സ്ത്രീ മാംസം നിറച്ച ലൈംഗികത മാത്രമല്ല, മോഡല്‍ പറയുന്നതിങ്ങനെ
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ രശ്മി നായര്‍ക്കു പിന്നാലെ മറ്റൊരു മോഡലും ശബ്ദം ഉയര്‍ത്തുകയാണ്. സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റുകളോടാണ് മോഡലും സംവിധായകിയുമായ രഹ്‌ന ഫാത്തിമയ്ക്ക് പറയാനുള്ളത്. ഈ സമൂഹത്തില്‍ കേവലം വസ്ത്രക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ലെന്നാണ് മോഡലായ രഹ്‌ന പറയുന്നത്.
സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും അറിയാത്തവരാണ് സ്ത്രീകളോട് അസഭ്യമായി പെരുമാറുന്നതെന്നും അവരെ മോശമായി ചിത്രീകരിക്കുന്നതെന്നും രഹ്ന പറയുന്നു. അശ്ലീലതയെക്കുറിച്ച് പറയുന്നവര്‍ അതു ഒളിഞ്ഞ് ഇരുന്നു കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ലൈംഗികത പറയുകയും നഗ്നത തുറന്നു കാട്ടുകയും ചെയ്യുന്ന സ്ത്രീകളെ വേശ്യയെന്ന് വിളിക്കുന്ന പ്രവണത ശരിയല്ലെന്നാണ് മോഡല്‍ പറയുന്നത്.

സ്ത്രീ മാംസം നിറച്ച ലൈംഗികത
സ്ത്രീശരീരവും നഗ്നതയും 55 കിലോ മാംസം നിറച്ച ലൈംഗികത മാത്രമാണെന്ന് പറയുന്നത് സമൂഹം നല്‍കുന്ന തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തില്‍ നിന്നാണെന്നാണ് രഹ്ന പറയുന്നത്.

അശ്ലീലം പറയുന്നവര്‍
സ്ത്രീയുടെ സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണെന്നു പറയുന്നപോലെ കാണുന്നവന്റെ കണ്ണിലാണ് അശ്ലീലവും എന്നാണ് മോഡല്‍ പറയുന്നത്.

ലെഗ്ഗിന്‍സ് ഇട്ട കാലുകള്‍
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്നയാളുകളോട് രഹ്നയ്ക്ക് പറയാനുള്ളതിങ്ങനെ. ലെഗ്ഗിന്‍സ് ഇട്ട കാലുകള്‍ കാണുമ്പോള്‍ ഉദ്ദാരണം തോന്നുന്നതിനു സ്ത്രീകള്‍ എന്തു ചെയ്യണം. ഇതൊക്കെ സമൂഹത്തില്‍ നല്‍കപ്പെടുന്ന തെറ്റായ ലൈംഗിക ബോധമാണ്.

സ്വന്തം അമ്മയുടെ നഗ്നത
സ്വന്തം അമ്മയുടെ നഗ്നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ലെന്നാണ് രഹ്ന പറയുന്നത്.

കുടുംബങ്ങളില്‍ നിന്നും പഠിക്കണമെന്ന്
കുടുംബങ്ങളില്‍ ലൈംഗികതയെയും നഗ്നതയെയും കുറിച്ചുള്ള ചര്‍ച്ച നടക്കണമെന്നാണ് രഹ്ന പറയുന്നു. സ്‌കൂളുകളിലും കോളേജുകളിലും ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രവണതയും ഒഴിവാക്കണമെന്നും രഹ്ന പറയുന്നു.

സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കണം
പ്രണയത്തിനും ലൈംഗികതയ്ക്കും സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കണമെന്നും മോഡല്‍ പറയുന്നുണ്ട്. ഇതു ലഭിക്കാതിരിക്കുമ്പോഴാണത്രേ പ്രണയവും ലൈംഗികതയും സാമൂഹിക വിപത്തായി മാറുന്നതെന്നാണ് പറയുന്നത്.

നഗ്നത എന്തിനു മൂടിവെക്കണം
നഗ്നത എന്തിനു തുറന്നു കാട്ടണം എന്നു ചോദിക്കുന്നവരോട്, നഗ്നത എന്തിനു മൂടിവെക്കണം എന്നാണ് രഹ്നയ്ക്ക് ചോദിക്കാനുള്ളത്. രഹ്നയുടെ ടോപ്പ് ലെസ് ഫോട്ടോകള്‍ അതിനു ഉദാഹരമാണ്.

അതിക്രമങ്ങള്‍ക്കെതിരെ
സ്ത്രീകളോട് കാട്ടുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിക്കേണ്ടത് സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു കാട്ടിക്കൊണ്ടാണ്. ആയുധമായി സ്ത്രീകള്‍ നഗ്നതയുടെ വസ്ത്രം ധരിക്കേണ്ടിയിരിക്കുന്നവെന്നാണ് മോഡല്‍ രഹ്ന പറയുന്നത്.

അശ്ലീലം ഒളിഞ്ഞിരുന്നു കാണുന്നവര്‍
അശ്ലീലതയെക്കുറിച്ച് പറയുന്നവര്‍ അതു ഒളിഞ്ഞ് ഇരുന്നു കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ലൈംഗികത പറയുകയും നഗ്നത തുറന്നു കാട്ടുകയും ചെയ്യുന്ന സ്ത്രീകളെ വേശ്യയെന്ന് വിളിക്കുന്ന പ്രവണത ശരിയല്ലെന്നാണ് മോഡല്‍ പറയുന്നത്.












Click it and Unblock the Notifications