സ്റ്റേജ് ഷോയ്ക്കായി ചന്ദ്രലേഖ ദുബൈയിലേയ്ക്ക്
യുട്യൂബിലൂടെ ശ്രദ്ധേയയായ ഗായിക ചന്ദ്രലേഖ ദുബൈയില്‍ സ്‌റ്റേജ് ഷോ നടത്താനൊരുങ്ങുന്നു. പ്രവാസി മലയാളി സംഘടനകളാണ് ചന്ദ്രലേഖയെ ഗള്‍ഫില്‍ പരിപാടി നടത്താന്‍ ക്ഷണിച്ചിരിക്കുന്നത്. പ്രസാവി സംഘനടകളുടെ ക്ഷണം വന്നതിനെത്തുടര്‍ന്ന് ചന്ദ്രലേഖയും കുടുംബവും കൊല്ലം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരിക്കുകയാണ്.
ചന്ദ്രലേഖയും ഭര്‍ത്താവ് രഘുനാഥും മകന്‍ ശ്രീഹരിയുമാണ് പാസ്‌പോര്‍ട് അപേക്ഷ നല്‍കിയിരിക്കുന്നത്. യുട്യൂബിലും ഫേസ്ബുക്കിലും മറ്റുമായി ചന്ദ്രലേഖയുടെ വീഡിയോ പ്രചരിപ്പിക്കുന്നതിലും പ്രോത്സാഹനം നല്‍കുന്നതിലും പ്രവാസികള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. തനിയ്‌ക്കേറ്റവും കൂടുതല്‍ അഭിനന്ദന സന്ദേശങ്ങളും ഫോണ്‍ കോളുകളും വരുന്നത് പ്രവാസികളില്‍ നിന്നാണെന്ന് ചന്ദ്രലേഖ പറയുകയും ചെയ്തിട്ടുണ്ട്.

ഒരുവര്‍ഷം മുമ്പ് ഒരു ബന്ധുവീട്ടില്‍ വച്ച് വെറുതേ ആലപിച്ച ഗാനമാണ് ചന്ദ്രലേഖയുടെ ഭര്‍ത്താവിന്റെ ബന്ധു ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് യുട്യൂബിലിട്ടത്. ഈ വീഡിയോ ആണ് ഇന്ന് പിന്നണി ഗായികയെന്ന നിലയിലേയ്ക്ക് ചന്ദ്രലേഖയെ വളര്‍ത്തിയിരിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന ലവ് സ്റ്റോറിയെന്ന ചിത്രത്തിന് വേണ്ടിയാണ് ചന്ദ്രലേഖആദ്യമായി പിന്നണി പാടിയത്.
പിന്നാലെ തമിഴ് ചിത്രത്തിലേയ്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. നാലു ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ ചന്ദ്രലേഖയുടെ രാജഹംസമേ...എന്ന ഗാനം ഇതുവരെ കേട്ടത്.












Click it and Unblock the Notifications