• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെക്‌സി സീല്‍ക്കാരവുമായി ഷക്കീല എന്ന അവതാരക, ചൂടൻ വിഷയം.. ടിവി ചാനല്‍ ഷോ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്!

  • By Kishor

തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ.. - കിന്നാരത്തുമ്പികള്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലെ ഡയലോഗാണിത്. കിന്നാരത്തുമ്പി എന്ന് കേട്ടിട്ടില്ലേ, മലയാളം ഫിലിം ഇന്‍ഡസ്ട്രിയെ ഒരു കാലത്ത് പിടിച്ചുനിര്‍ത്തി എന്നവകാശപ്പെടുന്ന ഷക്കീല തരംഗത്തിന് തുടക്കം കുറിച്ച ചിത്രമാണ് കിന്നാരത്തുമ്പികള്‍. പിന്നീടങ്ങോട്ട് ഷക്കീല തെന്നിന്ത്യന്‍ സിനിമയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറി.

Read Also: 38000 അടി ഉയരത്തില്‍ വിമാനത്തിന്റെ കോക്പിറ്റില്‍വെച്ച് സെക്‌സ്.. പൈലറ്റിൻറെ പണി പോയാല്‍ അത്ഭുതമുണ്ടോ?

ഷക്കീല ഇവിടെയാണിപ്പോള്‍, ചില തമിഴ് ടി വി ചാനലുകളില്‍ സെക്‌സ് ഓറിയന്റഡ് സംശയങ്ങള്‍ തീര്‍ക്കാന്‍ ചാനലിലെ ചര്‍ച്ചയ്ക്ക് കൂട്ടിന് ഒരു ഡോക്ടറും ഉണ്ടാകും. സ്വയംഭോഗത്തെക്കുറിച്ച് ഡോക്ടര്‍ ഉത്തരം പറയുമ്പോള്‍ ബാക്ഗ്രൗണ്ടില്‍ സീല്‍ക്കാരം ഉയരും. കൂട്ടിന് ഷക്കീലയുടെ ഉത്തേജിപ്പിക്കുന്ന ശബ്ദവും. വസ്ത്രധാരണം വളരെ സെക്‌സി. ഷക്കീലയെ വെല്ലുന്ന ആങ്കര്‍മാരുമുണ്ട് ഇക്കാര്യത്തില്‍..

ടിവി ചാനലിലെ സെക്‌സ് ഷോകള്‍

ടിവി ചാനലിലെ സെക്‌സ് ഷോകള്‍

മുന്‍ തെന്നിന്ത്യന്‍ സിനിമാ താരവും മാദകറാണിയുമായ ഷക്കീല അടക്കമുളളവരാണ് തമിഴ് ടി വി ചാനലുകളിലെ പുതിയ ഹിറ്റ് അവതാരകര്‍. പണ്ടത്തെ പോലെ തന്നെ കാഴ്ചക്കാരെ കൂട്ടുക എന്നത് തന്നെ ഷക്കീലയുടെ ദൗത്യം. അതിന് പറ്റിയ ഉള്ളടക്കവും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എല്ലാം ചാനല്‍ സെറ്റ് ചെയ്യും. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഷക്കീല അടക്കമുള്ളവരുടെ ഉത്തേജിപ്പിക്കുന്ന ശബ്ദവും വേഷവും.

എന്താണ് ഉള്ളടക്കം

എന്താണ് ഉള്ളടക്കം

മൊറാലിസ്റ്റിക് പോണ്‍ അഥവാ സദാചാരത്തോടെയുള്ള അശ്ലീലം എന്ന് വേണമെങ്കില്‍ വിളിക്കാം ഈ ടി പ്രോഗ്രാമുകളെ. ഉദാഹരണത്തിന് ഐ ടി വിയിലെ അന്തരംഗം പരിപാടി. ഷക്കീലയാണ് ഈ ചാനല്‍ പരിപാടിയുടെ അവതാരക. ഒരു ഡോക്ടര്‍ കൂടെയുണ്ടാകും. ഇദ്ദേഹത്തോട് സംശയങ്ങള്‍ ചോദിക്കാം. സെക്‌സുമായി ബന്ധപ്പെട്ട ഇക്കിളി വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

വായനക്കാരുടെ കത്തുകള്‍

വായനക്കാരുടെ കത്തുകള്‍

ഷക്കീലയെ വര്‍ണിച്ചുകൊണ്ടാണ് വായനക്കാരുടെ കത്തുകള്‍ തുടങ്ങുന്നത്. സ്വപ്‌നറാണിയെന്നും മറ്റുമാണ് ഷക്കീലയ്ക്കുള്ള വിശേഷണം. ലൈംഗികവിഷയങ്ങള്‍ കുത്തിനിറച്ച കത്തുകള്‍ ഷക്കീലയാണ് ഡോക്ടറെ വായിച്ച് കേള്‍പ്പിക്കുക. സെക്‌സോളജിസ്റ്റ് എന്ന കാറ്റഗറിയില്‍ പെട്ട ഡോക്ടര്‍മാര്‍, സിദ്ധവൈദ്യരും മറ്റുമാകും ഷോയിലെ വിദഗ്ധ അഭിപ്രായങ്ങള്‍ പറയാന്‍ എത്തുന്നത്.

ഒരു സെക്‌സ് മൂവി കണ്ട ഫീല്‍

ഒരു സെക്‌സ് മൂവി കണ്ട ഫീല്‍

സെക്‌സുമായി ബന്ധപ്പെട്ട നിങ്ങളുടെ എന്ത് സംശയവും ഇവിടെ ചോദിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ഷക്കീല ഷോ തുടങ്ങുന്നത്. അതിനിടയില്‍ പരിപാടിയുടെ പ്രമോഷന്‍ പോലെ ഷക്കീലയുടെ തന്നെ സിനിമകളിലെ ഒന്നോ രണ്ടോ മാദക സീനുകള്‍. ബാക്ക്ഗ്രൗണ്ടില്‍ ഷക്കീലയുടെ തന്നെ ഇക്കിളിപ്പെടുത്തുന്ന സീല്‍ക്കാരം. ഇത് രണ്ടുമാണ് ഷോയുടെ തുടക്കത്തില്‍ കാണിക്കുന്നത്.

അവതാരകയുടെ ശരീരവര്‍ണന

അവതാരകയുടെ ശരീരവര്‍ണന

ക്യാപ്റ്റന്‍ ടിവിയിലെ സമയര്‍ മന്തിരം ഷോയില്‍ അതിഥിയായി എത്തിയ ഡോക്ടര്‍ ചെയ്യുന്നത് അവതാരകയായ പെണ്‍കുട്ടിയുടെ ശരീര വര്‍ണനയാണ്. വലിയ സ്തനങ്ങളുള്ള പെണ്‍കുട്ടികളോട് മറ്റുള്ളവര്‍ക്ക് അസൂയായിരിക്കും എന്ന് ഡോക്ടര്‍ പറയുന്നു. നീയിത് അനുഭവിച്ച് കാണുമല്ലോ എന്നൊരു കമന്റും. ഇത്രയും സ്തനവലിപ്പം ഉണ്ടാകാന്‍ എന്താണ് കഴിക്കുന്നതെന്ന് ഒരു ചോദ്യവും.

സ്വയംഭോഗം ചെയ്യാമോ

സ്വയംഭോഗം ചെയ്യാമോ

ഷക്കീലയെയും വെല്ലുന്ന ചില ടി വി ആങ്കര്‍മാരുണ്ട്. യുവാക്കളായ പുരുഷന്മാരാണ് ഇവരുടെ സ്ഥിരം കോളര്‍മാര്‍. ഇവര്‍ ടി വി ഷോയിലേക്ക് വിളിച്ച് അവതാരകമാരോട് സംശയങ്ങള്‍ ചോദിക്കുന്നു. പ്രധാനപ്പെട്ട ഒരു സംശയം സ്വയംഭോഗം ചെയ്യാമോ. ഇത് പാപമാണോ. സ്വയംഭോഗവും ഉറക്കവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഗിരിജശ്രീ എന്ന അവതാരക ഇതിന് ചിരിച്ചുകൊണ്ട് മറുപടി നല്‍കും.

ഡോക്ടറുടെ മറുപടി അതിലും കേമം

ഡോക്ടറുടെ മറുപടി അതിലും കേമം

ആഴ്ചയില്‍ രണ്ട് തവണ സ്വയംഭോഗം ചെയ്യാറുണ്ട് എന്ന് പറഞ്ഞാണ് ഗിരിജശ്രീയുടെ സെക്‌സോളജി ഷോയിലേക്ക് ഒരു യുവാവ് വിളിച്ചത്. ഇയാള്‍ക്ക് സ്വപ്‌നസ്ഖലനത്തിന്റെ പ്രശ്‌നവും ഉണ്ട്. സ്വയംഭോഗം ചെയ്യുന്നത് തെറ്റാണ് എന്നായിരുന്നു ഈ പരിപാടിയില്‍ സംസാരിച്ച ഡോക്ടറുടെ അഭിപ്രായം.

കാരണങ്ങള്‍ കേട്ടാല്‍ ചിരിക്കരുത്

കാരണങ്ങള്‍ കേട്ടാല്‍ ചിരിക്കരുത്

വിവാഹത്തിന് മുമ്പ് സ്വയംഭോഗം ചെയ്യുന്നത് തെറ്റൊന്നുമില്ല എന്നാല്‍ വിവാഹശേഷം സ്വയം ഭോഗം ചെയ്യുന്നത് തെറ്റാണ്. സ്വയംഭോഗം പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറക്കുമെന്നും ഞരമ്പുകള്‍ ദുര്‍ബലമാകുമെന്നും വിദഗ്ധന്‍ പറയുന്നു. ഈ ഷോയില്‍ നിന്നും മറുപടി കിട്ടിയ ആള്‍ ഇത് വിശ്വസിച്ചാല്‍ എന്ത് സംഭവിക്കും.

