
എന്റെ മകളാണ് വലുത്... ഡോണ്ട് ടീച്ച് മി; വീഡിയോയുമായി നടന്‍ ബാല, എന്തിന് ഇത്ര പ്രാധാന്യം?
പുരാവസ്തു തട്ടിപ്പില്‍ കുടുങ്ങിയ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ നടന്‍ ബാല വീഡിയോയമായി രംഗത്ത്. മോന്‍സനും ബാലയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബാലയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നത്. മോന്‍സനും മുന്‍ ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബാല ഇടപെട്ട ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നു.
Recommended Video
തനിക്ക് മോന്‍സനെ അറിയാമെന്നും തന്റെ അയല്‍വാസി എന്ന ബന്ധം മാത്രമേയുള്ളൂവെന്നും ബാല പറയുന്നു. എന്നാല്‍ മോന്‍സനെതിരെ പരാതി നല്‍കിയ മറ്റൊരു വ്യക്തിയും ബാലയ്‌ക്കെതിരെ രംഗത്തുവന്നതോടെയാണ് ബാല പുതിയ വീഡിയോ ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
ബാല പറയുന്നത് നുണ!! ഡിവോഴ്സിന് 5 ലക്ഷം നല്കി, സഹായിച്ചത് അനൂപ്, നിര്‍ണായക വെളിപ്പെടുത്തല്‍

എന്തുകൊണ്ടാണ് ഒരു ചെറിയ ഓഡിയോ ക്ലിപ്പിന് ഇത്ര പ്രാധാന്യം നല്‍കുന്നതെന്ന് ബാല ചോദിക്കുന്നു. തനിക്കെതിരായ നീങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ നടന്ന പല സംഭവങ്ങളും എടുത്തുപറഞ്ഞ ബാല അതൊന്നും ശ്രദ്ധിക്കാതെ തന്റെ ഓഡിയോയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരിക്കുകയാണെന്നും ആരോപിക്കുന്നു.

രാവിലെ അഞ്ച് മണിക്കാണ് ഉറങ്ങിയത്. ഒട്ടേറെ വിവാദങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരു ഓഡിയോ ക്ലിപ്പ് ഇറങ്ങിയിട്ടുണ്ട്. അതിന്റെ കാര്യങ്ങള്‍ തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണ്. ഞാനത് ചെയ്യും. ഇപ്പോള്‍ ചെന്നൈയിലാണുള്ളത്. ഞാന്‍ വിഷയത്തില്‍ നേരത്തെ പ്രതികരിച്ചിട്ടുണ്ട്. അതിനിടയ്ക്ക് ഒരു ചോദ്യം. ഒരു ചെറിയ ഒഡിയോ ക്ലിപ്പ്, നന്‍മയ്ക്ക് വേണ്ടി ചെയ്തത്, അതിന് എന്തുകൊണ്ട് ഇത്ര പ്രാധാന്യം കൊടുത്തു?- ബാല ചോദിക്കുന്നു.

ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങളോട് ഒരു ഡൈറക്ട് ക്വസ്റ്റിയന്‍. എന്റെ മകളുടെ പിറന്നാളിന് ഞാന്‍ വിഷ് ചെയ്തില്ലെന്ന് പറഞ്ഞ് കുറേ പേര് വന്നു. അതിനുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. മറ്റുപല സംഭവങ്ങളും പുറത്തുവരുന്നു. അതിനൊന്നുമില്ലാത്ത പ്രാധാന്യമാണ് ഇപ്പോള്‍ പുറത്തുവന്ന ഓഡിയോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് ബാല വീഡിയോയില്‍ പറയുന്നു.

