Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദന്റെ മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് എങ്ങനെ വന്നു? വിശദീകരിച്ച് കുണ്ടറ ജോണി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാന്‍ ഇറങ്ങിയതിന് പിന്നാലെ വിവാദത്തിന് തുടക്കമിട്ടിരുന്നു. ഹിന്ദുത്വ സംഘടനകളുമായി സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ട്, സിനിമയില്‍ വലിയ തോതില്‍ നായകന്‍ ഹൈന്ദവ ആചാരങ്ങള്‍ പിന്തുടരുന്നു... തുടങ്ങിയ വാദങ്ങളാണ് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നത്. ഉണ്ണി മുകുന്ദന്റെ പഴയ ചില പ്രതികരണങ്ങള്‍ കൂടി ഏറ്റുപിടിച്ചായിരുന്നു പ്രചാരണം.

താരത്തിന് ബിജെപി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചവരും കുറവല്ല. എന്നാല്‍ മേപ്പടിയാന്‍ സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കുണ്ടറ ജോണി. സേവാഭാരതിക്കാര്‍ ഇങ്ങോട്ട് വന്ന് ബന്ധപ്പെടുകയായിരുന്നുവെന്ന് കുണ്ടറ ജോണി പറയുന്നു...

1

ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമ ഈ മാസം 14നാണ് റിലീസ് ചെയ്തത്. താരത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യ സിനിമയാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് മേപ്പടിയാന്‍ ഒരുക്കിയത്. അഞ്ജു കുര്യന്‍ നായികയായ സിനിമ പൂര്‍ണമായും ഫാമിലി എന്റര്‍ടൈനറാണ്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

2

മേപ്പടിയാന്‍ സിനിമയ്‌ക്കെിരെ ചില നീക്കങ്ങള്‍ നടക്കുന്നു എന്ന് സംവിധായകന്‍ വിഷ്ണു മോഹന്‍ പ്രതികരിച്ചിരുന്നു. സിനിമയിലെ ചെറിയ കാര്യങ്ങള്‍ പോലും വിവാദമാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സിനിമയില്‍ സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത് വലിയ കാര്യമായി ചിലര്‍ എടുത്തുകാട്ടുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

3

കൊവിഡ് വേളയിലാണ് ഷൂട്ടിങ് നടന്നത്. ആംബുലന്‍സുകള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. സേവാ ഭാരതിക്കാരാണ് ആംബുലന്‍സ് നല്‍കിയത്. അപ്പോള്‍ അതുപയോഗിച്ചു എന്നേയുള്ളൂ. പലതും അന്വേഷിച്ചപ്പോള്‍ 12000 രൂപ വരെ ദിവസ വാടക ചോദിച്ചു. സൗജന്യമായി ആംബുലന്‍സ് സേവാഭാരതി നല്‍കുകയായിരുന്നു. അതുകൊണ്ടാണ് സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതെന്ന് വിഷ്ണു മോഹന്‍ പറഞ്ഞു.

4

അതേസമയം, സേവാഭാരതിയെ പുകഴ്ത്തിയും വിഷ്ണു മോഹന്‍ സംസാരിച്ചു. സേവാ ഭാരതി ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന എന്‍ജിഒയാണ്. കരിമ്പട്ടികയില്‍പ്പെട്ട സംഘടനയല്ല. അതുകൊണ്ടുതന്നെ സേവാ ഭാരതി ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട സിനിമ ചെയ്യുമ്പോള്‍ സേവാ ഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കുല്ലെന്നും വിഷ്ണു മോഹന്‍ പറഞ്ഞു.

5

കേരളത്തില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ പോലീസും ഫയര്‍ഫോഴ്‌സും കഴിഞ്ഞാല്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാ ഭാരതി എന്ന് വിഷ്ണു മോഹന്‍ പറയുന്നു. നായകന്‍ കൂടുതലായി ഹിന്ദു ഐഡിയോളജി കാണിക്കുന്നു എന്നാണ് സിനിമക്കെതിരായ മറ്റൊരു പ്രചാരണം. എന്നാല്‍ സിനിമയില്‍ ക്രൈസ്തവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെയുണ്ടെന്നും വിഷ്ണു മോഹന്‍ വിശദീകരിച്ചു.

6

നടന്‍ കുണ്ടറ ജോണിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. മറ്റു ആംബുലന്‍സുകളെ ബന്ധപ്പെട്ടിരുന്നു. അവര്‍ വലിയ റേറ്റാണ് ചോദിച്ചത്. എന്തെങ്കിലും തന്നാല്‍ മതിയെന്ന് പറഞ്ഞ് സേവാഭാരതിക്കാര്‍ നിര്‍മാതാക്കളെ ബന്ധപ്പെടുകയായിരുന്നു. ആംബുലന്‍സ് 15 ദിവസത്തോളം ആവശ്യമായിരുന്നു. എന്റെ ഷോട്ട് എപ്പോഴാണ് എടുക്കേണ്ടി വരിക എന്ന് പറയാന്‍ പറ്റാത്തത് കൊണ്ടാണ് ആംബുലന്‍സ് കരുതിയത്...

7

സനിമയല്ലേ. എല്ലാ ആംബുലന്‍സുകാരും വലിയ വാടക ചോദിച്ചു. ആ വേളയിലാണ് സേവാഭാരതിക്കാര്‍ ബന്ധപ്പെട്ടത്. ഞങ്ങളുടെ വണ്ടികള്‍ ഓട്ടമില്ലാതെ കിടക്കുകയാണ്. നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഡ്രൈവര്‍ക്ക് എന്തെങ്കിലും കൊടുക്കൂ. അവസാനം ഇഷ്ടമുള്ളത് എന്തെങ്കിലും തന്നാല്‍ മതിയെന്നും പറഞ്ഞു. അല്ലാതെ സേവാഭാരതിയും നിര്‍മാതാക്കളും തമ്മില്‍ ബന്ധമില്ല. നായകന്‍ വിളക്ക് കത്തിച്ചതില്‍ എന്താണ് തെറ്റ്. ഹിന്ദുക്കള്‍ മാത്രമാണോ ക്രിസ്ത്യാനികളും കത്തിക്കാറില്ല. പല ഉദ്ഘാടനങ്ങളും വിളക്ക് കൊളുത്തിയിട്ടല്ലേ തുടങ്ങുന്നത്- കുണ്ടറ ജോണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+