Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ വിട്ട് പുറത്തേക്ക് നമ്മളില്ലേ.. ഇന്ത്യൻ ടീമിനെ ട്രോളി കൊന്ന് ആരാധകർ, കോലിക്ക് പൂരാകൃതി ട്രോൾ!

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക സീരീസിൽ ഇന്ത്യ തോറ്റത്തിന് പിന്നാലെ വമ്പൻ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 135 റണ്‍സിനാണ് ഇന്ത്യ ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ കഴിഞ്ഞ ദിവസം മുട്ടുമടക്കിയത്. തുടര്‍ച്ചയായ രണ്ടാം തോല്‍വില്‍ ഇന്ത്യന്‍ ടീമിനെ ട്രോളി കൊല്ലുകയാണ് ട്വിറ്ററും ഫേസ്ബുക്ക് അടങ്ങുന്ന സോഷ്യല്‍ മീഡിയ.

ടെസ്റ്റ് ഇന്ത്യയിലേക്ക് മാറ്റാൻ പറ്റുമോ എന്നും ഇനി ഒരു ടെസ്റ്റ് ജയിക്കണമെങ്കിൽ‌ ധോണി വരേണ്ടി വരുമെന്നും ട്രോളന്മാർ പറയുന്നു. കഴിഞ്ഞ പരമ്പരയിൽ വിജയം കൈവരിച്ചപ്പോൾ വീരവാദം മുഴക്കിയതിനെയും ട്രോളർമാർ ട്രോളി കൊല്ലുന്നുണ്ട്. ബിസിസിഐക്കെതിരെയും പ്രതിഷേധമുണ്ട് ട്രോളന്മാർക്ക്. നാട്ടിലിത്രയും പിച്ചുകളുണ്ടായിട്ടും ഒരു ഫാസ്റ്റ് ബൗളിങ് പിച്ചുണ്ടാക്കിക്കൂടെ എന്നും ട്രോളന്മാർ ചോദിക്കുന്നു.

ഇനി ജയിക്കാൻ ധോണി വരണം

ഇനി ജയിക്കാൻ ധോണി വരണം

ധോണിയാണ് ട്രോളന്മാരുടെ ഇഷ്ട ദൈവം. ഇനി സൗത്ത് ആഫ്രിക്കയിൽ ഒരു പരമ്പര ജയിക്കണമെങ്കിൽ ധോണി വരണമെന്നാണ് ട്രോളന്മാർ പറയുന്നത്.

നീയാണോ ഹിറ്റ് മാൻ?

നീയാണോ ഹിറ്റ് മാൻ?

വീരാട് കോലിക്കെതിരെയും ട്രോളന്മാരുടെ രോക്ഷം അണപൊട്ടിയൊഴുകി. നീയാണോടാ ഹിറ്റ് മാൻ എന്ന് പറഞ്ഞ ട്രോളന്മാർ ബിസിസിഐക്കെതിരെയും പ്രതിഷേധം അറിയിച്ചു. കണ്ടം പോലെ ആക്കാതെ മുന്ന് നാല് എണ്ണമെങ്കിലും ഫാസ്റ്റ് ബൗളിങ് പിച്ച് ഉണ്ടാക്കിക്കൂടെ എന്നാണ് അവർ ചോദിക്കുന്നത്.

ഇന്ത്യയിലാണേൽ കലക്കിയേനെ

ഇന്ത്യയിലാണേൽ കലക്കിയേനെ

അടുത്ത ടെസ്റ്റ് ഇന്ത്യയിലാക്കാമോ എന്നും ട്രോളന്മാർ ചോദിക്കുന്നു.

വൻ മതിൽ മൂന്ന് തരം

വൻ മതിൽ മൂന്ന് തരം

രാഹുൽ ദ്രാവിഡാണ് ഇന്ത്യയുടെ വൻ മതിലെന്ന വാദവും ട്രോന്മാർക്കുണ്ട്. ലോകത്തെവിടെ പോയാലും വൻ മതിലായി തന്നെ ദ്രാവിഡ് നിൽക്കും.

വിട്ടു കൊടുക്കില്ല

വിട്ടു കൊടുക്കില്ല

ടെസ്റ്റ് സീരിസ് തുടങ്ങും മുമ്പ് ഒരിക്കലും ടെസ്റ്റ് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ കോലിയും രോഹിതും അശ്വിനും ദക്ഷിണാഫ്രിക്ക് ഒന്നു പോടിപ്പിച്ചപ്പോൾ തന്നെ വിട്ടുകൊടുത്തെന്നും ട്രോളന്മാർ പറയുന്നു.