പണ്ട് ഒരു അച്ഛന്‍ മകള്‍ക്ക് വേണ്ടി ആശുപത്രിയില്‍ ബഹളമുണ്ടാക്കി. അതിന്റെ ഓഡിയോ ഇപ്പോഴും യുട്യൂബിലുണ്ട്. അതാരും കണ്ടില്ലേ. അയാള്‍ കരഞ്ഞു. മകളെ കാണണമെന്ന് കരഞ്ഞു. അത് പോട്ടെ.., പ്രധാനപ്പെട്ട ഒരാളുടെ ഭാര്യ സംസാരിക്കുന്ന ഓഡിയോ ലീക്കായി. മണിക്കൂറുകള്‍ക്കകം അത് ക്ലോസ് ചെയ്തു. അതാരും കേട്ടില്ലേ- ബാല ചോദിക്കുന്നു.
നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു; വരന് സംവിധായകന് എന്ന് റിപ്പോര്‍ട്ട്, പ്രവചനം ഫലിക്കുമോ?

ആണത്തം എന്ന് പറയുന്നത് പത്ത് പേരെ ഇടിക്കുന്നതല്ല. അടുത്തുള്ളയാളുടെ ഭാര്യയെ നോക്കാതിരിക്കലാണ് എന്ന് പറയാറുണ്ട്. ഇപ്പോള്‍ ഏതോ ഒരു കേസില്‍ എന്നെ കുടുക്കാന്‍ നോക്കുകയാണ്. എനിക്ക് അതില്‍ യാതൊരു ബന്ധവുമില്ല. തെളിയിക്കേണ്ടത് എന്റെ കടമയാണ്. ഞാനത് ചെയ്യും. എന്റെയടുത്ത് ആറ് ഓഡിയോ ക്ലിപ്പുകളുണ്ട്. ഞാന്‍ പറയുന്നു, എന്റെ മകളാണ് എനിക്ക് വലുത്. അമ്മയെക്കാളും എലിസബത്തിനേക്കാളും ജീവനക്കാരെക്കാളും എനിക്ക് വലുത് മകളാണ്. ഡോണ്‍ഡ് ടീച്ച് മി- ഇങ്ങനെയാണ് ബാലയുടെ വീഡിയോ അവസാനിക്കുന്നത്.

മോന്‍സന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാല മനോരമയോട് പ്രതികരിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രഹസ്യമായി എത്തിയപ്പോള്‍ മോന്‍സന്റെ മകളുടെ മനസമ്മത ചടങ്ങ് നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകളുടെ കല്യാണം നിന്നുപോയി. എംബിബിഎസ് ഡോക്ടറാണ്. ഇനി ആരെങ്കിലും കെട്ടുമോ. ആരും കെട്ടില്ലെന്ന് ബാല ചാനലിനോട് പറഞ്ഞു.
നിറഞ്ഞുചിരിച്ച് മോഹന്‍ലാല്‍; പോസ് ശരിയാക്കി ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍ വൈറല്‍

ഒരു പാപവും ചെയ്യാത്ത കുട്ടിയുടെ കല്യാണം നിന്നുപോയി.. തനിക്ക് ആരെയും മനസ് നോക്കി തിരിച്ചറിയാനുള്ള കഴിവില്ല. അങ്ങനെ കഴിയുമെങ്കില്‍ എന്റെ ജീവിതത്തില്‍ 10 വര്‍ഷം മുമ്പ് ഞാന്‍ രക്ഷപ്പെട്ടേനെ എന്നും ബാല പറയുന്നു. അതേസമയം, ബാലയും മോന്‍സനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് എന്നാണ് പരാതിക്കാരില്‍ ഒരാളായ കെടി ഷമീര്‍ ആരോപിക്കുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോന്‍സനെതിരെ പരാതി നല്‍കിയ അനൂപ് മുഹമ്മദുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു എന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ പറയുന്നു. മോന്‍സനും അജിയും തമ്മില്‍ തെറ്റിയിരുന്നു. പരസ്പകം കേസ് കൊടുത്തു. പ്രശ്‌നം തീര്‍ക്കാന്‍ ബാല ഇടപെട്ട ഓഡിയോ ആണ് പുറത്തുവന്നത്. അനൂപ് അഞ്ച് ലക്ഷം രൂപ ബാലയ്ക്ക് കൊടുത്തിരുന്നുവെന്ന് അജി പറയുന്നു.