• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിള

Google Oneindia Malayalam News

കൊച്ചി: നടന്‍ വിജയ് ബാബുവിനെതിരായ പീഡനക്കേസിനെ തള്ളി സംവിധായകന്‍ ശാന്തിവിള ദിനേശ്. എന്തിനാണ് അതിജീവിതയെന്ന് പേര് കൊടുക്കുന്നതെന്ന് അേേദ്ദഹം ചോദിച്ചു. വിജയ് ബാബുവിന്റെ തന്റെ സിനിമയില്‍ നായികയായവരാണ് ഇപ്പോള്‍ അവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാലം കടന്ന് കഴിഞ്ഞാല്‍ കൂരായണ എന്ന സ്വഭാവമാണ് ഇവര്‍ക്ക്.

ദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്രദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്ര

തന്റെ സുഹൃത്ത് ഒരു നടിയെ സിനിമയില്‍ വലിയ നായികയാക്കി. എന്നാല്‍ കുറച്ച് സിനിമ കഴിഞ്ഞപ്പോള്‍ ഈ നടിക്ക് നല്‍കാനുള്ള പ്രതിഫലത്തില്‍ കുറവ് വന്നു. ഇതോടെ അവര്‍ വളര്‍ത്തി വലുതാക്കിയ സംവിധായകനെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തി.

1

ക്രൂരമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ബാലചന്ദ്രകുമാര്‍, ദിലീപിനെ തെറിവിളിക്കുന്ന വലിയൊരു കൂട്ടം എന്നിവ ഒരു ചാനലില്‍ വന്നിരുന്ന് എന്തൊക്കെ പറയുന്നുണ്ട്. ഇതിലെ പ്രതിക്കെതിരെ ഇതുവരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല. എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ ധൃതിയാണ്. ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് കഴിഞ്ഞു. പെണ്‍കുട്ടിയുടെ പേര് അടക്കം വിജയ് ബാബു വെളിപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ എന്ത് തെറ്റാണ് പേര് വെളിപ്പെടുത്തിയതില്‍ ഉള്ളതെന്ന് ശാന്തിവിള ചോദിക്കുന്നു. വിജയ് ബാബു നിര്‍മിക്കുന്ന ചിത്രത്തിലെ നായികയാണവര്‍. അത്രയും കാലം വിജയ് ബാബുവിനെ ഉപയോഗിച്ച ശേഷം ഇങ്ങനെ വിളിച്ച് പറയുന്നത് നന്ദികേടാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

2

ദിലീപിന്റെ കേസില്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നടി ഏതാണെന്ന് ചോദിച്ചാല്‍ ഏത് കൊച്ചുകുട്ടിക്ക് പോലുമറിയാം. ഈ നടിയെ മുഖ്യമന്ത്രി അടക്കം പങ്കെടുത്ത ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ വരെ കൊണ്ടുവന്നു. ഓണ്‍ലൈന്‍ ചാനലില്‍ വരെ അഭിമുഖം കൊടുത്തു. ഇവര്‍ക്ക് ആരുടെ പേര് വേണമെങ്കിലും വിളിച്ച് പറയാം. പക്ഷേ ഇവരുടെ പേര് ആരും പറയാന്‍ പാടില്ല. അങ്ങനെ പറഞ്ഞാല്‍ കേസാണ്. വിജയ് ബാബുവിനെതിരെ പേര് വെളിപ്പെടുത്തിയെന്ന കേസും വന്നു. പോലീസ് യഥാര്‍ത്ഥത്തില്‍ മഹാ കള്ളത്തരം കാണിച്ച് നടക്കുന്നവരെ ഒന്നും തൊടില്ല. ദിലീപും വിജയ് ബാബുവും അടക്കമുള്ളവരെയാണ് ഇവര്‍ കുടുക്കുക.

3

24 മണിക്കൂറും ഈ പണിയും ചെയ്ത് നടക്കുന്നവരൊക്കെ ഇക്കാര്യത്തില്‍ സേഫാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. മലയാളത്തിന്റെ ഒരു സൂപ്പര്‍ താരം ഇത്തരമൊരു കുരുക്കില്‍പ്പെട്ടിരുന്നു. രണ്ട് കോടി രൂപ അന്ന് ആ യുവതിയുടെ ഭര്‍ത്താവ് ഈ സൂപ്പര്‍ താരത്തോട് ആവശ്യപ്പെട്ടത്. ഒടുവില്‍ ഭീഷണിപ്പെടുത്തി വരെ നോക്കി. പിന്നീട് ഒതുക്കി തീര്‍ത്തത് 80 ലക്ഷം രൂപ വരെ നല്‍കിയാണ്. ഈ നായകനും ആ സ്ത്രീയും ഭര്‍ത്താവും ഇപ്പോഴും ധരിച്ചിരിക്കുന്നത് ഇക്കാര്യമൊന്നും ആരും അറിഞ്ഞിട്ടില്ലെന്നാണ്. എന്നാല്‍ മലയാള സിനിമയിലെ മുഴുവന്‍ താരങ്ങളും ഇതറിഞ്ഞതാണ്. ഇനി അറിയാത്തതായി ആരും ബാക്കിയില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

4

ഇരുകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. പക്ഷേ അല്ലാതെ ഉള്ളതാണ് പ്രശ്‌നം. എന്നാല്‍ ഇവിടെ സ്ത്രീപക്ഷ പറയുന്നവര്‍ ഇതൊക്കെ സദാചാര വിരുദ്ധമാണെന്ന് പറയുന്നു. ഈ ചോദിക്കുന്നവര്‍ യാതൊരു സദാചാര ബോധവുമില്ലാത്തവരാണെന്നതാണ് സത്യമെന്നും ശാന്തിവിള പറയുന്നു. കേരളത്തില്‍ ഒരാളുടെയും പേര് പറയാന്‍ പറ്റില്ല. കേരളം മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല, ഒരുപാട് മാറിപ്പോയി. മറ്റിടത്തൊന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വേണമെന്നോ, കേസ് വേണമെന്നോ ഒന്നും പറയുന്നില്ല. ഇവിടെ ചിലര്‍ അങ്ങ് തീരുമാനിക്കുകയാണ്, വിജയ് ബാബു കുറ്റക്കാരനാണെന്നൊക്കെ. പരാതിക്കാരി വലിയ മാന്യയായിരുന്നു എന്ന രീതിയിലാണ് എല്ലാവരുടെയും സംസാരം.

5

വിജയ് ബാബു മാന്യമായി പെരുമാറിയെന്ന് പരാതിക്കാരി പറയുന്നുണ്ട്. സിനിമയൊക്കെ റിലീസായ ശേഷമാണ് ഇതൊക്കെ അവര്‍ വിളിച്ച് പറയുന്നത്. അവര്‍ ഒന്ന് ഉച്ചത്തില്‍ സംസാരിച്ചിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു എന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്. ദേഹത്ത് കൈവെക്കാന്‍ നോക്കിയിരുന്ന വിജയ് ബാബുവിനെ ആ പെണ്‍കുട്ടി തീക്ഷ്ണമായി നോക്കിയിരുന്നെങ്കില്‍ തന്നെ ഒന്നും നടക്കുമായിരുന്നില്ല. എന്നാല്‍ ഇവിടെ അവര്‍ തമ്മിലുള്ള ബന്ധം പല ദിവസം തുടര്‍ന്ന് പോന്നതാണ്. ഇതിനിടെയാണ് പീഡനക്കേസ് വരുന്നത്. പല തരത്തില്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇത് ശരിക്കും തെമ്മാടിത്തരമാണ്. ആദ്യമേ അയാളുടെ മുഖത്ത് നോക്കി ഒന്നും പറയാതെ പിന്നീട് തോന്നിയത് വിളിച്ച് പറയുന്നത്, യോജിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ശാന്തിവിള പറഞ്ഞു.

പ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കും, യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും? 3 പ്ലാനുമായി പ്രിയങ്കപ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കും, യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും? 3 പ്ലാനുമായി പ്രിയങ്ക

English summary
vijay babu case: why a women called survivor question santhivila dinesh, his reply goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion