ഒക്ടോബര്‍ 30 എങ്ങനെയായിരിക്കും? രാശിഫലം
ഭാവിയെ കുറിച്ചറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും. ഒക്ടോബര്‍ 30 ഓരോ രാശിക്കാര്‍ക്കും എങ്ങനെയായിരിക്കും. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങള്‍ 12 രാശികളിലായാണ് സ്ഥിതി ചെയ്യുന്നത്.

മേടം രാശി (Aries- അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക പ്രതിസന്ധി മൂലം പണം കണ്ടെത്താന്‍ പുതിയ വഴികള്‍ തേടും. ഭാഗ്യ നിറം: പിങ്ക്, ഭാഗ്യ നമ്പര്‍: 9

ഇടവം രാശി (Taurus-കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇന്ന് നല്ലതുപോലെ ശ്രദ്ധിക്കണം. പിഴവുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണ്.
ഭാഗ്യനിറം: പര്‍പ്പിള്‍, ഭാഗ്യ നമ്പര്‍: 5

മിഥുനം രാശി (Gemini മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇന്ന് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് രണ്ടു വട്ടം ചിന്തിക്കണം. കോപം ഒന്നിനും പരിഹാരമല്ല.

കര്‍ക്കടകം രാശി (Cancer-പുണര്‍തം 1/4, പൂയം, ആയില്യം)
നല്ലൊരു ദിവസമാണ്. ശ്രദ്ധാകേന്ദ്രമാകും. നിങ്ങളുമായി കൂട്ടുകൂടാന്‍ എല്ലാവരും കൊതിക്കും.
ഭാഗ്യനിറം: നീല, ഭാഗ്യനമ്പര്‍: 8

ചിങ്ങം രാശി (Leo-മകം, പൂരം, ഉത്രം 1/4)
ഇന്ന് എല്ലാവരുമായി അധികം കൂട്ടുകൂടാതിരിക്കുന്നതാണ് നല്ലത്. ഈ ദിവസം നിങ്ങളുടെതായ രീതിയില്‍ ചെലവഴിയ്ക്കുന്നതാണ് ബുദ്ധി.
ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യനമ്പര്‍: 7

കന്നി രാശി (Virgoഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബത്തെ കുറിച്ചും വീടിനെ കുറിച്ചും നല്ലൊരു തീരുമാനമെടുക്കാന്‍ പറ്റിയ ദിവസമാണ്.
ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യനമ്പര്‍: 58

തുലാം രാശി (Libra-ചിത്തിര 1/2, ചോതി, വിശാഖം 3/4)
പലതിനോടും അടക്കാനാവാത്ത ആഗ്രഹം തോന്നും. പക്ഷേ, സാമ്പത്തിക പരാധീനത നിങ്ങളെ അശക്തനാക്കും.
ഭാഗ്യനിറം: പച്ച, ഭാഗ്യ നമ്പര്‍: 9

വൃശ്ചികം രാശി (Scorpiusവിശാഖം 1/4, അനിഴം, തൃക്കേട്ട)
എന്തെങ്കിലും കാര്യത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അതിന്റെ കാര്യവും കാരണവും ഒന്നു കൂടി വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
ഭാഗ്യനിറം: പര്‍പ്പിള്‍, ഭാഗ്യനമ്പര്‍: 4

ധനു രാശി (Sagittarius-മൂലം, പൂരാടം, ഉത്രാടം 1/4)
ഏറെ മാനസിക സമ്മര്‍ദ്ദം കുറഞ്ഞ ഒരു ദിവസമായിരിക്കും
ഭാഗ്യനിറം നീല, ഭാഗ്യനമ്പര്‍ 20

മകരം രാശി (Capricornus-ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കൂട്ടുകാരോടും ബന്ധുക്കളോടും അടുത്ത വീട്ടുകാരോടും കൂടുതല്‍ നന്നായി പെരുമാറാന്‍ ശ്രമിക്കുക.
ഭാഗ്യനിറം: മറൂണ്‍, ഭാഗ്യ നമ്പര്‍: 4

കുംഭം രാശി (Aquarius-അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാണുന്നതെല്ലാം സത്യമായി കൊള്ളണമെന്നില്ല. അതുകൊണ്ട് സംശയമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യുക.
ഭാഗ്യനിറം: പിങ്ക്, ഭാഗ്യനമ്പര്‍: 15

മീനം രാശി (Pisces-പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
പല ഉറച്ച തീരുമാനങ്ങളും നടപ്പാക്കാന്‍ പറ്റിയ ദിവസമാണ്.
ഭാഗ്യനിറം: സിയാന്‍, ഭാഗ്യ നമ്പര്‍: 3












Click it and Unblock the Notifications