Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രൂപ പോലും വാങ്ങാതെ വിവാഹമോചനം; എന്നിട്ടും 101 കോടിയുടെ ആസ്‌തി..! സാമന്ത ആള് കൊള്ളാലോ

തെന്നിന്ത്യൻ സിനിമയിലെ താരറാണി എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് സാമന്ത റൂത്ത് പ്രഭു. തമിഴിലും തെലുഗിലും ഒക്കെ ശക്തമായ കഥാപത്രങ്ങൾ ചെയ്‌ത്‌ ഫലിപ്പിക്കാൻ കെൽപുള്ള ഈ താരം സിനിമയിൽ വന്നിട്ട് പത്ത് വർഷങ്ങളൊക്കെ കഴിഞ്ഞു. ഇക്കാലമത്രയും സിനിമയിൽ അഭിനയിച്ച പണവും മറ്റും ഇപ്പോഴും സാമന്തയുടെ ആസ്‌തിക്കും സ്വത്തിനും വലിയ സംഭാവനകൾ നൽകുകയാണ്. എന്നാൽ ഈ വിവരങ്ങൾ കേട്ടാൽ ആരായാലും ഞെട്ടിപ്പോകും.

അത്രയ്ക്കും വലിയ സമ്പാദ്യമാണ് സിനിമയിൽ നിന്നും മറ്റ് പരസ്യ ചിത്രങ്ങളിൽ നിന്നുമായി സാമന്ത സ്വന്തമാക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിലെ ഏറ്റവും വലിയ കാര്യമെന്തെന്നാൽ സിനിമാ പാരമ്പര്യം ഒന്നുമില്ലാതിരുന്ന സാമന്ത തന്റെ പ്രതിഭ കൊണ്ടാണ് ഇക്കാണുന്ന നേട്ടങ്ങളിലേക്ക് നടന്നടുത്തത്.

samantha

വിവിധ റിപ്പോർട്ടുകൾ പ്രകാരം നൂറ്റൊന്ന് കോടി രൂപയുടെ ആസ്‌തിയാണ് സാമന്തയ്ക്കുള്ളത്. സിനിമയിൽ അഭിനയിക്കുന്നത് മാത്രമോ, മുഴുനീള ക്യാരക്‌ടർ വേണമെന്നൊന്നുമില്ല ചെറിയ ക്യാമിയോ റോളുകൾക്ക് പോലും നടി ഈടാക്കുന്നത് കോടികളാണ് എന്നാണ് സൂചന. പുഷ്‌പ ഒന്നാം ഭാഗത്തിൽ ഹിറ്റായ പാട്ട് സീനിൽ അഭിനയിക്കാൻ തമന്ന അഞ്ച് കോടി വാങ്ങിയെന്നാണ് പറയുന്നത്.

നിലവിൽ സിനിമയിൽ അഭിനയിക്കുന്നതിന് അവർ ഈടാക്കുന്ന പ്രതിഫലം ഒന്ന് മുതൽ നാല് കോടി വരെയാണ്. ഇത് പ്രാഥമിക വരുമാനം മാത്രമാണ്. ഹൈദരബാദിലെ ജൂബിലി ഹില്‍സിലെ ബംഗ്ലാവിന് സമാനമായ വീട്ടിലാണ് സാമന്ത കഴിയുന്നത്. അതും ടൗൺ ഏരിയയിലാണ്.

വിവാഹ മോചനത്തിന് ശേഷം 200 കോടി രൂപ നാഗചൈതന്യയും കുടുംബവും സമാന്തയ്ക്ക് വാഗ്‌ദാനം നൽകിയെങ്കിലും അത് നിരസിക്കുകയായിരുന്നു എന്നാണ് സൂചന. എന്നാൽ ഈ പണം വേണ്ടെന്നായിരുന്നു അവർ പറഞ്ഞത്. വിവാഹ ജീവിതം പരാജയപ്പെട്ടതിന് കാശ് വേണ്ട എന്നായിരുന്നുവത്രെ സമാന്തയുടെ നിലപാട്.

ഇതിനൊക്കെ പുറമെ അവരുടെ കാർ കളക്ഷനും അതി ഗംഭീരമാണ്. ലക്ഷ്വറി കാറുകളുടെ കളക്ഷനും കലക്ഷനും സമാന്തയ്ക്കുണ്ട്. 2.26 കോടി രൂപയുടെ ലാന്റ് റോവര്‍ റേഞ്ച് റോവര്‍ കാര്‍ആണ് ഇക്കൂട്ടത്തിലെ സൂപ്പർസ്‌റ്റാർ, 1.46 കോടിയുടെ പോര്‍ഷെ അടക്കമുള്ള കാറുകളും സാമന്തയുടെ ഗ്യാരേജിൽ ഉണ്ടെന്നാണ് സൂചന.

അതേസമയം, സാമന്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായ ശാകുന്തളം ബോക്‌സ് ഓഫീസിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. മലയാളിയായ ദേവ് മോഹൻ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ മുടക്ക് മുതൽ പോലും പിടിച്ചെടുക്കാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നാണ് ഇപ്പോൾ ലഭ്യമായ വിവരങ്ങൾ പറഞ്ഞതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+