ഒക്ടോബര്‍ 31ലെ രാശി ഫലം
ഒക്ടോബര്‍ 31 എങ്ങനെയായിരിക്കും. വിവിധ രാശികള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുക. പ്രവചനങ്ങള്‍ പലപ്പോഴും ജീവിതത്തിന് ഒരു അടുക്കും ചിട്ടയും നല്‍കും. പുതിയ പ്രതീക്ഷകള്‍ നല്‍കും.

മേടം രാശി (Aries- അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കഠിനാധ്വാനം വേണ്ട ഒരു ദിവസമാണ്. ഇന്ന് ഊഹക്കച്ചവടങ്ങളില്‍
നിന്നു മാറി നില്‍ക്കുന്നതാണ് നല്ലത്. റിസ്‌കെടുക്കുന്നത്
ബുദ്ധിമുട്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചില പഴയ
കൂട്ടുകാരുമായുള്ള പരിചയം പുതുക്കാനിടയുണ്ട്. ഗോസിപ്പുകളില്‍ നിന്നും
വെറുതെയുള്ള സംസാരത്തില്‍ നിന്നും വിട്ടുനില്‍ക്കുക.

ഇടവം രാശി (Taurus-കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇന്ന് സാക്ഷാത്കാരത്തിന്റെ ദിവസമാണ്. കഠിനാധ്വാനം ചെയ്താല്‍
ഏറെ നേട്ടങ്ങളുണ്ടാക്കാന്‍ പറ്റിയ ഒരു ദിവസം. ശ്രദ്ധയോടെ
കാര്യങ്ങള്‍ നീക്കിയാല്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഏറെ
ലാഭം കിട്ടും. വിവാഹാലോചനകള്‍ വരാന്‍ സാധ്യതയുണ്ട്. ഭാര്യയുമായി
നല്ല ബന്ധത്തിലായിരിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും.

മിഥുനം രാശി (Gemini മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് വരുന്ന ഒരു ദിവസം.
ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്ലതുപോലെ ശ്രദ്ധിക്കണം. കുടുംബത്തില്‍
അല്ലറ ചില്ലറ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസപരമായി
കുട്ടികള്‍ക്ക് നല്ലൊരു ദിവസമല്ല. വെറുതെ സമയം കളയം.
ബിസിനസ്സുകാര്‍ക്കാണെങ്കില്‍ ഏറെ കഷ്ടപ്പെട്ടാലും കാര്യമായ
നേട്ടമുണ്ടാക്കാന്‍ കഴിയാത്ത ദിവസം

കര്‍ക്കടകം രാശി (Cancer-പുണര്‍തം 1/4, പൂയം, ആയില്യം)
ഏറെ കാലമായി കൊണ്ടു നടക്കുന്ന ആഗ്രഹം ഇന്ന് പൂര്‍ത്തീകരിക്കും.
നല്ലൊരു റൊമാന്റിക് ദിവസമാണിന്ന്. സാമ്പത്തികമായും ഏറെ
മെച്ചമാണ്. സമൂഹത്തില്‍ കൂടുതല്‍ മാന്യത ലഭിക്കും. ചില
നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യും

ചിങ്ങം രാശി (Leo-മകം, പൂരം, ഉത്രം 1/4)
മേലുദ്യോഗസ്ഥന്മാരുടെ പ്രീതിക്ക് പാത്രമാകും. ബിസിനസ്സ്
വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കുട്ടികളെ പെരുമാറ്റം
ചിലപ്പോള്‍ നിങ്ങളെ സങ്കടപ്പെടുത്തും. കുട്ടികളുടെ ആരോഗ്യത്തില്‍
ശ്രദ്ധിക്കണം. ചില അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും പണം വന്നു
ചെരാന്‍ സാധ്യതയുണ്ട്.

