നോബ്ലസിന്റെ കവര്‍ ഗേളായി ഗൗരി ഖാന്
താരങ്ങള്‍ പ്രമുഖ മാഗസിനുകളില്‍ മുഖചിത്രങ്ങളായി എത്തുകയെന്നത് പുതുമയുള്ള കാര്യങ്ങളല്ല. എന്നാല്‍ താരങ്ങളുടെ ജീവിതപങ്കാളില് മാഗസിന് കവറുകളില്‍ വരുകയെന്നത് അല്പം വലിയ കാര്യം തന്നെയാണ്. എല്ലാ താരങ്ങളുടെയും പങ്കാളികള്‍ക്ക് ഇതിനുള്ള അവസരങ്ങള്‍ ലഭിയ്ക്കാറില്ല. എന്നാല്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ കാര്യം വ്യത്യസ്തമാണ്. അഭിനേത്രിയല്ലെങ്കിലും ഷാരൂഖിനെപ്പോലെതന്നെ പ്രശസ്തയാണ് ഗൗരി ഖാന്. പലപ്പോഴും ഗൗരി വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ ഗൗരി ഒരിക്കല്‍ക്കൂടി മാഗസിന് മുഖമായി എത്തിയിരിക്കുകയാണ്.
നോബ്ലസ് ഇന്ത്യ മാഗസിന്റെ ഡിസംബര്‍ ലക്കത്തിന്റെ കവര്‍ പേജിലാണ് ഗൗരിയെ കാണാന്‍ കഴിയുക. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് മനോഹരമായിത്തന്നെയാണ് ഗൗരി കവറിനായി പോസ് ചെയ്തിരിക്കുന്നത്. ഭാര്യയുടെ കവര്‍ ചിത്രത്തലെ കിങ് ഖാന് ട്വിറ്ററിലൂടെ പ്രശംസിച്ചിട്ടുണ്ട്. ചിത്രം ലളിതവും സുന്ദരവുമാണെന്നാണ് ഷാരൂഖ് പറഞ്ഞിരിക്കുന്നത്.

ഷാരൂഖിന്റെ വീടായ മന്നത്തില്‍ വച്ചാണ് നോബ്ലസിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് നടന്നത്. ഇതിന് മുമ്പ് വോഗിന്റെ കവര്‍ ചിത്രമായി ഗൗരി പ്രത്യക്ഷപ്പെട്ടിരുന്നു. ഷാരൂഖും ഗൗരിയും ചേര്‍ന്ന് പലമാഗസിനുകളുടെയും ഫോട്ടോഷൂട്ടില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഗൗരി തനിച്ച് ആദ്യമായി കവര്‍ മോഡലായത് വോഗിന് വേണ്ടിയായിരുന്നു. അതിനുശേഷം നോബ്ലസിലൂടെയാണ് ഗൗരി വീണ്ടും കവര്‍ ഗേളായി എത്തിയിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications