കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ദീപികയ്ക്ക് ക്ലീവേജ് പബ്ലിസിറ്റി വേണ്ട, 5 കാരണങ്ങള്‍!

Google Oneindia Malayalam News

ടൈംസ് ഓഫ് ഇന്ത്യ പോലെ ഒരു പത്രത്തിനെതിരെ ഇത്രയും തുറന്ന ഒരു സ്റ്റാന്‍ഡ് എടുക്കാന്‍ സാധാരണ ഒരു നടി തയ്യാറാകില്ല. പക്ഷേ ദീപിക പദുക്കോണ്‍ തയ്യാറാകും. ഒരു നടി എന്ന നിലയില്‍ ദീപിക പദുക്കോണ്‍ കാണിക്കുന്ന ഗട്‌സ് ആണ് അത്. പത്രക്കാരുടെയും ചാനലുകളുടെയും സഹായം കൂടാതെ പറ്റില്ല എന്ന സ്ഥിതിയുള്ള നടിമാരുണ്ട്. ദീപിക പക്ഷേ ആ കൂട്ടത്തിലില്ല.

ദീപിക പറഞ്ഞ സന്ദേശം കൃത്യമായിരുന്നു. ഞാനൊരു സ്ത്രീയാണ്. എനിക്ക് സ്തനങ്ങളുണ്ട്. അതുകൊണ്ട് തന്നെ ക്ലീവേജുമുണ്ട്. അതിന് നിങ്ങള്‍ക്കെന്താണ് പ്രശ്‌നം. ഇത്രയും ധൈര്യമായി ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ ആയ പത്രത്തിനോട് ദീപിക പറഞ്ഞത് എന്തെന്നോ, ടൈംസ് ഓഫ് ഇന്ത്യ സഹായിച്ചും, ക്ലീവേജ് വിവാദം വഴിയും പബ്ലിസിറ്റി വേണ്ട എന്നത് തന്നെ.

എന്നാല്‍ പത്രം പറയുന്നത് ദീപിക പബ്ലിസിറ്റിക്ക് വേണ്ടി വിവാദമുണ്ടാക്കുന്നു എന്നാണ്. എന്താണ് ശരി. നോക്കൂ.

ദീപിക പദുക്കോണ്‍ - ഈ പേര് മതി

ദീപിക പദുക്കോണ്‍ - ഈ പേര് മതി

ഒന്നിന് പിറകെ ഒന്നായി നാല് ഹിറ്റുകളാണ് ദീപിക പദുക്കോണ്‍ 2014 ല്‍ ചെയ്തത്. റേസ് 2, യേ ജവാനി ഹേ ദീവാനി, ചെന്നൈ എക്‌സ്പ്രസ്, രാം ലീല - ക്ലീവേജ് കാണിച്ച് പരസ്യം പിടിക്കേണ്ട അവസ്ഥയുണ്ടോ ദീപികയ്ക്ക്?

അതില്ലെങ്കിലും പ്രശ്‌നമില്ല

അതില്ലെങ്കിലും പ്രശ്‌നമില്ല

ഹൗസ്ഫുള്‍, കാര്‍തിക് കോളിംഗ് കാര്‍തിക് തുടങ്ങിയ ചിത്രങ്ങള്‍ തീയറ്ററില്‍ ഓടാതിരുന്ന കാലത്തും നടി എന്ന നിലയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ദീപിക തയ്യാറായിരുന്നില്ല.

അന്ന് പേടിച്ചില്ല. പിന്നല്ലേ ഇന്ന്

അന്ന് പേടിച്ചില്ല. പിന്നല്ലേ ഇന്ന്

പടങ്ങള്‍ ഓടാതിരുന്ന കാലത്തും വളരെ കാം ആന്‍ കംപോസ്ഡ് ആയിരുന്നു ദീപിക. വിവാദം കൊണ്ട് പബ്ലിസിറ്റി ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നിട്ട് വേണ്ട് വിജയിച്ചു നില്‍ക്കുന്ന ഇപ്പോള്‍ - ചോദ്യം ന്യായമാണ്

പബ്ലിസിറ്റിക്കും വഴിയുണ്ട്

പബ്ലിസിറ്റിക്കും വഴിയുണ്ട്

അഥവാ വാര്‍ത്തയില്‍ തലക്കെട്ടാകണമെങ്കിലും ദീപികയ്ക്ക് വേറെ വഴികളുണ്ട്. ഈ വിവാദം വേണ്ട. രണ്‍വീര്‍ സിംഗിന്റെ കൂടെ പുറത്ത് ഒന്ന് ചുറ്റാനിറങ്ങിയാല്‍ ഇതിലും പേര് കിട്ടും. അ്ത പോലെ ഇഷ്ടം പോലെ കാര്യങ്ങളുണ്ട്.

ചോദ്യം ന്യായം

ചോദ്യം ന്യായം

ഇതല്ലാതെ തന്നെ, ദീപിക ചോദിച്ചതില്‍ തെറ്റ് പറയാനൊന്നുമില്ല, കാരണം തന്റെ ശരീരം ശരിയല്ലാത്ത രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന് തോന്നിയാല്‍ എതിരഭിപ്രായം പറയാനുളള അവകാശം ഏതൊരു നടിക്കുമുണ്ട്. നടി പോലുമാകണമെന്നില്ല, സാധാരണ സ്ത്രീക്കുമുണ്ട് ഈ അവകാശം. എന്നിരിക്കേ ദീപികയുടെ പ്രതികരണത്തെ പബ്ലിസിറ്റി സ്റ്റണ്ട് എന്ന് വിളിച്ച് തള്ളുന്നതിലര്‍ഥമില്ല.

English summary
Deepika Padukone does not need any cleavage controversy. Here we have 5 reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X