ങളുടെ അടുത്ത് ആദ്യമായിട്ടായിരിക്കാം

നിങ്ങളുടെ അടുത്ത് ആദ്യമായിട്ടായിരിക്കാം ഈ ഒരു ടീം പ്രമോഷന് വരുന്നത്. അതുകൊണ്ട് നിങ്ങള്‍ വീണു. പൈസ വാങ്ങിക്കാതെ ചാരിറ്റിയായിട്ട് ആളുകള്‍ക്ക് നന്മ വരട്ടെ എന്ന് വിചാരിച്ച് ചെയ്തു എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ മാത്രം പൊട്ടനല്ല ഞാന്‍. ഒരു തുക നിങ്ങള്‍ വാങ്ങിച്ച് കാണും. അതിലൊന്നും തെറ്റില്ല. എന്നാല്‍ ഞാന്‍ എല്ലാവർക്കും നന്മവരാന്‍ വേണ്ടി ചെയ്തുവെന്ന് ഊന്നിപറയാന്‍ പാടില്ല. അങ്ങനെയാവണമെങ്കില്‍ യാതൊരു പ്രതിഫലവും വാങ്ങിക്കാതെ വേണം ചെയ്യാന്‍.

Woman Beauty Tips; ദിവസം മുഴുവന്‍ സുന്ദരികളായിരിക്കണോ? ഇതാ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി ട്പിസുകള്‍

നേരെ പോയി വെർമികയെന്ന പേജിനെതിരെ

സോറി പറയുക, അതിന് ശേഷം നേരെ പോയി വെർമികയെന്ന പേജിനെതിരെ കേസ് കൊടുക്കുക എന്നുള്ളത് മാത്രമാണ് ഇവിടെ ചെയ്യേണ്ടത്. ദില്‍ഷ മൂന്ന് ലക്ഷം വാങ്ങിയെന്ന് വെർമിക പറയുന്ന കാര്യം ഞാനെന്റെ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. എത്ര തുക വാങ്ങിയെന്ന് എനിക്ക് അറിയില്ല. ഞാന്‍ പറഞ്ഞതിന്റെ തെളിവ് ചോദിച്ചാല്‍ വെർമിക തന്ന സ്ക്രീന്‍ ഷോട്ട് തന്നെയാണ് എന്റെ തെളിവ്.

നൂറ് ശതമാനം വിശ്വാസ്യതയുള്ളതെന്ന്

നൂറ് ശതമാനം വിശ്വാസ്യതയുള്ളതെന്ന് നിങ്ങളും നിങ്ങലുടെ മാനേജരും വ്യക്തമാക്കിയ ലീഗല്‍ ഡോക്യുമെന്റ് ഒന്ന് കാണിച്ച് തരുമോയെന്ന് ഞാന്‍ കഴിഞ്ഞ വീഡിയോയില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും നിങ്ങള്‍ അത് കാണിച്ച് തന്നിട്ടില്ല. ഞാനത്ര വളർന്നിട്ടില്ലെന്നൊക്കെയാണ് ദില്‍ഷ പറയുന്നത്. അത്ര വളരാത്ത ഒരു ക്രിയേറ്റർക്കൊന്നും ഒരിക്കലും ഒരു പേഴ്സണ്‍ മാനേജരൊന്നും ഉണ്ടാവില്ല.

ഞാന്‍ ആ ഒരു കാറ്റഗറിയില്‍പ്പെട്ട ആളല്ല

അത്യവശ്യം പൈസ വാങ്ങിക്കുന്ന, ടാക്സിന്റെ കാര്യങ്ങളുമൊക്കെ വരുമ്പോഴാണ് മാനേജർ ഉണ്ടാവുകയെന്നത് സാമാന്യ ബോധമാണ്. ഞാനിപ്പോഴും ഡൌണ്‍ ടു എർത്താണെന്ന് കാണിക്കാം. അതൊക്കെ കണ്ട് വിശ്വസിക്കുന്നവരും ഉണ്ടാവും. എന്നാല്‍ ഞാന്‍ ആ ഒരു കാറ്റഗറിയില്‍പ്പെട്ട ആളല്ല. അതുകൊണ്ട് തന്നെ ആ ഒരു വാദത്തോട് എനിക്ക് യോജിപ്പില്ല. നിങ്ങള്‍ ന്യായമായ തുക വാങ്ങിക്കണം. അത് വാങ്ങിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രശ്നമാണ്.

നല്ല പ്രൊഡക്ടൊക്കെ വരുമ്പോള്‍ പ്രമോഷന്‍ ചെയ്യണം

നല്ല പ്രൊഡക്ടൊക്കെ വരുമ്പോള്‍ പ്രമോഷന്‍ ചെയ്യണം. നമ്മള്‍ പൈസ വാങ്ങിച്ചിട്ട് ചെയ്യുന്ന ആ ഒരു പ്രൊഡക്ട് ആളുകള്‍ക്ക് ഉപയോഗപ്പെടണം. അതല്ലാതെ അതില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാക്കപ്പെട്ട് ഒരാള്‍ നിങ്ങളുടെ അടുത്ത് വന്നാല്‍ അത് അഡ്രസ് ചെയ്യാനും നമ്മള്‍ തയ്യാറാവണം. ഒരു കുട്ടി വിളിച്ച് തനിക്ക് പൈസ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞതായി ദില്‍ഷ തന്നെ വ്യക്തമാക്കുന്നുണ്ട്. ആ കുട്ടിക്ക് ഒരു പതിമൂന്നായിരം പോയിട്ടുണ്ടാകും.

ആ കുട്ടിയുടെ കാര്യം ശരിയായ രീതിയില്‍

ആ കുട്ടിയുടെ കാര്യം ശരിയായ രീതിയില്‍ ഡീല്‍ ചെയ്യുകയാണ് വേണ്ടത്. പൈസ കൊടുക്കണമെന്നില്ല. അവരെ കണ്ടിട്ട് പോട്ടെ മോളെ എനിക്കൊരു അബദ്ധം പറ്റിയെന്ന് നേരിട്ട് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളു. ഈ വെർമിക എന്ന് പറയുന്നതിന്ന് പിന്നാലെ നിങ്ങള്‍ പോവണം. കുറേ കാലമായി ഇവർ ഈ പറ്റിപ്പ് തുടരുന്നുണ്ട്. ഇതുപോലെ പല പരസ്യങ്ങളും പലരും ചെയ്തിട്ടുണ്ട്. ദില്‍ഷയെ മാത്രം ടാർഗറ്റ് ചെയ്ത് നടത്തിയ പരിപാടിയല്ല ഇതെന്നാണ് നിങ്ങളും അല്ലെങ്കില്‍ ദില്‍ഷ ആർമിയും മനസ്സിലാക്കേണ്ടത്.

ഇത് കുറച്ച് കാലമായി ഇവിടെ തന്നേയുള്ള കാര്യമാണ്

ഇത് കുറച്ച് കാലമായി ഇവിടെ തന്നേയുള്ള കാര്യമാണ്. നിങ്ങളോട് അവർ പലരും പറഞ്ഞിട്ടുണ്ടാവും. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാനുള്ള കേസുമായി ദില്‍ഷ മുന്നോട്ട് പോവണം. സൈബർ വകുപ്പില്‍ കേസ് കൊടുത്ത് അത് ആരാണെന്ന് പുറത്തുകൊണ്ടുവന്നാല്‍ അത് എല്ലാവർക്കും വലിയ ഉപകാരമാവും. എന്തായാലും ദില്‍ഷ മാപ്പ് പറഞ്ഞിട്ടുണ്ട്, അത് എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+