മിസ് ഏഷ്യ പസഫിക് വേള്‍ഡ് 2013;സൃഷ്ടി റാണ
മിസ് ഏഷ്യാ പസഫിക് വേള്‍ഡ് 2013 ആയി ഇന്ത്യയുടെ സൃഷ്ടി റാണയെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 30 ന് കൊറിയയില്‍ നടന്ന മത്സരത്തിലാണ് സൃഷ്ടി മിസ് ഏഷ്യാ പസഫിക് വേള്‍ഡ് കിരീടം സ്വന്തമാക്കിയത്. 2012 ലെ മിസ് ഏഷ്യാ പസഫിക് വേള്‍ഡായ ഇന്ത്യയുടെ ഹാമാന്‍ഗിനി സിംഗ് യാദു സൃഷ്ടിയെ കിരീടമണിയിച്ചു.
മിസ് ഏഷ്യാ പസഫിക് വേള്‍ഡ് 2013 ആയി തെരഞ്ഞെടുക്കപ്പെട്ട നിമിഷം സൃഷ്ടി തനിയ്ക്ക് ഈ വിജയം സമ്മാനിയ്ക്കാന്‍ പിന്തുണയേകിയ എല്ലാവരോടും നന്ദി പറഞ്ഞു. ഫസ്റ്റ് റണ്ണര്‍ അപ് ആയി ഈജിപ്തിന്റെ മറിയം ജോര്‍ജ്ജിനേയും സെക്കന്റ് റണ്ണര്‍ അപ് ആയി കസാഖിസ്ഥാന്റെ ഇവ്‌ജെനിയ ക്ളിഷിനയെയും തെരഞ്ഞെടുത്തു. മിസ് ഏഷ്യാ പസഫിക് വേള്‍ഡ് സൃഷ്ടി റാണയുടെ കൂടുതല്‍ വിശേഷങ്ങള്‍

മിസ് ഏഷ്യ പസഫിക് വേള്‍ഡ് 2013
മിസ് ഏഷ്യാ പസഫിക് വേള്‍ഡ് 2013 ആയി ഇന്ത്യുടെ സൃഷ്ടി റാണയെ തെരഞ്ഞെടുത്തു

കടുത്ത മത്സരം
49 സുന്ദരികളാണ് മത്സരത്തിനായി മാറ്റുരച്ചത്. കൊറിയയിലാണ് മത്സരം നടന്നത്.

സൗന്ദര്യം മാത്രമല്ല
സൗന്ദര്യം മാത്രമല്ല സുന്ദരിയുടെ ബുദ്ധിശക്തിയും മത്സരത്തില്‍ വിലയിരുത്തപ്പെടുന്നുണ്ട്.

മയിലഴക്
ഇന്ത്യയുടെ ദേശീയപക്ഷി മയിലിനെ അനുസ്മരിപ്പിയ്ക്കുന്ന വേഷമാണ് ഫൈനല്‍ മത്സരത്തില്‍ സൃഷ്ടി അണിഞ്ഞത്.

സ്വപ്‌നം സഫലമായി
മിസ് ഏഷ്യാ പസഫിക് വേള്‍ഡ് 2013 ആയി പ്രഖ്യാപിച്ചപ്പോള്‍ സൃഷ്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്റെ സ്വപ്‌നം സഫലമായി. ഇപ്പോഴും കിരീടമണിഞ്ഞുവെന്ന് വിശ്വസിയ്ക്കാനാവുന്നില്ല.

നന്ദി
ടൈംസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിനീത് ജയിന്‍, കൊറിയോഗ്രാഫര്‍ ഷിയാമാക് ദാവര്‍, റിതുകുമാര്‍, സാബിറ മെര്‍ചന്റ്, സന്ദേശ് മായേകര്‍, ഡോ. ജമുന പായ് എന്നിവര്‍ മിസ് ഏഷ്യാ പസഫിക് വേള്‍ഡ് നന്ദി രേഖപ്പെടുത്തി.

മിസ് ഏഷ്യ പസഫിക് സുന്ദരികള്‍
ഇന്ത്യയില്‍ നിന്ന് മിസ് ഏഷ്യ പസഫിക് കിരീടം സ്വന്തമാക്കിയ മറ്റ് ചില സുന്ദരിമാരും ഉണ്ട്. ദിയമിര്‍സ, സീനത്ത് അമന്‍ എന്നിവര്‍ ഇന്ത്യക്കാരായ മിസ് ഏഷ്യാ പസഫിക് വേള്‍ഡ് കിരീടത്തിനുടമകളാണ്

ശ്രദ്ധേയ മത്സരം
മിസ് വേള്‍ഡ്, മിസ് യൂണിവേഴ്‌സ് മത്സരങ്ങള്‍ പോലെ തന്നെ മിസ് ഏഷ്യ പസഫിക് വേള്‍ഡ് മത്സരവും ഒട്ടേറെ ശ്രദ്ധിയ്ക്കപ്പെടുന്നതാണ്.

മിസ് ഏഷ്യാ പസഫിക്
ഏഷ്യയിലെ ആദ്യത്തെ സൗന്ദര്യ മത്സരമാണ് ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍. 1968ലാണ് ഇത് ആരംഭിച്ചത്.

മിസ് ഏഷ്യാ പസഫിക് വേള്‍ഡ്
വര്‍ഷം തോറും നടക്കുന്ന സൗന്ദര്യമത്സരമാണ് മിസ് ഏഷ്യ പസഫിക് വേള്‍ഡ്. 2011 ഒക്ടോബര്‍ 15നാണ് ഈ മത്സരം ആരംഭിച്ചത്.












Click it and Unblock the Notifications