Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരിയംകുന്നന്‍ പാട്ട് പാടുന്ന ആളായിരുന്നു; സ്‌ക്രിപ്റ്റ് റെഡി... സിനിമ വരുമെന്ന് പിടി കുഞ്ഞുമുഹമ്മദ്

കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചയായിരുന്നു വാരിയംകുന്നന്‍ സിനിമ. പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സിനിമ ഒരുക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചതോടെ വലിയ വിവാദമായി. സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തി. പൃഥ്വിരാജ് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. പൃഥ്വിരാജോ ആഷിക് അബുവോ പിന്നീട് ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വിവരം പൃഥ്വിരാജും ആഷിക് അബുവും വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്‍മാറി എന്നാണ്. 1921ലെ മലബാര്‍ സമരം പ്രമേയമാക്കി നാല് സിനിമകളാണ് ഇതുവരെ പ്രഖ്യാപിച്ചിരുന്നത്. അതിലൊന്ന് പിടി കുഞ്ഞുമഹമ്മദിന്റേതായിരുന്നു. താന്‍ സിനിമയുമായി മുന്നോട്ട് പോകുമെന്ന് സംവിധയകന്‍ പിടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ....

1

1921ലെ മലബാര്‍ സമരം പ്രമേയമാക്കി 80കളില്‍ ഐവി ശശി സിനിമ ഒരുക്കിയിരുന്നു. മമ്മൂട്ടിയെ നായകനാക്കിയായിരുന്നു സിനിമ. അതില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിട്ടത് ടിജി രവിയാണ്. മധു, സുരേഷ് ഗോപി, രതീഷ്, ബാലന്‍ കെ നായര്‍, ഉര്‍വശി, പാര്‍വതി, മുകേഷ്, സീമ, സോമന്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ അണിനിരന്നു.

2

1921 ഒരുക്കുമ്പോള്‍ ഇന്നത്തെ പോലെ വിവാദങ്ങളുണ്ടായിരുന്നില്ല എന്നാണ് ടിജി രവി പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുവാവിയിരുന്നു എങ്കിലും ഐവി ശശിയുടെ ചിത്രത്തില്‍ പ്രായമേറിയ വ്യക്തിയെ ആണ് അവതരിപ്പിച്ചത്. മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും വിവരിച്ചിരുന്നില്ല.

3

ഐവി ശശിയുടെ 1921 എന്ന സിനിമ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര പ്രമേയമായിട്ടല്ല ചിത്രീകരിച്ചത്. പകരം അന്നത്തെ മൊത്തം സംഭവങ്ങല്‍ പറയുകയായിരുന്നു. അതേസമയം, ആഷിക് അബു പ്രഖ്യാപിച്ചത് വാരിയംകുന്നത്തിനെ കേന്ദ്ര പ്രമേയമാക്കിയുള്ള സിനിമയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബ വിവരണങ്ങളും സിനിമയില്‍ വരുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. അതിനിടെയാണ് നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നത കാരണം സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്‍മാറി എന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

4

അതേസമയം, 1921 പ്രമേയമാക്കിയുള്ള തന്റെ സിനിമ വരുമെന്ന് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. മലബാര്‍ സമരം പ്രമേയമാക്കിയാണ് പിടി കുഞ്ഞുമുഹമ്മദ് സിനിമ എടുക്കുന്നത്. ഇതിന്റെ സ്‌ക്രിപ്റ്റ് റെഡിയായിട്ടുണ്ട്. റഫീഖ് അഹമ്മദ് ഒരു പാട്ട് ഒരുക്കുകയും ചെയ്തു. വൈകാതെ ചിത്രീകരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍.

സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

5

വാരിയംകുന്നന്‍ പാട്ട് പാടുന്ന ആളായിരുന്നു. മൗലൂദിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് റഫീഖ് അഹമ്മദ് പാട്ട് എഴുതിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. കൊവിഡ് സാഹചര്യം മാറിയാല്‍ ചിത്രീകരണം ആരംഭിക്കും. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയാണ് എന്നും പിടി കുഞ്ഞുമുഹമ്മദ് റിപ്പോര്‍ട്ടര്‍ വൈലിനോട് പറഞ്ഞു.

6

കാസ്റ്റിങ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഞാന്‍ ആരോടും എതിരല്ല. വാരിയംകുന്നനെതിരെയും മറിച്ചും സിനിമകള്‍ പലരും ചെയ്യുന്നുണ്ട്. എന്റെ സിനിമ 1921നെ ആസ്പദമാക്കിയാണ്. അതില്‍ നിന്ന് പിന്‍മാറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ ആലോചിച്ച സിനിമയാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

7

ആഷിക് അബുവിനും പിടി കുഞ്ഞുമുഹമ്മദിനും പുറമെ ബിജെപി സഹയാത്രികന്‍ അലി അക്ബറും 1921ലെ സമരം ആസ്പദമാക്കി സിനിമ ഒരുക്കുന്നുണ്ട്. അലി അക്ബറിന്റെ സിനിമയില്‍ വാരിയംകുന്നന്‍ വില്ലനാണ്. സംഘപരിവാര്‍ പ്രചാരണം അടിസ്ഥാനമാക്കിയാണ് അലി അക്ബറിന്റെ സിനിമ എന്ന വിമര്‍ശനമുണ്ട്. ക്രൗഡ് ഫണ്ടിങ് വഴിയാണ് അദ്ദേഹം പണം കണ്ടെത്തിയത്. ചിത്രീകരണം തുടങ്ങിയ കാര്യങ്ങളും അലി അക്ബര്‍ നേരത്തെ അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+