രാഖി സാവന്ത് ഫാത്തിമ; ഇസ്ലാം സ്വീകരിച്ച് താരം... ആദില്‍ ഖാനുമായുള്ള വിവാഹ ചിത്രങ്ങള്‍ പുറത്ത്
മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോ താരം രാഖി സാവന്ത് പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായ വ്യക്തിയാണ്. ഒരിടവേളയ്ക്ക് ശേഷം അവര്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. താരത്തിന്റെ രണ്ടാം വിവാഹവും മതംമാറ്റവുമാണ് പുതിയ വാര്‍ത്തയ്ക്ക് കാരണം. രാഖി സാവന്ത് കാമുകന് ആദില്‍ ഖാനെ വിവാഹം ചെയ്യുന്ന ചടങ്ങിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മുസ്ലിം ആചാര പ്രകാരമാണ് വിവാഹം. താരം ഇസ്ലാം മതം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാഖി സാവന്തിന്റെ പേരില്‍ മാറ്റം വരുത്തിയ രേഖയുടെ ചിത്രവും പ്രചരിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഖി സാവന്തിന്റെ രണ്ടാം വിവാഹ വാര്‍ത്ത പുറത്തുവന്നത് ബുധനാഴ്ചയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ആദില്‍ ഖാനുമായുള്ള വിവാഹ ചിത്രങ്ങളാണ് രാഖി സാവന്ത് പങ്കുവച്ചിരിക്കുന്നത്. രാഖി സാവന്ത് ഇസ്ലാം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുസ്ലിം ആചാര പ്രകാരം വിവാഹം നടക്കുന്നതിന്റെയും രേഖകളില്‍ ഒപ്പുവയ്ക്കുന്നതിന്റെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

രാഖി സാവന്തിന്റെ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. ഇതില്‍ രാഖി സാവന്തിന്റെ പേരില്‍ മാറ്റം കാണുന്നു. രാഖി സാവന്ത് ഫാത്തിമ എന്നാണ് പേര് കാണിച്ചിരിക്കുന്നത്. ഇതോടെയാണ് താരം ഇസ്ലാം സ്വീകരിച്ചുവെന്നും അതു പ്രകാരം പേര് മാറ്റിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നത്. തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് രാഖി സാവന്ത് തന്നെയാണ് ആരാധകരെ അറിയിച്ചത്.

ആചാര പ്രകാരം പരസ്പരം മാലകള്‍ അണിയിക്കുന്ന വീഡിയോയും രാഖി സാവന്ത് പങ്കുവച്ചിട്ടുണ്ട്. തന്റെ വിവാഹം നടന്നുവെന്നും അതീവ സന്തോഷവതിയാണെന്നും രാഖി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു. ഏഴ് മാസം മുമ്പായിരുന്നു വിവാഹം. നിക്കാഹ് നടന്നതിന്റെ വിശദാംശങ്ങള്‍ രാഖി സാവന്ത് ഇടൈംസിനോട് വെളിപ്പെടുത്തി. വിവാഹം പരസ്യപ്പെടുത്തേണ്ട എന്ന് ആദില്‍ പറഞ്ഞിരുന്നുവത്രെ.

പരസ്യമാക്കേണ്ടെന്ന് നിര്‍ദേശിച്ചതിനാല്‍ കഴിഞ്ഞ ഏഴ് മാസമായി ഞാന്‍ മറച്ചുവയ്ക്കുകയായിരുന്നു. സഹോദരിയുടെ ഭാവി ഓര്‍ത്താണ് ആദില്‍ ഖാന് ഇക്കാര്യം തടഞ്ഞത്. ബിഗ് ബോസ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയും. ഇപ്പോള്‍ തന്റെ വിവാഹം നടന്ന കാര്യം ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. താനും ആദിലും വിവാഹിതരായിരിക്കുന്നുവെന്നും രാഖി സാവന്ത് പറഞ്ഞു.

രഹസ്യമായിട്ടാണ് ആദില്‍ ഖാന് ദുറാനിയുടെയും രാഖി സാവന്തിന്റെയും വിവാഹം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 മെയ് 29നാണ് വിവാഹം നടന്നത് എന്ന് വിവാഹ സര്‍ട്ടിഫിക്കറ്റില്‍ കാണാം. അതേസമയം, വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച ആരംഭിച്ചു. പലരും ദമ്പതികള്‍ക്ക് ആശംസ അറിയിച്ചപ്പോള്‍ വിമര്‍ശിക്കുന്ന കമന്റുകളുമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications