ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതെന്തിന്? ഐതിഹ്യവും വ്രതാനുഷ്ഠാനവും
കുംഭമാസത്തിലെ കൃഷ്ണ പക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി ആഘോഷം. ഭർത്താവായ പരമശിവന് വേണ്ടി പാർവ്വതി ദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ചത് ഇതേ ദിവസമാണ്. ഇതിന്റെ സ്മരണയിലാണ് വർഷം തോറും മാഘ മാസത്തിലെ കറുത്ത ചതുർദശി ദിനം ശിവരാത്രിയായി ആഘോഷിക്കുന്നത്. ശിവരാത്രിയോടനുബന്ധിച്ച ശിവ ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് വ്രതം അനുഷ്ടിക്കുന്നത്. ശിവനെ പ്രീതിപ്പെടുത്തുന്നതിനുള്ള എട്ട് വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി ദിനത്തിൽ വ്രതമെടുക്കുന്നത്. മറ്റൊന്ന് പിതൃക്കൽക്ക് ബലിതർപ്പണം നടത്തുന്നതാണ്.
ഐതിഹ്യമെന്ത്
മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേതാണ് വ്രതത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ വ്രതം അതിശ്രേഷ്ഠമാണ്.
പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളാണുള്ളത്. പാലാഴി മഥനം നടത്തുമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി ശ്രീ മഹാദേവന്‍ കഴിച്ചു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചുവെന്നാണ് വിശ്വാസം. പരമശിവന്‍ വിഷം കഴിച്ച രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.

വ്രതം അനുഷ്ഠിക്കേണ്ടെന്ന്
ശിവരാത്രിയുടെ തലേ ദിവസം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. തലേ ദിവസം വൈകിട്ട് അരിയാഹാരം കഴിക്കാൻ പാടില്ല. പകലുറക്കം എണ്ണതേച്ച് കുളി എന്നിവ പാടില്ല. ശിവരാത്രി ദിനത്തിൽ രാവിലെ എഴുന്നേറ്റ് കുളിച്ച ശേഷം ശിവക്ഷേത്ര ദർശനം നടത്തണം. ശിവന് കൂവളമാല സമർപ്പിക്കുന്നതും ജലധാര നടത്തുന്നതും പ്രധാന വഴിപാടുകളാണ്.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം
Recommended Video
ഉറക്കമൊഴിച്ച് വ്രതമെടുക്കുന്നതാണ് പ്രധാനം. പൂർണ്ണ ഉപവാസമാണ് എടുക്കേണ്ടത്. അതിന് സാധിക്കില്ലെങ്കിൽ ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യമോ കരിക്കിൻ വെള്ളമോ കഴിക്കാം. വ്രതമനുഷ്ഠിക്കാൻ അരി ഭക്ഷണം കഴിക്കാൻ പാടില്ല. ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിച്ചും വ്രതം അനുഷ്ഠിക്കാം.
നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications