15 കോടിയും സംവിധായകനും റെഡി; ഒമര്‍ ലുലു 'കാലുമാറി'... സംഘികള്‍ ഭിത്തിയില്‍ ഒട്ടിച്ചോ എന്ന് വിമര്‍ശനം
കൊച്ചി: വാരിയംകുന്നന് സിനിമ നിര്‍മിക്കാന്‍ ഒരുക്കമാണെന്ന പ്രഖ്യാപനത്തില്‍ നിന്ന് സംവിധായകന് ഒമര്‍ ലുലുവും പിന്മാറി. നേരത്തെ ആഷിക് അബു പിന്മാറിയത് വലിയ ചര്‍ച്ചയായിരുന്നു. നിര്‍മാതാക്കളുമായുള്ള വിഷയമാണ് സിനിമയില്‍ നിന്ന് പിന്മാറാന് കാരണമെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം. അതിന് ശേഷമാണ് 15 കോടി രൂപയും ബാബു ആന്റണിയുമുണ്ടെങ്കില് ഇന്നുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളുള്ള വാരിയന്കുന്നന് വരുമെന്ന് ഒമര്‍ ലുലു പ്രഖ്യാപിച്ചത്.
എന്നാല്‍ നിര്‍മാതാവും പണവും എത്തിയതോടെ അദ്ദേഹം നിലപാട് മാറ്റി. സിനിമയില്ലെന്ന് പറഞ്ഞു. രൂക്ഷമായ പരിഹാരമാണ് ഒമര്‍ ലുലുവിനെതിരെ ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ വര്‍ഷം ജൂണിലാണ് മലബാര്‍ സമര നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സംബന്ധിച്ച സിനിമ 'വാരിയംകുന്നന്' വരാന്‍ പോകുന്നുവെന്ന് സംവിധായകന് ആഷിക് അബുവും നടന് പൃഥ്വിരാജും പ്രഖ്യാപിച്ചത്. വലിയ ചര്‍ച്ചയായി ഈ പ്രഖ്യാപനം. സംഘപരിവാര്‍ സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യസമര സേനാനിയല്ലെന്നായിരുന്നു വിമര്‍ശനം.

പിന്നീട് വാരിയംകുന്നന് സംബന്ധിച്ച വിവരങ്ങള്‍ വന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ പ്രചാരണമുണ്ടായി. വാരിയംകുന്നന് സിനിമ വരില്ലെന്നും ആഷിക് അബുവും പൃഥ്വിരാജും പിന്മാറി എന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. തൊട്ടുപിന്നാാലെ ആഷിക് അബു ഇക്കാര്യം ശരിവച്ച് രംഗത്തെത്തി. നിര്‍മാതാക്കളുമായുള്ള വിഷയമാണ് സിനിമയില്‍ നിന്ന് പിന്മാറാന് കാരണമെന്ന് വിശദീകരിച്ചു.

ഇതോടെയാണ് ഒമര്‍ ലുലുവിന്റെ വരവ്. പ്രീ ബിസിനസ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വച്ച് 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മാതാവ് വന്നാല്‍ മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങളുള്ള ഒരു വാരിയംകുന്നന് വരും എന്നായിരുന്നു ഒമര്‍ ലുലിവിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ പ്രഖ്യാപനത്തിന് അല്പ്പായുസ്സേയുണ്ടായുള്ളൂ. നിര്‍മാതാവ് റെഡിയായപ്പോള്‍ ഒമര്‍ ലുലു മറ്റൊന്നാണ് പറയുന്നത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഇസിഎച്ച് ഗ്രൂപ്പ് എംഡി ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് സിനിമ നിര്‍മിക്കാന്‍ തയ്യാറാണ് പണം വിഷയമാക്കേണ്ടെന്നും പറഞ്ഞുവെന്ന് ഒമര്‍ ലുലു പുതിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ശേഷം ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ 1921 സിനിമ കണ്ടു. എല്ലാ ഭാഗവും ഉള്‍പ്പെടുത്തിയാണ് ആ സിനിമ ഒരുക്കിയതെന്നും ഇനി കൂടുതലായി ആര്‍ക്കും പറയാനുണ്ടാകില്ലെന്നുമാണ് ഒമര്‍ ലുലു പറയുന്നത്.

ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന് ഇക്ബാല്‍ക്ക പ്രൊഡ്യൂസ് ചെയ്തോളാം പൈസ നോക്കണ്ട ഒമര്‍ ധൈര്യമായി മുന്നോട്ട് പൊയ്കോളാന്‍ പറഞ്ഞു.ആ സന്തോഷത്തില്‍ ദാമോദരന്‍ മാഷിന്റെ സ്ക്രിപ്പ്റ്റില്‍ ശശ്ശി സാര്‍ സംവിധാനം ചെയ്ത '1921' കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല.ദാമോദരന്‍ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നന് മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി '1921'ല്‍ പറഞ്ഞട്ടുണ്ട്.ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല.കൂടെ നില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്ക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാന്‍ വന്ന ഇക്ബാല്‍ക്കാക്കും നന്ദി.

ഒമര്‍ ലുലുവിന്റെ പുതിയ പോസ്റ്റിന് താഴെ രൂക്ഷമായ പരിഹാസമാണ് കമന്റായി നിറയുന്നത്. പടം എടുക്കാന്‍ വരുന്നവരെല്ലാം ഓടിയൊളിക്കുന്നത് എന്താണ് എന്ന് ചിലര്‍ ചോദിക്കുന്നു. ഒമറിന്റെത് നല്ല തീരുമാനം എന്നും പരിഹാസമുണ്ട്. സംഘികള്‍ വലിച്ചുവാരി ഭിത്തിയില്‍ ഒട്ടിച്ചിട്ടുണ്ടാകുമെന്നും അതാണ് നിലപാട് മാറ്റിയതെന്നുമുള്ള പ്രതികരണങ്ങളുമുണ്ട്.

അതേസമയം, 1921 പ്രമേയമാക്കിയുള്ള താന്‍ പ്രഖ്യാപിച്ച സിനിമ വരുമെന്ന് സംവിധായകന് പിടി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. സ്ക്രിപ്റ്റ് റെഡിയായിട്ടുണ്ട്. റഫീഖ് അഹമ്മദ് ഒരു പാട്ട് ഒരുക്കിക്കഴിഞ്ഞു. വാരിയംകുന്നന് പാട്ട് പാടുന്ന ആളായിരുന്നു. മൗലൂദിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് റഫീഖ് അഹമ്മദ് പാട്ട് എഴുതിയിരിക്കുന്നത്. കൊവിഡ് സാഹചര്യം മാറിയാല്‍ ചിത്രീകരണം ആരംഭിക്കും. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയാണ് എന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications