ശ്വേതയും സബൈനയും റാംപില്‍
ശ്വേത മേനോന്‍-ശ്രീവത്സന്‍ മേനോന്‍ ദമ്പതികളുടെ മകള്‍ സബൈന മലയാളികളുടെ സ്വന്തം കുഞ്ഞാണ്. കളിമണ്ണ് എന്ന ബ്ലെസ്സിച്ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് പിറന്ന കുഞ്ഞ് അമ്മയേക്കാള്‍ വലിയ താരമായി എന്നു പറഞ്ഞാല്‍ തെറ്റില്ല. ഇപ്പോള്‍ സബൈന എവിടെയെത്തിയാലും വലിയ താരപരിവേഷമാണ് കിട്ടുന്നത്.
കളിമണ്ണിന് പിന്നാലെ ഇപ്പോഴിതാ ഫാഷന്‍ റാംപിലും എത്തിയിരിക്കുകയാണ് കുഞ്ഞ സബൈന. അമ്മയ്‌ക്കൊപ്പമാണ് സബൈന റാംപിലെത്തിയത്. കൊച്ചി ഫാഷന്‍ വീക്കിന്റെ മൂന്നാം ദിനത്തിലാണ് ശ്വേത മേനോനും മകളും റാമ്പ് കീഴടക്കിയത്. കറുപ്പ് വസ്ത്രങ്ങളിഞ്ഞ് പിങ്ക് വസ്ത്രമണിയിച്ച മകളെ എടുത്തുകൊണ്ടാണ് ശ്വേത റാംപില്‍ എത്തിയത്. അമ്മയും കുഞ്ഞും റാംപിലെത്തിയപ്പോള്‍ നിലയ്ക്കാത്ത കയ്യടിയായിരുന്നു.

പ്രമുഖ ഡിസൈനര്‍ സഞ്ജന ജോണ്‍ തയ്യാറാക്കിയ വസ്ത്രമായിരുന്നു ശ്വേത അണിഞ്ഞത്. പെണ്‍കുട്ടികളെ സംരക്ഷിയ്ക്കുകയെന്ന സന്ദേശം നല്‍കിക്കൊണ്ടായിരുന്നു സഞ്ജനയുടെ ഷോ. ഇതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതും സബൈനയെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും സന്തോഷം നല്‍കുന്നുവെന്ന് ശ്വേത പറഞ്ഞു.












Click it and Unblock the Notifications