വോട്ട് ചെയ്യാന്‍ നീണ്ട ക്യു; ഫോണില്‍ ഗെയിം കളിക്കുന്ന സലിം കുമാര്‍
തിരഞ്ഞെടുപ്പ് ദിവസം പല കൗതുക കാഴ്ചകളും ശ്രദ്ധയില്‍ പെടാറുണ്ട്. വാര്‍ധക്യം ചെന്ന ആള്‍ക്കാരെ തൂക്കി എടുത്ത് കൊണ്ടുവരുന്നതും മറ്റും. എന്നാല്‍ നടന്‍ സലിം കുമാറില്‍ നിന്ന് കണ്ടത് അല്പം വ്യത്യസ്തമായ കാഴ്ചയാണ്.
വോട്ട് ചെയ്യാന്‍ നീണ്ട ക്യൂവായിരുന്നു. ആ തിരക്കിനിടയില്‍ സലിം കുമാര്‍ തന്റെ ഫോണില്‍ hay day ഗെയിം കളിയ്ക്കുകയാണ്. അരികത്ത് നിന്ന് ആരോ പകര്‍ത്തിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ക്യൂവില്‍ നിന്ന് ബോറടിക്കുമ്പോള്‍ ഗെയിം കളിക്കുന്നത് യുവാക്കളെ സംബന്ധിച്ച് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ സലിം കുമാറിനെ പോലൊരു നടന്‍ അത് ചെയ്യുമ്പോഴാണ് കൗതുകം. പറവൂര്‍ വടക്കേ കരയിലായിരുന്നു സലിം കുമാറിന് വോട്ട്.
പത്തനാപുരത്ത് മത്സരിയ്ക്കുന്ന കെബി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിനിരങ്ങിയതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് സലിം കുമാര്‍ രാജിവച്ചത് വാര്‍ത്തയായിരുന്നു. താരമണ്ഡലങ്ങളില്‍ പോയി പക്ഷം പിടിയ്ക്കരുതെന്ന് സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു രാജി












Click it and Unblock the Notifications