Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്‍ബീര്‍ കപൂര്‍ വീണ്ടും വിരാട് കോലിക്കെതിരെ... ആര്‍ക്കും ജയമില്ല, തോല്‍വിയും!

ക്രിക്കറ്റിലെ രണ്‍ബീര്‍ കപൂറാണ് വിരാട് കോലി. തിരിച്ച് രണ്‍ബീര്‍ സിനിമയിലെ കോലിയും. ഗ്ലാമറിന് ഗ്ലാമര്‍, പ്രശസ്തിക്ക് പ്രശസ്തി. ആരാധകര്‍ക്ക് ആരാധകര്‍. എന്നാല്‍ രണ്‍ബീര്‍ കപൂര്‍ വിരാട് കോലിക്ക് എതിരെ വന്നാലോ. അതെ, ശനിയാഴ്ച രാത്രി ഒരു ഫുട്‌ബോള്‍ മത്സരത്തിലാണ് രണ്‍ബീര്‍ കപൂര്‍ വിരാട് കോലിക്കെതിരെ ഇറങ്ങിയത്. ക്രിക്കറ്റിലാണെങ്കില്‍ എതിരെ ആര് വന്നാലും വിരാട് കോലിയുടെ ഈ ഫോമിന് മുന്നില്‍ തോറ്റുമടങ്ങുകയേ ഉള്ളൂ. എന്നാല്‍ കളി ഫുട്‌ബോളായത് കൊണ്ട് രണ്‍ബീര്‍ കപൂര്‍ പിടിച്ചുനിന്നു. കളി 2 -2 ന് സമനിലയില്‍ പിരിഞ്ഞു.

വലിയ ഫുട്‌ബോള്‍ ആരാധകനാണ് രണ്‍ബീര്‍ കപൂര്‍. സിനിമ വിട്ടാല്‍ രണ്‍ബീറിന് ഏറ്റവും പ്രിയവും ഫുട്‌ബോള്‍ തന്നെ. വിരാട് കോലിയുടെ കാര്യവും വ്യത്യസ്തമല്ല. ക്രിക്കറ്റ് കഴിഞ്ഞാല്‍ കോലിക്ക് ഫുട്‌ബോളും വലിയ ഇഷ്ടമാണ്. ഫുട്‌ബോളിനോടുള്ള ഇഷ്ടം കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒരു ടീം തന്നെ സ്വന്തമാക്കിയിട്ടുണ്ട് കോലി. ഗോവന്‍ ഫുട്‌ബോള്‍ ക്ലബ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എഫ് സി ഗോവയാണ് കോലിയുടെ ടീം.

ranbir-kapoor--virat-kohli

ഒരു ചാരിറ്റി ഫുട്‌ബോള്‍ മത്സരത്തിലായിരുന്നു രണ്ട് സൂപ്പര്‍ സ്റ്റാറുകളും ഇറങ്ങിയത്. കളി സമനിലയില്‍ കലാശിച്ച ശേഷം ഇരുവരും പരസ്പരം കൈ കുലുക്കിയാണ് കളിക്കളം വിട്ടത്. താരങ്ങള്‍ പരസ്പരം മാത്രമല്ല, ഇരുടീമുകളിലെ കളിക്കാരുമായും ഹസ്തദാനം നല്‍കി. സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ആരാധകര്‍ക്കിടയിലേക്കും ഇവര്‍ ഇറങ്ങി. സെല്‍ഫിയും ഫ്‌ലൈയിങ് കിസുകളുമായി കളിക്കളം തമാശമുഖരിതമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+