ശോഭനയുടെ കൃഷ്ണ സെഞ്ച്വറി അടിച്ചു!!
മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടി ശോഭനയുടെ 'കൃഷ്ണ' സെഞ്ച്വറി കടക്കാന്‍ പോകുന്നു. കൃഷ്ണ ആരാണെന്ന് ചോദിക്കില്ലല്ലോ..? ശോഭനയുടെ കൃഷ്ണ നൃത്തത്തെക്കുറിച്ച് അറിയാത്തവര്‍ ഉണ്ടാകില്ല. രാജ്യത്തിനകത്തും പുറത്തും വിവിധ വേദികളില്‍ ശോഭന കൃഷ്ണനായി നിറഞ്ഞാടി. ഇപ്പോള്‍ നൂറാമത്തെ വേദിയിലേക്ക് കയറാനിരിക്കുകയാണ് ശോഭനയുടെ കൃഷ്ണ നൃത്തശില്‍പ്പം.
കൃഷ്ണ നൃത്തസംഗീത അവതരണത്തിന്റെ തിരക്കിലാണ് ശോഭന ഇപ്പോള്‍. നൂറാം വേദി കടക്കാനിരിക്കുന്ന വേളയില്‍ ശോഭന സന്തോഷ നിറവിലാണ്. നൂറാമത്തെ കൃഷ്ണ നൃത്തം അമേരിക്കയിലെ ഹൗസ്റ്റണിലാണ് അവതരിപ്പിക്കുക. നൃത്തശില്‍പ്പവുമായി യുഎസ് പര്യടനത്തിന് പോകുവാനുള്ള തയ്യാറെടുപ്പിലാണ് താരം.

നൂറാം വേദി ഹൗസ്റ്റണില്‍
ഹൗസ്റ്റണിലെ അയ്യപ്പക്ഷേത്രത്തില്‍ കൃഷ്ണ നൃത്തം അവതരിപ്പിക്കുന്നതോടെ നൂറാമത്തെ വേദി പിന്നിടും. പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയുമാണ് പോകുന്ന തെന്ന് ശോഭന പറയുന്നു.

കൃഷ്ണന്‍ വ്യത്യസ്ത രൂപത്തില്‍
ശോഭനയുടെ കൃഷ്ണ നൃത്തം ഓരോ തവണയും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമാണ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പല തരത്തിലുള്ള കൃഷ്ണനെയും അവതരിപ്പിച്ചു. സിനിമയില്‍ കോറിയോഗ്രാഫിംഗ് കണ്ട് പരിചയമുള്ളതിനാല്‍ ശോഭന തന്നെയാണ് കൃഷ്ണന്റെ കോറിയോഗ്രാഫിയും നടത്തുന്നത്. കൃഷ്ണനെ ഭംഗിയായി പല രൂപത്തിലും അവതരിപ്പിക്കുകയാണ് ഈ നൃത്തശില്‍പ്പം.

കൃഷ്ണന്റെ സൗന്ദര്യം
കൃഷ്ണനെ സൗന്ദര്യശാസ്ത്രപരമായി സമീപിക്കുകയാണ് ഇതിലൂടെ ചെയ്യാറുള്ളതെന്ന് ശോഭന പറയുന്നു.

ഇങ്ങനെയൊരു സങ്കല്‍പം
കൃഷ്ണ നൃത്തശില്‍പം തുടങ്ങുന്നതിനുമുന്‍പേ ഒരുപാട് റിസേര്‍ച്ച് ചെയ്തിരുന്നുവെന്ന് താരം പറയുന്നു. കൃഷ്ണനെക്കുറിച്ച് കവികളും എഴുത്തുകാരന്‍മാരും എഴുതിയത് വായിക്കാറുണ്ട്. കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണനെക്കുറിച്ചും പഠിച്ചിരുന്നുവെന്നും താരം പറഞ്ഞു.

കൃഷ്ണകഥകള്‍ വൃത്യസ്ത രീതിയില്‍
എല്ലാവരും കേട്ടതും വായിച്ചതുമായ കൃഷ്ണകഥകള്‍ വീണ്ടും അവതരിപ്പിക്കുക എന്നതല്ല തന്റെ ലക്ഷ്യം. വ്യത്യസ്ത രീതിയില്‍ കൃഷ്ണകഥകള്‍ അവതരിപ്പിക്കാനാണ് നോക്കിയത്.

പ്രേക്ഷകര്‍ ആസ്വദിക്കുന്നത്
ആസ്വാദനം എന്നു പറയുന്നത് ഒരാളെ സംബന്ധിച്ചിരിക്കും. ഒരാളുടെ ആസ്വാദനരീതി അയാള്‍ വളരുന്നത് അനുസരിച്ച് മാറുമെന്നും ശോഭന പറഞ്ഞു.












Click it and Unblock the Notifications