കഴിഞ്ഞ പരമ്പരയിൽ

കഴിഞ്ഞ പരമ്പരയിൽ

കഴിഞ്ഞ പരമ്പരയിൽ സെഞ്ച്വറികളുടെ മഴയാണ് ഞാൻ പിള്ളേരും തീർത്തത് എന്ന കോലിയുടെ വീരവാദത്തിന് മുന്നിൽ അത് ശ്രീലങ്കയോടല്ലേ എന്ന് ചോദിക്കുന്നുണ്ട് ട്രോളന്മാർ.

രണ്ട് പേർ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ

രണ്ട് പേർ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ

കോലി ഒറ്റയ്ക്ക് എടുത്തത് 158 റൺസ്. എന്നാൽ വിജയ്, രാഹുൽ, രോഹിത് എല്ലാവരും ചേർന്നെടുത്തത് വെറും 145 റൺസ്

പ്രമുഖ ഫാൻസ്

പ്രമുഖ ഫാൻസ്

ധോണി ഫാൻസിനെ കീറി മുറിക്കാനും ട്രോളന്മാർ മറന്നിട്ടില്ല. ഏറ്റവും കൂടുതൽ ഓവർസീസ് മാച്ച് തോറ്റ ക്യാപ്റ്റൻ ധോണിയാണെന്ന് ട്രോളന്മാർ‌ പറയുന്നു.

ധോണി തള്ള്

ധോണി തള്ള്

ധോണിക്ക് വൻ ട്രോളാണ് വന്നത്. ധോണിയുണ്ടായിരുന്നെങ്കിൽ ജയിച്ചേന്നേ എന്ന തള്ള് വന്നില്ലേ എന്നും ട്രോളന്മാർ‌ ചോദിക്കുന്നുണ്ട്.

നല്ലൊരു ടീമിനോട് മുട്ടിയാൽ തീരും

നല്ലൊരു ടീമിനോട് മുട്ടിയാൽ തീരും

ഏഷ്യക്ക് പുറത്ത് നല്ലൊരു ടീമിനോട് മുട്ടിയാൽ തീരുന്ന കരുത്തേ ഇപ്പോൾ ഇന്ത്യക്കുള്ളൂവെന്നും ട്രോളന്മാർ പറയുന്നു

കോലിയല്ല രോഹിത് ശർമ്മ

കോലിയല്ല രോഹിത് ശർമ്മ

രണ്ടാം ഇന്നിങ്സിൽ 47 റൺസ് എടുത്ത രോഹിത് ശർമ്മയ്ക്കും മുട്ടൻ ട്രോളാണ് വന്നിരിക്കുന്നത്.

തൂങ്ങി ചത്തൂടെ

തൂങ്ങി ചത്തൂടെ

നൈസായിട്ട് ഒരിക്കൽ കൂടി തോറ്റിട്ട് വന്ന ഇന്ത്യൻ ടീമിന് ആവശ്യം വരും വച്ചോളു എന്ന് പറഞ്ഞ് ഇന്ത്യൻ ഫാൻസ് നല്ലൊരു കയറാണ് കൊടുത്തിരിക്കുന്നത്.

2017ലെ ടെസ്റ്റ് ടീമിനെ കോലി നയിക്കും!

2017ലെ ടെസ്റ്റ് ടീമിനെ കോലി നയിക്കും!

ഈ അവസരത്തിൽ പറയാമോ എന്നറിയില്ല 2017ലെ ഐസിസി ടെസ്റ്റ് ടീമിനെ കോലി നയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ട്രോളന്മാർ കളിയാക്കിയിരിക്കുന്നത്.

രക്ഷിക്കാൻ ഇനി രഹാന മാത്രം

രക്ഷിക്കാൻ ഇനി രഹാന മാത്രം

ഇന്ത്യൻ ടീമിനെ രക്ഷിക്കാൻ‌ ഇനി രഹാന മാത്രമേയുള്ളൂവെന്നും ട്രോളന്മാർ പറയുന്നു. രഹാന എന്ന കളിക്കാരനിൽ വിശ്വാസമുണ്ടെങ്കിൽ ടീമിൽ എടുക്കാനാണ് കോലിയോടും രവിശാസ്ത്രിയോടും ട്രോളന്മാർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+