Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമില്ലേ..? ഉടന്‍ അംഗമാകൂ, ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്നറിയാമോ?

നമ്മുടെ രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് പ്രവാസികള്‍. നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ എന്നാല്‍ സ്വന്തം ക്ഷേമത്തിന്റെ കാര്യം അത്ര ശ്രദ്ധിക്കാറില്ല. അതിനാല്‍ പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡ്. പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും സഹായകരമാകുന്ന നിരവധി ആനുകൂല്യങ്ങള്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്നുണ്ട്.

എന്നാല്‍ പലരും ഇതിനെ കുറിച്ച് ബോധവാന്‍മാരല്ല എന്നതാണ് വസ്തുത. മൊത്തം പ്രവാസികളില്‍ ചെറിയൊരു ശതമാനം മാത്രമേ ഇതുവരേയും ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ളു. പദ്ധതിയെ കുറിച്ച് പൂര്‍ണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും ആണ് ഇതിന് കാരണമാകുന്നത്.

PRAVASI

പ്രവാസി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍

60 വയസിന് ശേഷം അംഗങ്ങള്‍ക്ക് പെന്‍ഷന്‍, അവശതാ പെന്‍ഷന്‍,മരണാനന്തര സഹായമായി 1 ലക്ഷം രൂപ, പെന്‍ഷന്‍ ആകുന്നതിന് മുന്‍പ് ചികിത്സാ സഹായം, വിവാഹ സഹായം, പ്രസവാനുകുല്യം, വിദ്യാഭ്യാസ ആനുകൂല്യം എന്നിവ ലഭിക്കുന്നു. കൂടാതെ ഭവന -സ്വയം തൊഴില്‍ വായ്പകള്‍, സഹകരണ സംഘങ്ങള്‍, കമ്പനികള്‍ എന്നിവയും ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നവയാണ്.

ആര്‍ക്കൊക്കെ അംഗത്വം എടുക്കാം?

മലയാളികളായ 18 മുതല്‍ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികള്‍, അന്യ സംസ്ഥാനങ്ങളില്‍ (കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായി) ജോലി ചെയ്യുന്നവരും തിരികെ എത്തിയവരുമായ സ്ത്രീ പുരുഷ ഭേദമന്യേ ഉള്ള പ്രവാസികള്‍ എന്നിവര്‍ക്ക് കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളാകാം.

Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

200 രൂപയാണ് അംഗത്വ ഫീസ്. രജിസ്േട്രഷന്‍, ക്ഷേമനിധി അംഗത്വവും കാര്‍ഡും, അംശാദായ അടവ് എന്നിവ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ്. ഓണ്‍ലൈന്‍ വഴി ചെയ്യുമ്പോള്‍ ആവശ്യമുള്ള രേഖകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാന്‍ മറന്ന് പോകരുത്. പണം അടച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ സൂക്ഷിച്ചു വെക്കേണ്ടതാണ്. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.

അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ കാര്‍ഡ് ഓണ്‍ലൈനില്‍ നിന്ന് പ്രിന്റ് ചെയ്‌തെടുക്കാം. തൊട്ടടുത്ത മാസം മുതല്‍ അംശദായം അടക്കാനും സാധിക്കും. വിശദവിവരങ്ങള്‍ക്ക് www.pravasikerala.org സന്ദര്‍ശിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രവാസിക്ഷേമനിധിയില്‍ അംഗമാകാന്‍ പറ്റില്ല. സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്നവരെയാണ് ഒഴിവാക്കിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+