സൂര്യ ഫെസ്റ്റിവലില്‍ ശോഭനയുടെ കൃഷ്ണബാലെ
തിരുവനന്തപുരം: സൂര്യ ഫെസ്റ്റിവലില്‍ ആസ്വാദക മനസ്സുകളില്‍ കുളിര്‍ കോരിയിട്ട് വീണ്ടും ശോഭനയുടെ നൃത്ത വസന്തം. തിരുവനന്തപുരം എകെജി ഹാളിലായിരുന്നു സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി ശോഭനയും സംഘവും കൃഷ്ണ ബാലെ എന്ന നൃത്തശില്‍പം അവതരിപ്പിച്ചത്.
ഒരു നടി എന്ന നിലയില്‍ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ശോഭന. പക്ഷേ നൃത്തത്തോടുള്ള അവരുടെ സ്‌നേഹം പലപ്പോഴും സിനിമയെ പോലും അകറ്റി നിര്‍ത്തി. മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ നാഗവല്ലിയെ അവതരിപ്പിച്ച് ശോഭന ദേശീയ പുരസ്‌കാരവും നേടി.
ശോഭനയുടെ കൃഷ്ണ ബാലെ ഇതിനകം തന്നെ ഏറെ പ്രശസ്തമായ നൃത്ത ശില്‍പമാണ്. രാജ്യത്തിനകത്തും പുറത്തും ഏറെ പേരെടുത്തിട്ടുണ് ഈ നത്ത പരിപാടി. സൂര്യ ഫെസ്റ്റിവലില്‍ ശോഭന എത്തിയതോടെ തിരുവനന്തപുരത്തുകാര്‍ക്കും അത് കാണാനുള്ള ഭാഗ്യമുണ്ടായി.

കൃഷ്ണന്റെ ജീവിത കഥ
ശ്രീകൃഷ്ണന്റെ ജീവിതത്തിലെ മനോഹരങ്ങളായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ശോഭന കൃഷ് ബാലെ എന്ന നൃത്ത ശില്‍പത്തിന് രൂപം നല്‍കിയിരിക്കുന്നത്.

ദൃശ്യ വിസ്മയം
ഒരുവേള കൃഷ്ണന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന ദൃശ്യവിസ്മയമാണ് കൃഷ്ണ ബാലെ

മറക്കാത്ത അനുഭൂതി
നൃത്തത്തിന്റെ ശാസ്ത്രീയ വശങ്ങളൊന്നും അറിയാത്തവര്‍ക്കും എളുപ്പത്തില്‍ ആസ്വദിക്കാനാകും ഈ കൃഷ്ണ ബാലെ.

സംഘ ഭംഗി
ശോഭന മാത്രമല്ല, ശോഭനയുടെ സംഘത്തിലുള്ള എല്ലാവരും നൃത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞവരാണ്.

ഗീതോപദേശവും രാധാമാധവവും
ശ്രീകൃഷ്ണന്റെ ചെറുപ്പവും കൗമാരവും യൗവ്വനവും എന്നാം കടന്നു വരുന്ന കൃഷ്ണ ബാലെ ഗീതോപദേശത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം രാധാമാധവ സംഗമത്തോടെയാണ് അവസാനിക്കുന്നത്.

രണ്ടര മണിക്കൂര്‍
മണിക്കൂറാണ് കൃഷ്ണ ബാലെ എന്ന നൃത്ത ശില്‍പത്തിന്‍റെ ദൈര്‍ഘ്യം.












Click it and Unblock the Notifications