Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ജിയയില്‍ തുടര്‍ സന്ദര്‍ശനങ്ങള്‍, അമൃത്പാലിന് പരിശീലനം നല്‍കിയത് ഐഎസ്‌ഐയെന്ന് പോലീസ്

ദില്ലി: ഖലിസ്ഥാനി നേതാവ് അമൃത്പാല്‍ സിംഗിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് ഏജന്‍സികള്‍. അമൃതപാലിന് പാകിസ്താന്റെ ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇയാള്‍ തുടര്‍ച്ചയായി ജോര്‍ജിയ സന്ദര്‍ശിച്ചിരുന്നുവെന്നും, അതിന് പിന്നില്‍ ഐഎസ്‌ഐയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമാണ് അമൃതപാല്‍ എത്തിയത്. അതിന് മുമ്പ് ജോര്‍ജിയയില്‍ വെച്ചായിരുന്നു ഇയാളുടെ പരിശീലനം. സെപ്റ്റബര്‍ 2022നായിരുന്നു അമൃതപാലിന് പരിശീലനം ലഭിച്ചത്. ജൂണ്‍ 20 മുതല്‍ തന്നെ ജോര്‍ജിയയില്‍ അമൃത്പാല്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജോര്‍ജിയയിലേക്ക് പല വട്ട പരിശീലനത്തിനായി അമൃതപാല്‍ പോയിരുന്നു. കണ്ണിന്റെ സര്‍ജറിക്കായിട്ടാണ് താന്‍ ജോര്‍ജിയയിലേക്ക് പോകുന്നതെന്നാണ് അനുയായികളോട് ഇയാള്‍ പറഞ്ഞിരുന്നു.

amritpal singh

എന്നാല്‍ ആയുധം ഉപയോഗിച്ചുള്ള പരിശീലനം ഇയാള്‍ക്ക് ഈ കാലയളവില്‍ ലഭിച്ചെന്നാണ്. കഴിഞ്ഞ വര്‍ഷം ജൂണിലും, ഓഗസ്റ്റിലുമെല്ലാം ഹണിമൂലേക്ക് അമൃതപാല്‍ യാത്ര ചെയ്തിട്ടുണ്ട്. ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ ഈ സമയം ആയുധപരീശീലനം ഇയാള്‍ക്ക് ലഭിച്ചു എന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങളെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു. അതേസമയം ദിവസങ്ങള്‍ പിന്നിട്ടിട്ടും പഞ്ചാബ് പോലീസിന് അമൃതപാലിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

അമൃതപാല്‍ പഞ്ചാബില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് രാജ്യം വിടാനായിട്ടില്ല. മാര്‍ച്ച് 18 മുതലാണ് ഇയാളുടെ വാരിസ് പ്ഞ്ചാബ് ഡേ എന്ന സംഘടനയ്‌ക്കെതിരെ പോലീസ് നടപടി തുടങ്ങിയത്. അമൃതപല്‍ തന്റെ സേവനങ്ങള്‍ ഐഎസ്‌ഐക്കായി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇത് സാമ്പത്തിക ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. ദുബായിലാണ് അമൃതപാല്‍ താമസിക്കുന്നത്.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്

ഇത് ഐഎസ്‌ഐ ഏജന്റുമാരുടെ ഹബ്ബാണ്. അമൃതപാല്‍ അവിടെ നിന്ന് ഇവരുമായി ബന്ധപ്പെട്ടത്. അവര്‍ നല്‍കാമെന്ന് പറഞ്ഞ പണത്തെ കുറിച്ച് കേട്ടപ്പോഴാണ് ഇയാള്‍ ഇന്ത്യയിലെത്തി പ്രശ്‌നങ്ങളുണ്ടാക്കാമെന്ന് തീരുമാനിച്ചത്. ദീപ് സിദ്ദുവിന്റെ മരണശേഷമാണ് ഐഎസ്‌ഐയെ അമൃതപാല്‍ സമീപിച്ചത്. തുടര്‍ന്ന് അമൃതപാലിനെ ഇന്ത്യയിലെത്തി ഇവിടെ വെച്ച് ഗൂഢാലോചന നടക്കുകയായിരുന്നു. ഖലിസ്ഥാന്‍ നേതാവ് ജര്‍ണെയിന്‍ സിംഗ് ബിന്ദ്രന്‍വാല സ്‌റ്റൈലില്‍ ഇയാളെ പഞ്ചാബില്‍ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം.

അതിനായി മുടിയെല്ലാം നീട്ടി. ആ രീതിയില്‍ വേഷം മാറി. ടീ ഷര്‍ട്ടുകള്‍ ധരിക്കാന്‍ തുടങ്ങി. ദുബായിലാണ് ഇയാളുടെ ഇമജ് മേക്കോവര്‍ നടത്തിയത്. അവിടെ നിന്ന് ഇയാളെ ജോര്‍ജിയയിലേക്ക് അയക്കുകയായിരുന്നു. കണ്ണിന്റെ സര്‍ജറിയെന്ന പേരില്‍ ഇവിടെ വെച്ചാണ് പരിശീലനം നല്‍കിയത്. തുടര്‍ന്ന് ബിന്ദ്രന്‍വാലയുടെ ഓരോ സ്വഭാവ ഗുണങ്ങളും രീതികളും അമൃതപാലിന് വിവരിച്ച് കൊടുത്തു. ബിന്ദ്രന്‍വാലയുടെ പ്രസംഗത്തിന്റെ രീതി പോലും അമൃതപാലിന് പഠിപ്പിച്ച് കൊടുത്തിരുന്നുവെന്നും ഇന്റലിജന്റ് ഏജന്‍സികള്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+