സത്യത്തില്‍ എന്താണ് കാര്യം

സത്യത്തില്‍ എന്താണ് കാര്യം

സ്വയംഭോഗം ഒരു രോഗമാണെന്നോ അത് കൊണ്ട് പ്രത്യുത്പാദന ശേഷി കുറയുമെന്നോ പറയുന്നതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ. ഇല്ല. സ്വയംഭോഗം ചെയ്താല്‍ കണ്ണ് കുഴിയുമെന്നും ഞരമ്പുകള്‍ ദുര്‍ബലമാകുമെന്നും പറഞ്ഞ് ആളുകളെ പേടിപ്പിക്കുന്നവരുണ്ട്. അത് തന്നെയാണൊ ഈ ടി വി ചാനലുകളും ചെയ്യേണ്ടത്. രക്തമാണ് ശുക്ലമായി പുറത്ത് വരുന്നത് എന്നൊക്കെ മതപാഠശാലകളിലും മറ്റും കുട്ടികളെ പേടിപ്പിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.

ആരാണീ ഡോക്ടര്‍മാര്‍

ആരാണീ ഡോക്ടര്‍മാര്‍

എവിടെ നിന്നുള്ള ഡോക്ടര്‍മാരാണ് ഈ സെക്‌സോളജി പ്രോഗ്രാമുകളില്‍ പങ്കെുത്തുക്കുന്നത്. ഷക്കീല അവതരിപ്പിക്കുന്ന ഐ ടി വിയിലെ അന്തരംഗം പരിപാടിയില്‍ സ്ഥിരമായി എത്തുന്നത് എം പളനി എന്നൊരു സിദ്ധവൈദ്യനാണ്. ഇതുപോലുള്ള ഡോക്ടര്‍മാര്‍ക്കൊപ്പം സെക്‌സി ആയി വേഷം ധരിച്ച ഒരു അവതാരക കൂടിയായില്‍ പരിപാടി തുടങ്ങാം.

കാഴ്ചക്കാര്‍ ഇഷ്ടംപോലെ

കാഴ്ചക്കാര്‍ ഇഷ്ടംപോലെ

സെക്‌സ് എന്ന വാക്ക് പറയുന്നതും കേള്‍ക്കുന്നതും തന്നെ എന്തോ വലിയ പാപമാണ് എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നിരുന്നാലും ഇത്തരം പരിപാടികള്‍ക്ക് ഇഷ്ടംപോലെ കാഴ്ചക്കാരുണ്ട്. തമിഴ് ടി വി ചാനല്‍ രംഗത്തെ ഇപ്പോഴത്തെ തരംഗം തന്നെ ഇത്തരം പരിപാടികളാണ് എന്നാണ് ടി ആര്‍ പി തെളിയിക്കുന്നത്.

 ജനപ്രിയ പരിപാടിയാണ്

ജനപ്രിയ പരിപാടിയാണ്

ഐ ടി വി, ക്യാപ്റ്റന്‍ ടി വി തുടങ്ങിയ ചാനലുകളിലാണ് ഇത്തരം പരിപാടികള്‍ കൂടുതലായും ഉള്ളത്. ഒന്നുകില്‍ മുട്ടിന് മേല്‍ ഇറക്കമുള്ള പാവാട ക്ലീവേജ് പ്രദര്‍ശിപ്പിക്കുന്ന ടോപ്, അല്ലെങ്കില്‍ കഴുത്ത് ഇറക്കിവെട്ടിയ ബ്രൗസുള്ള സാരി ഇങ്ങനെ പോകുന്നു അവതാരകമാരുടെ സ്ഥിരം വേഷം.

ഷക്കീലയാണ് പോപ്പുലര്‍

ഷക്കീലയാണ് പോപ്പുലര്‍

ഷക്കീല, ഗിരിജ ശ്രീ അടക്കമുള്ള ഒരുപാട് ചൂടന്‍ ആങ്കര്‍മാരാണ് പരിപാടി അവതരിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ളത്. മറ്റ് അവതാരകമാര്‍ ഉണ്ടായിരുന്നപ്പോള്‍ ഐ ടി വി അന്തരംഗത്തിന്റെ യൂ ട്യൂബ് ഹിറ്റ് പതിനായിരത്തില്‍ ചില്വാനമായിരുന്നു എന്നാല്‍ ഈ സ്ഥാനത്ത് ഷക്കീല എത്തിയപ്പോള്‍ ഹിറ്റ് രണ്ട് ലക്ഷത്തിനും മേലെ എത്തി.

rn

ഷക്കീലയുടെ പ്രോഗ്രാം കാണാം

ഷക്കീല അവതാരകയായി എത്തുന്ന ഐ ടി വി അന്തരംഗം പരിപാടി ഒന്ന് കണ്ട് നോക്കൂ. ഡോ പളനിയാണ് ഉത്തരം നല്‍കുന്നത്.

ക്യാപ്റ്റന്‍ ടിവിയില്‍

തമിഴിലെ പോപ്പുലര്‍ ചാനലുകളിലൊന്നായ ക്യാപ്റ്റന്‍ ടി വിയിലെ സമയല്‍ മന്തിരം പരിപാടി കണ്ടുനോക്കൂ

English summary
Sexology programmes becoming a trend in Tamil TV channels, why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more