Get Updates
Get notified of breaking news, exclusive insights, and must-see stories!

കബാലിയുടെ കളക്ഷന്‍ കണ്ട് രജനീകാന്ത് പറഞ്ഞു... മഗഴ്ചി... എന്താണീ മഗഴ്ചി?

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തന്റെ പുതിയ ചിത്രമായ കബാലിയില്‍ ഇടക്കിടെ പറയുന്ന ഒരു വാക്കുണ്ട്. മഗഴ്ചി. സിനിമയില്‍ ഉടനീളം രജനി ഇത് തന്നെ പറയുമ്പോള്‍ ചിത്രം കണ്ട് ആളുകള്‍ ചോദിച്ചു ഇതെന്താണ് ഈ മഗഴ്ചി. ചിയേഴ്‌സ് എന്നോ കണ്ടതില്‍ സന്തോഷം എന്നോ ഒക്കെയാണ് മഗഴ്ചിയുടെ അര്‍ഥം. ആദ്യദിവസം മുതല്‍ കബാലി കണ്ടിറങ്ങിയ ആളുകളോട് പടമെങ്ങനെ എന്ന് ചോദിച്ചപ്പോള്‍ അവരും പറഞ്ഞു - മഗഴ്ചി.

റെക്കോര്‍ഡ് കളക്ഷനാണ് കബാലി നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അനന്യസാധാരണമായ കളക്ഷന്‍ കാണുമ്പോള്‍ രജനീകാന്ത് പറയുന്നത് ഇത് തന്നെ - മഗഴ്ചി. ചിത്രം വിജയിപ്പിച്ച ആരാധക ലക്ഷങ്ങളോടും പ്രേക്ഷകരോടുമുള്ള രജനിയുടെ നന്ദിവാക്കാണിത്. കബാലി വിജയത്തിലെ സന്തോഷം മാത്രമല്ല, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും രജനി പറയുന്നു...

കടുത്ത സൈലന്‍സ്

കടുത്ത സൈലന്‍സ്

മാസങ്ങളായി കബാലി ഫീവറില്‍ ആളുകള്‍ ആവേശം കൊള്ളുമ്പോഴും രജനികാന്ത് ചിത്രത്തെപ്പറ്റി അധികം സംസാരിച്ചിരുന്നില്ല. അതേ സമയം ലോകം കുലുക്കുന്ന തരത്തിലുളള പ്രമോഷനാണ് കബാലിക്ക് നാനാഭാഗങ്ങളിലും ഉണ്ടായത്.

റീഫ്രഷ് ആയി രജനി

റീഫ്രഷ് ആയി രജനി

കബാലി പുറത്തിറങ്ങിയ ശേഷം രജനി തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞു. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. വളരെയധികം ഉന്മേഷം തോന്നുന്നു. റിഫ്രഷ് ആയ പോലെയുണ്ട്.

എവിടെയായിരുന്നു

എവിടെയായിരുന്നു

കഴിഞ്ഞ രണ്ട് മാസമായി മൂത്ത മകള്‍ ഐശ്വര്യയ്‌ക്കൊപ്പം യു എസിലായിരുന്നത്രെ രജനി. സാധാരണ നടത്താറുള്ള മെഡിക്കല്‍ ചെക്കപ്പുകള്‍ മാത്രമായിരുന്നു ഇവിടെ. ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് രജനി പറഞ്ഞു

എല്ലാവര്‍ക്കും നന്ദി

എല്ലാവര്‍ക്കും നന്ദി

അമേരിക്കയില്‍ കബാലി ഫീവര്‍ ആസ്വദിച്ച ശേഷമാണ് രജനീകാന്ത് ചെന്നൈയില്‍ തിരിച്ചെത്തുന്നത്. സംവിധായകന്‍ പാ രഞ്ജിത്തിനോടും ചിത്രത്തിന്റെ അണിയറക്കാരോടും ആരാധകരോടും രജനി നന്ദി പറയുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+