• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഥയല്ലിത് ജീവിതം എപ്പിസോഡ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്.. കമൻറുകൾ കണ്ടാൽ ചിരിച്ച് പണിതീരും!!

  • By Kishor
Google Oneindia Malayalam News

കുടുംബബന്ധങ്ങളിലെ പാളിച്ചകളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന അമൃത ടിവിയിലെ പരിപാടിയാണ് കഥയല്ലിത് ജീവിതം. സിനിമാ താരമായ വിധുബാലയാണ് ചാനലിൽ പരിപാടി അവതരിപ്പിക്കുന്നത്. സാധാരണ ഗതിയിൽ, പാവപ്പെട്ടവരുടെ ഗതികേടുകൾ ചാനലിൽ ചർച്ച ചെയ്ത് റേറ്റിങ് കൂട്ടുന്നു എന്ന ആക്ഷേപമാണ് ഇത്തരം ടി വി പരിപാടികൾക്ക് കിട്ടാറുളളത്. എന്നാൽ കഥയല്ലിത് ജീവിതത്തിൻറെ പുതിയ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

എന്താണ് ഈ എപ്പിസോഡിൻറെ പ്രത്യേകത

എന്താണ് ഈ എപ്പിസോഡിൻറെ പ്രത്യേകത

എവൻ പുലിയാണ് കേട്ടാ. ഇവൻ പറഞ്ഞത് ചിലതൊക്കെ സത്യമാണ്. അല്ലെങ്കിൽ വിവാഹം കഴിഞ്ഞ അണ്ണന്മാർ പറയട്ടെ - എന്ന് പറഞ്ഞാണ് ഈ എപ്പിസോഡ് പലരും ഷെയർ ചെയ്യുന്നത്. ഒരുപാട് പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും കമൻറ് ചെയ്യുകയും ചെയ്യുന്നുണ്ട്. അതിന് മാത്രം എന്താണ് ഈ എപ്പിസോഡിൽ മാത്രമായി ഉള്ളത് എന്ന് കാണണ്ടേ.

ഇതാണ് ആ വീഡിയോ

ഇതാണ് ആ വീഡിയോ

കഥയല്ലിത് ജീവിത്തിലെത്തിയ ഒരു ഭാര്യയും ഭര്‍ത്താവുമാണ് വൈറൽ വീഡിയോയിൽ ഉള്ളത്. ഇതിൽ ഭര്‍ത്താവ് സംസാരിക്കുന്ന ഭാഗമാണ് ആളുകൾ ഷെയർ ചെയ്യുന്നത്. പതിവിൽ നിന്നും വിഭിന്നമായി ഇവിടെ ഭര്‍ത്താവിനെ സപ്പോര്‍ട്ട് ചെയ്താണ് എല്ലാവരും കമന്റുകള്‍ പറയുന്നത്. ഇവന്‍ പുലിയാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ ചിലത് സത്യങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

എന്താണ് ഭാര്യയുടെ കുഴപ്പം

എന്താണ് ഭാര്യയുടെ കുഴപ്പം

10 കൊല്ലം ഒന്നിച്ച് ജീവിച്ച ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ ഉണ്ടായത് നിസാരകാര്യങ്ങളാണ്. താന്‍ കള്ളുകുടിയനാണെന്നും എന്നാല്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാതിരുന്നിട്ടില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. കാര്യങ്ങള്‍ തുറന്നു പറയാനും മക്കളെ നോക്കാനും ഇയാൾ കാണിച്ച തുറന്ന മനസിനാണ് ആളുകൾ കയ്യടിക്കുന്നത്. കാര്യങ്ങൾ വ്യക്തമായിട്ടാണ് ഇയാൾ പറയുന്നതെന്നും അതെല്ലാം സത്യമാണ് എന്നുമാണ് സോഷ്യൽ മീഡിയയിലെ സപ്പോർട്ടുകാർ പറയുന്നത്.

ഇയാള് പുലിയാണല്ലോ

ഇയാള് പുലിയാണല്ലോ

വക്കീലമ്മാവൻ താടിക്ക് കൈവെച്ച് നിന്രെ ധീരസാഹസകഥകൾ കേട്ട് അന്താളിച്ച് പോയിട്ടുണ്ടെങ്കിൽ നീയാണെടാ ഗർജ്ജിക്കുന്ന സിംഹം. ലോകത്തിലെ ഏറ്റവും നല്ല വീര പുരുഷനുള്ള അവാർഡ്കൊടുക്കുകയാണങ്കിൽ അത് ഇവന്കൊടുക്കണം..ആണുങ്ങളുടെ അഭിമാനമാണവൻ..സത്യത്തിൽ ഇതാണ് ഭൂരിപക്ഷ യുവാക്കളുടെ ദാമ്പത്യജീവിതത്തിലും സംഭവിക്കുന്നത് അത് പച്ചയായ രീതിയിൽ തുറന്നടിച്ചു പറഞ്ഞ ബ്രോ ങ്ങള് ഒരു പുലിയാണ്

നൂറ് ശതമാനം സത്യമാണ്

നൂറ് ശതമാനം സത്യമാണ്

അയാൾ പറഞ്ഞത് 100 % സത്യം എന്റെ അതേ അനുഭവം കഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു. വീണ്ടും കഷ്ടപെടുന്നു ജീവിക്കാനായി. സത്യത്തിൽ കൂടുതലും കുടുംബങ്ങളിൽ നടക്കുന്ന പ്രശ്മാണ് ഇദ്ദേഹം പറയുന്നത് അതിൽ ഒരു സംശയവുമില്ല. ഒട്ട് മിക്ക സ്ത്രീകളും ഇത്പെലെയാണ് സമൂഹം സ്ത്രീപക്ഷത്തും ശരിക്കും പുരുഷപീഡനമാണ് സമൂഹത്തില്‍ നടക്കുന്നത് പുരുഷന്‍മാരുടെ രോദനം കെള്‍ക്കാന്‍ ആരുണ്ട് നാട്ടില്‍

അത് മാരക ഡയലോഗായിപ്പോയി

അത് മാരക ഡയലോഗായിപ്പോയി

രണ്ടാം ഭാര്യയെ വീട്ടിൽ തറപറ്റിച്ച അവസാനത്തിൽ പറഞ്ഞ ഡയലോഗ് ഇന്ന് വീട്ടിൽപോയി ഒന്ന് വീശിനോക്കണം. ഒന്നുകിൽ ഞാൻ പുറത്ത് അല്ലെങ്കിൽ അവൾ അകത്ത്. ജീവനുണ്ടെങ്കിൽ നാളെ കാണാം ബ്രോസ്. അനക്ക് നിക്കണെങ്കില്‍ ഇവിടെ നിന്നോ.. ഇല്ലെങ്കില്‍ ഇറങ്ങിക്കോ.. കഥയല്ലിത് ജീവിതത്തിലെ ഈ ഡയലോഗാണ് ആളുകളെ ആകർഷിച്ചത്.

നാണം കെട്ട പരിപാടി

നാണം കെട്ട പരിപാടി

ഇതു എന്ത് നാണം കെട്ട പരുപാടിയാണ് ഇവർക്കൊന്നും നാണം ഇല്ലെ ഇങ്ങനെ ഭാര്യാ ഭർത്താക്കൻമാരുടെ വഴക്കു വിറ്റ് കാശുണ്ടാക്കാൻ ഇതിനേക്കാൾ തെണ്ടാൻ പൊയ് കൂടെ. ഇവനെ ഇങ്ങനെ പുകഴ്ത്തി പറയുന്നവർ യൂട്യൂബിൽ ഈ എപ്പിസോഡ് ഫുൾ ആയി ഉണ്ട് അതു കാണണം ഷെരിക്കും ഇവൻ ആരാണെന്നു അപ്പോൾ മനസ്സിലാവും വെറും വായിലെ നാവു മാത്രമേ നല്ലതുള്ളൂ

