'മഞ്ച് 'മുരുകന് നിവേദ്യം നെസ്ലെ മഞ്ച്
ആലപ്പുഴ: അന്പലപ്പുഴ പല്‍പ്പായസം, ശബരിമലയിലെ അപ്പവും അരവണയും, തിരുപ്പതിയിലെ ലഡ്ഡു... ഹിന്ദു ക്ഷേത്രങ്ങളിലെ നിവേദ്യവും പ്രസാദവും ഒക്കെയായി പ്രശസ്തമായ പലതുമുണ്ട് ഇവിടെ. ബിയര്‍ നിവേദിക്കുന്ന ബുള്ളറ്റ് ക്ഷേത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാല്‍ ചോക്ലേറ്റ് നിവേദിക്കുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ട്.
അങ്ങനേയും ഒരു ക്ഷേത്രമുണ്ട്. ഒരു പാട് ദൂരെയൊന്നും അല്ല. നമ്മുടെ ആലപ്പുഴ ജില്ലയില്‍.
ആലപ്പുഴയിലെ ചെമ്മോത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ബാലമുരുകന്റെ ഇഷ്ട ഭക്ഷണം മഞ്ച് ആണത്രെ. ഒരു മഞ്ച് വച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി ബാലമരുകന്‍ സംപ്രീതനാകും. എത്ര വലിയ വിഷമവും മാറ്റിത്തരുമത്രെ.

മഞ്ച് മിഠായിയുടെ അത്ര പഴക്കമില്ല എന്തായാലും ആലപ്പുഴയിലെ ഈ മഞ്ച് മുരുകന് . പഴയ അമ്പലം പുതുക്കിപ്പണിതിട്ട് ഏഴ് വര്‍ഷത്തോളം മാത്രമേ ആകുന്നുള്ളൂ. അതിനും ശേഷമാണ് ബാലമുരുകന് മഞ്ച് മുരുകന് ആയി മാറിയത്.
അന്യ മതത്തില്‍ പെട്ട ഒരു കുട്ടി അമ്പലത്തില്‍ കയറുകയും തുടര്‍ന്ന് മാതാപിതാക്കള്‍ നന്നായി ശിക്ഷിക്കുകയും ചെയ്തു. ഇതോടെ കുട്ടിക്ക് മാനസികാസ്വാസ്ഥ്യവും അകാരണമായ ഭീതിയും തുടങ്ങി. തുടര്‍ന്ന് കുട്ടിയുമായി അമ്പലത്തിലെത്തിയ മാതാപിതാക്കളോട് കുട്ടിക്ക് കുറച്ച് പണം നല്കി ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് വന്ന് ക്ഷേത്ര നടയില്‍ വക്കാനാണത്രെ പൂജാരി ആവശ്യപ്പെട്ടത്. കുട്ടി കൊണ്ടുവന്ന് വച്ചതാകട്ടെ ഒരു മഞ്ചും. തിരിച്ച് വീട്ടിലെത്തിയ കുട്ടിയുടെ അസ്വസ്ഥതയും പേടിയും എല്ലാം പമ്പ കടന്നു എന്നാണ് കഥ.
ഇതോടെ ബാലമുരുകന്റെ മഞ്ച് പ്രിയം നാട്ടില്‍ പാട്ടായി. പിന്നെ കുട്ടികളും മുതിര്‍ന്നവരും എല്ലാം മുരുകന് നേദിക്കാന്‍ മഞ്ചുമായി ക്ഷേത്രത്തില്‍ എത്തിത്തുടങ്ങി. പലരുടേയും പ്രാര്‍ത്ഥന ഫലിച്ചപ്പോള്‍ ക്ഷേത്രത്തില്‍ തിരക്കും കൂടി.
മഞ്ച് മുരുകനെ കുറിച്ചുളള വാർത്ത കാണാം
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications