ഓറൽ സെക്സ് ചെയ്താല്‍ കാന്‍സര്‍ മാറില്ലെന്ന്.. നേരെ തിരിച്ചാണ് സംഭവിക്കുക എന്നാണ് പഠനം പറയുന്നത്!!
മുള്ളന്‍ചക്ക, ബ്ലാത്ത, ലക്ഷ്മണപ്പഴം എന്നൊക്കെ പേരുള്ള മുള്ളാത്ത കാന്‍സറിനെതിരെ പ്രതിരോധശേഷി കൂട്ടും എന്ന് ആളുകള്‍ പറഞ്ഞുപരത്തുന്നുണ്ട്. എന്നാൽ ഇത് വെറുതെയാണ് എന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. ഇത് പോലെ ഓറൽ സെക്സ് കാന്‍സര്‍ മാറ്റും എന്നൊരു പഠനം ഏതാനും മാസങ്ങൾക്ക് മുമ്പ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ വിദഗ്ധര്‍ പറഞ്ഞത്.

മാറ്റിപ്പറയുന്ന പഠനം
എന്നാൽ ഇപ്പോഴിതാ ഇതിന് നേരെ വിപരീതമായൊരു പഠനവുമായി അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി രംഗത്ത് വന്നിരിക്കുകയാണ്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്താണ് ഈ പഠനം പറയുന്നത് എന്നല്ലേ, ഓറൽ സെക്സ് കാൻസറിന് കാരണമാകുമെന്നാണ് ഈ പഠനം.

ആരാണ് പേടിക്കേണ്ടത്
പുകവലിക്കുന്നവർ, പലരുമായി ഓറൽ സെക്സ് ചെയ്യുന്നവർ എന്നിവരാണ് പേടിക്കേണ്ടത്. തലയിലും കഴുത്തിലും കാൻസർ വരാനുള്ള സാധ്യത ഇത്തരക്കാരിൽ വളരെ കൂടുതലാണ് എന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.

റിസ്ക് കുറവ് ആരിൽ
0.7 ശതമാനം പുരുഷന്മാരിലാണ് വായിൽ കാൻസറുണ്ടാകാനുള്ള സാധ്യതയുള്ളത്. ഇത് സ്ത്രീകളിൽ താരമത്യേന കുറവാണ്. അഞ്ചിൽ കൂടുതൽ പേരുമായി ഓറല്‍ സെക്സ് ചെയ്യാത്തവരും പുകവലിക്കാത്തവരുരും താരതമ്യേന റിസ്ക് ഫ്രീ ആണെന്ന് ആന്നൽസ് ഓഫ് ഓങ്കോളജി എന്ന ജേര്‍ണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

സ്ത്രീകൾക്ക് പേടി വേണ്ടി
അതേസമയം സ്ത്രീകൾ എത്ര പേരുമായി ഓറൽ സെക്സ് ചെയ്താലും അത് കാൻസറിന് കാരണമാകില്ലെന്നും പഠനം പറയുന്നു. സമൂഹത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ കണ്ടെത്താന്‍ വേണ്ടി തല പുണ്ണാക്കുന്ന പഠിതാക്കളാണ് ഇത്തരമൊരു റിസൾട്ടുമായി രംഗത്തെത്തിയിരിക്കുന്നത്

വിചിത്രമായ മരുന്ന്
കാന്‍സറിനെയും ഹൃദയസംബന്ധമായ അസുഖങ്ങളെയും സുഖപ്പെടുത്താന്‍ പോന്ന മരുന്ന് എന്ന് പറയുന്നത് സ്ത്രീകളുടെ സ്വകാര്യഭാഗമാണ് എന്നാണ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ വിദഗ്ധര്‍ പറഞ്ഞത്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന കാര്യമാണ് അന്നൊരു പഠനത്തിന്റെ റിസൾട്ടായി പുറത്ത് വന്നത്.

ഇതായിരുന്നു അത്
കാന്‍സറില്‍ നിന്നും സ്ത്രീ ജനനേന്ദ്രിയത്തിന് രക്ഷിക്കാന്‍ കഴിയും എന്ന് ചോദിച്ചാൽ ഉത്തരം ഇതായിരുന്നു. ഭഗശിശ്‌നികയില്‍ നാക്ക് സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ഉണര്‍ത്തലില്‍ ഡി എച്ച് ഇ എ ഹോര്‍മോണും ഓക്‌സിടോസിനും ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണ് കാന്‍സറിനെ പ്രതിരോധിക്കുന്നത്.












Click it and Unblock the Notifications