മാരക ഫ്രോഡാണെന്ന് ചിലർ

മാരക ഫ്രോഡാണെന്ന് ചിലർ

ഇവൻ പുലി മണ്ണാങ്കട്ടയാ.... ഇവൻ പുലിയാണെന്നാ ഞാനും കരുതിയത് ഇവന്റെ ചീറലുകൾ കൂടുതൽ കാണാൻ ഞാനാ എപ്പിസോഡ് മുഴുവൻ കണ്ടു... മറ്റൊരുത്തന്റെ ഭാര്യയായിരുന്ന പെൺകുട്ടിയെ ചാടിച്ച് കൊണ്ടുവന്ന് നിക്കാഹ് കഴിക്കാതെ കൂടെ താമസിപ്പിച്ചവൻ ... മൂക്കു മുട്ടെ കുടിക്കുന്നവൻ... ഇതിനിടയിലൂടെ രഹസ്യമായി രണ്ട് വിവാഹം കഴിച്ചവൻ... പക്കാ ഫ്രോഡ്..... ആ പെണ്ണിനെ ഞാൻ ന്യായീകരിക്കുന്നില്ല എന്നാലും ഇമ്മാതിരി പക്കാ ഫ്രോഡുകളെ ഹീറോ ആക്കരുത് സുഹൃത്തുക്കളേ....

പറയുന്നത് അത്ര ശരിയൊന്നും അല്ല

പറയുന്നത് അത്ര ശരിയൊന്നും അല്ല

വാസ്തവത്തിൽ ഇവരുടെ ഡയലോഗ് മാത്രം കേട്ടിട്ട് ആരാണ് തെറ്റുകാരൻ എന്നു തീരുമാനിക്കാൻ പറ്റില്ല., പുള്ളി നന്നായി സംസാരിക്കുന്നുണ്ട്, എന്നു വെച്ച് ന്യായം ആകണം എന്നില്ല. 3 നേരം ഭക്ഷണം കൊടുക്കുന്നുണ്ട് പിന്നെ എന്താ കുറവ് എന്നതൊക്കെ മോശം ചോദ്യം ആണ്.

പറച്ചില് മാത്രമേ ഉള്ളൂ

പറച്ചില് മാത്രമേ ഉള്ളൂ

ഇവൻ പറഞ്ഞതെല്ലാം ശരിയാണ്...പക്ഷെ ചെയ്തതോ?....സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ വീടിനുള്ളിൽ തീരണം...അല്ലാതെ നാട്ടുകാരുടെ മുമ്പിൽ കൊട്ടിഘോഷിച്ചു നടക്കുകയല്ല വേണ്ടത്....പ്രശ്നങ്ങൾ തീർക്കാൻ മൂന്നാമതൊരു ആളുടെ ആവശ്യം അനിവാര്യമായി വന്നാൽ സ്വന്തം കുടുംബട്ടിലുള്ളവരുമായിട്ടോ അല്ലെങ്കിൽ ബന്ധപ്പെട്ടവരായിട്ടോ വേണം ചർച്ച ചെയ്യാൻ....അതല്ലാതെ എല്ലാത്തിനെയും വാണിജ്യവൽക്കരിച്ചു കാശ് സമ്പാദിക്കുന്ന ഇതുപോലുള്ള മൂന്നാംകിട പ്രോഗ്രാംസിൽ വന്നല്ല ചർച്ച നടത്തേണ്ടത്.

ഇനി കല്യാണത്തിനേ ഇല്ല

ഇനി കല്യാണത്തിനേ ഇല്ല

ജീവിതത്തിൽ കല്ല്യാണം വേണോ വേണ്ടയോ എന്ന വലിയൊരു ആശയക്കുഴപ്പം ഇതു വരെ എന്റെ മുന്നിലുണ്ടായിരുന്നു... ഈ നിമിഷം മുതൽ ആ ചോദ്യത്തിന് നല്ലൊരുത്തരം എനിക്ക് കിട്ടിയിരിക്കുകയാണ്... ഇനി സംശയമില്ല ആശയക്കുഴപ്പമില്ല...കല്ല്യാണം വേണ്ടേ.. വേണ്ട! താങ്ക്സ് ബ്രോ.

English summary
Social media reaction to Kathayallithu Jeevitham TV show viral video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X