163 ജോലിക്കാരുടെ 1905 മണിക്കൂർ കഠിനാധ്വാനം; ആലിയ ബട്ടിന്റെ മെറ്റ് ഗാല സാരി ഏറ്റെടുത്ത് ആരാധകർ
ബോളിവുഡിലെ പ്രിയതാരമാണ് ആലിയ ഭട്ട്. ഒരു സിനിമാ കുടുംബത്തിൽ നിന്ന് വന്ന താരമാണെങ്കിലും തന്റെ അഭിനയ മികവ് കൊണ്ട് ആരാധകരെ നേടിയെടുത്ത ആലിയ ഭട്ട് തന്റെ വസ്ത്ര ധാരണത്തിലും മറ്റും വളരെയേറെ ശ്രദ്ധ പുലർത്തുന്ന ഒരു സെലിബ്രിറ്റി കൂടിയാണ്. അടുത്തിടെ മെറ്റ് ഗാലയിൽ പങ്കെടുക്കാനായി താരവും എത്തിയിരുന്നു.
ഇത് രണ്ടാം തവണയാണ് ആലിയ മെറ്റ് ഗാലയിൽ പങ്കെടുക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. കസ്‌റ്റമൈസ് ചെയ്‌ത മിന്റ് ഗ്രീൻ നിറത്തിലുള്ള സബ്യസാചി സാരിയാണ് ആലിയ ചടങ്ങിൽ ധരിച്ചത്. ഏകദേശം 163 ഓളം ജോലിക്കാർ 1905 മണിക്കൂറുകൾ എടുത്താണ് ഈ സാരി ഉണ്ടാക്കിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിലപിടിച്ച മുത്തുകൾ, മറ്റ് ബീഡ് വർക്ക്, ഫ്രിഞ്ച് വർക്കുകൾ, ഹാൻഡ് എംബ്രോയ്ഡറി, ഫ്ളോറൽ ഡിസൈനുകൾ എന്നിവ കൊണ്ട് ആലിയയുടെ സാരി അലങ്കരിക്കപ്പെട്ടിരുന്നു. ചടങ്ങിനെത്തിയ ആലിയ ആദ്യം ആഷ്‌ലി ഗ്രഹാമുമായി ഒരു ചെറിയ സംഭാഷണം നടത്തിയിരുന്നു. മെറ്റ് ഗാല പരിപാടിയിൽ തന്റെ രണ്ടാം അനുഭവം എങ്ങനെയെന്ന് താരം വിശദീകരിക്കുന്നു.
ന്യൂയോർക്കിൽ വച്ച് നടക്കുന്ന ഫാഷൻ ഉത്സവത്തിൽ പങ്കെടുക്കാൻ താരം പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ സാരി തന്നെ തിരഞ്ഞെടുത്തതിൽ ആരാധകർ ആവേശത്തിലാണ്. ആലിയയുടെ മെറ്റ് ഗാല ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അതിന്റെ ചിത്രങ്ങളും വിഡിയോയും ഒക്കെ പങ്കുവയ്ക്കുന്നത്.
സാരിയിൽ അതീവ സുന്ദരിയായി കാണപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉടൻ തന്നെ വൈറലാവുകയും ചെയ്‌തിരുന്നു. 23 അടിയോളം വരുന്ന സാരി അണിഞ്ഞ താരത്തിന്റെ വിവിധ പോസിലുള്ള ഫോട്ടോകൾ ഇൻസ്‌റ്റഗ്രാമിൽ ഉൾപ്പെടെ ട്രെൻഡിംഗാണ്. ഇതോടെ ഇത്തവണ ഇന്ത്യയിൽ നിന്നുള്ള ശ്രദ്ധാ കേന്ദ്രം ആലിയ ആവുമെന്ന് ഉറപ്പായി കഴിഞ്ഞു.
എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്‌ചയാണ് മെറ്റ് ഗാല ഇവന്റ് അരങ്ങേറുന്നത്.ഫാഷന്‍ രംഗത്തെയും സിനിമാ മേഖലയിലെയും പ്രമുഖരാണ് മെറ്റ് ഗാലയില്‍ പങ്കെടുക്കാറുള്ളത്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടാണ് ഈ പരിപാടിക്ക് വേദിയാവുക. ബോളിവുഡ് താരങ്ങൾ പതിവായി ചടങ്ങിന് എത്താറുണ്ട്.












Click it and Unblock the Notifications