സരയൂവിന്റെ പുസ്തകം കാവ്യ പുറത്തിറക്കി
അഭിനയത്തോടുമാത്രമല്ല എഴുത്തുനോടും വായനയോടും സംവിധാനത്തോടുമെല്ലാം അല്‍പം താല്‍പര്യക്കൂടുതലുള്ള കൂട്ടത്തിലാണ് നടി സരയൂ. കവിതയെഴുത്ത് ഹോബിയായി കൊണ്ടുനടക്കുന്ന സരയൂ അടുത്തിടെ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്യുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ചെറുപ്രായത്തില്‍ത്തന്നെ ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് സരയൂ. ഞായറാഴ്ചകളെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെന്ന പേരില്‍ എഴുതിയിരിക്കുന്ന പുസ്തകമാണ് പുറത്തെത്തിയിരിക്കുന്നത്. അടുത്തിടെ നടന്നൊരു ചടങ്ങില്‍ വച്ച് സരയൂവിന്റെ അടുത്ത കൂട്ടുകാരികൂടിയായ നടി കാവ്യ മാധവനാണ് നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് നല്‍കിക്കൊണ്ട് ഈ പുസ്തകം പ്രകാശനം ചെയ്തത്.

കഥകളും കവിതകളും ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ഞായറാഴ്ചകളെ സ്‌നേഹിച്ച പെണ്‍കുട്ടിയെന്ന പുസ്തകം. കലാജീവിതത്തില്‍ സരയൂ ഓരോ പടിമുന്നോട്ടുവെയ്ക്കുമ്പോഴും ചലച്ചിത്രലോകത്തെ സുഹൃത്തുക്കളെല്ലാം എല്ലാ പിന്തുണയുമായി കൂടെയുണ്ടാകാറുണ്ട്. നേരത്തേ പച്ചയെന്ന ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത സരയൂവിനെ സഹായിക്കാന്‍ പിന്നണിയില്‍ നടി അനന്യയുള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. ചിത്രത്തിന് വേണ്ടി ഒരു കവിത ആലപിച്ചത് അനന്യയായിരുന്നു.












Click it and Unblock the Notifications