കന്നി രാശി (Virgoഉത്രം 3/4, അത്തം, ചിത്തിര 1/2)
വിജയത്തിന്റെ ദിവസമാണ്. കൂടുതല്‍ ഏകാഗ്രതയും ആത്മവിശ്വാസവും
തോന്നും. സ്‌നേഹിക്കുന്നവര്‍ ഇന്നു കണ്ടു മുട്ടിയേക്കും.
ഊഹക്കച്ചവടങ്ങളില്‍ പണം നിക്ഷേപിക്കാവുന്നതാണ്. ആരോഗ്യവും
മനസ്സില്‍ സന്തോഷവും നിറയുന്ന ഒരു ദിവസം.

തുലാം രാശി (Libra-ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏറെ കാലമായി കിട്ടാതിരുന്ന പണം കിട്ടാന്‍ സാധ്യതയുണ്ട്. ഇന്ന്
സഹായം ആവശ്യമുള്ളവര്‍ക്ക് അത് ചെയ്യാന്‍ മടിക്കരുത്. റോഡിലൂടെ
സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കണം. വൈകാരികമായി തീരുമാനങ്ങള്‍
എടുത്തേക്കും. കുട്ടികള്‍ക്ക് നല്ലൊരു ദിവസമാണ്.

വൃശ്ചികം രാശി (Scorpiusവിശാഖം 1/4, അനിഴം, തൃക്കേട്ട)
വീട്ടുകാരുമൊത്തൊ കൂട്ടുകാരുമൊത്തോ പുറത്തുപോകാന്‍
സാധ്യതയുണ്ട്. സ്‌നേഹം തുറന്നു പറയാന്‍ നല്ലൊരു ദിവസമാണ്.
സ്വന്തം ആരോഗ്യത്തെ കുറിച്ച് ചിന്തിക്കണം. ശല്യപ്പെടുത്തുന്ന ചില
അസുഖങ്ങള്‍ അലട്ടിയേക്കാം. മൂത്രാശയവുമായി ബന്ധപ്പെട്ട
അസുഖങ്ങള്‍ക്കാണ് സാധ്യത കൂടുതല്‍.

ധനു രാശി (Sagittarius-മൂലം, പൂരാടം, ഉത്രാടം 1/4)
കുട്ടികളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. പ്രിയപ്പെട്ടവരുമായി
സ്വകാര്യനിമിഷങ്ങള്‍ പങ്കിടാനുള്ള സാധ്യതയുണ്ട്. ഇന്ന് ഓഹരി
വിപണിയിലോ മറ്റ് ഊഹകച്ചവടങ്ങളിലോ ഭാഗ്യം പരീക്ഷിക്കുന്നതില്‍
തെറ്റില്ല. കുടുംബ ബന്ധം സന്തോഷകരമായിരിക്കും.

മകരം രാശി (Capricornus-ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇന്ന് നിങ്ങളുടെ ഭാഗ്യദിവസമാണ്. പ്രേമിക്കുന്നവര്‍ ധൈര്യത്തില്‍
മുന്നോട്ടുപോയിക്കോളൂ. കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യും.
ജീവനക്കാര്‍ക്ക് ജോലിയില്‍ ഏറെ തിളങ്ങാന്‍ കഴിയുന്നൊരു
ദിവസമാണ്.

കുംഭം രാശി (Aquarius-അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബത്തിന്റെ ദിവസമാണിന്ന്. സന്തോഷവും സമാധാനവും ഉണ്ടാകും.
വീടോ സ്ഥലമോ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല വാര്‍ത്ത
കേള്‍ക്കാം. പങ്കാളിയില്‍ നിന്നും എല്ലാവിധ പിന്തുണയും ലഭിക്കും.
കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ അത്ര നല്ല ദിവസമല്ല.

മീനം രാശി (Pisces-പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഇന്ന് തിളങ്ങാനാകൂ. കൂടുതല്‍
ധൈര്യവും കൂടുതല്‍ സമയവും വേണ്ടി വരും. സ്‌നേഹിക്കുന്നവര്‍ക്കിടയില്‍
നല്ല ബന്ധമാണുണ്ടാവുക. ഏതെങ്കിലും രീതിയില്‍ നിക്ഷേപം
നടത്തുന്നതിനോ കടം കൊടുക്കുന്നതിനോ കടം വാങ്ങുന്നതിനോ
യോജിക്കാത്ത ദിവസമാണ്.












Click it and Unblock the Notifications