1650 കോടിയുടെ ആസ്‌തി, പ്രഭാസും രജനീകാന്തും പോലും പിന്നിൽ'; ഈ മെഗാസ്‌റ്റാർ ആള് ചെറിയ പുള്ളിയല്ല...
ഇന്ത്യൻ സിനിമയിൽ സൂപ്പർതാരങ്ങൾ ആരൊക്കെ എന്ന് ചോദിച്ചാൽ ഒരുപാട് താരങ്ങളുടെ പേര് നമ്മുടെ ഓർമ്മയിൽ വരും. അതിൽ സാക്ഷാൽ രജനീകാന്ത് മുതൽ ഷാരൂഖ് ഖാൻ വരെയും പഴയ തലമുറയിലെ ദിലീപ് കുമാർ മുതൽ അമിതാഭ് ബച്ചൻ വരെയും നീളുന്ന വലിയ പട്ടിക തന്നെ നമുക്ക് മുൻപിലുണ്ട്. എന്നാൽ ഇന്ത്യൻ സിനിമയിലെ മെഗാസ്‌റ്റാർ ആരെന്ന ചോദ്യത്തിന് ഇന്ത്യയൊട്ടാകെ ഒരു ഉത്തരമേ പറയൂ, അതാണ് ചിരഞ്ജീവി.
1980കളുടെ ആദ്യ പകുതിയിൽ സിനിമയിൽ എത്തിയ ചിരഞ്ജീവി കുറഞ്ഞ കാലം കൊണ്ട് തന്നെ മാസ് മസാല സിനിമകളിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ ആകർഷിച്ചു. ഒടുവിൽ തൊണ്ണൂറുകളുടെ മധ്യത്തിൽ അമിതാഭ് ബച്ചനേക്കാൾ വലിയ താരമെന്ന വിളിപ്പേരും സ്വന്തമാക്കിയത് ചരിത്രം. അതേ ചിരഞ്ജീവി ഇന്ന് കരിയറിൽ അത്രകണ്ട് മികച്ച നിലയിൽ അല്ല ഉള്ളതെന്നത് സത്യം തന്നെയാണ്.

എന്നാൽ സ്‌റ്റാർഡത്തിലും ജനപ്രീതിയിലും ഒരടി പോലും പിന്നിലേക്ക് പോവാതെയാണ് ചിരഞ്ജീവി എന്ന നടൻ ഇപ്പോഴും ടോളിവുഡിൽ നിലനിൽക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നായകനാണ് ചിരഞ്ജീവി എന്ന കാര്യം പലർക്കും അറിയില്ല. ഹിറ്റ് സിനിമകളുമായി തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡ് വരെ തന്റെ പ്രശസ്‌തി എത്തിച്ച സമയമായിരുന്നു മെഗാസ്‌റ്റാറിന് അത്.
അക്കാലത്ത് ഇന്ത്യൻ സിനിമയിൽ എതിരാളികൾ ഇല്ലെന്ന് എല്ലാവരും ഒരുപോലെ കരുതി പോന്ന സാക്ഷാൽ അമിതാഭ് ബച്ചൻ പോലും 90 ലക്ഷം രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്. അപ്പോൾ പിന്നെ ചിരഞ്ജീവിയുടെ സ്‌റ്റാർഡം എത്ര വലുതായിരുന്നു എന്നത് മനസ്സിലാക്കാമല്ലോ. ചിരഞ്ജീവി അഭിനയിച്ച അവസാന അഞ്ച് ചിത്രങ്ങളിൽ പേരിനെങ്കിലും ഹിറ്റായത് ഒരെണ്ണം മാത്രമാണ്.
എന്നിട്ടും ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും സമ്പന്നനായ സിനിമാ താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. ഏകദേശം 1650 കോടിയുടെ ആസ്‌തിയാണ് ചിരഞ്ജീവിക്ക് ഉണ്ടെന്ന് കരുതപ്പെടുന്നത്. പ്രഭാസ് (240 കോടി), രാം ചരൺ (1350 കോടി), രജനികാന്ത് (430 കോടി), കമൽഹാസൻ (450 കോടി) എന്നിവരേക്കാൾ സമ്പന്നനാണ് ചിരഞ്ജീവി എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
മകൻ രാം ചരണും സഹോദരൻ പവൻ കല്യാണും ഇന്ത്യയിലെ മറ്റ് സൂപ്പർ താരങ്ങളാണ് എന്നതും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്..സിനിമാ കുടുംബമാണ് ചിരഞ്ജീവിയുടേത് എന്ന് പറഞ്ഞാലും തെറ്റില്ല. ചിരഞ്ജീവിയുടെ മറ്റൊരു ബന്ധുവാണ് മറ്റൊരു ടോളിവുഡ് സൂപ്പർസ്‌റ്റാർ അല്ലു അർജുൻ എന്നതും പലർക്കും അറിയാവുന്ന കാര്യമാണ്.
ചിരഞ്ജീവിയുടെ ആസ്‌തിയെ കുറിച്ച് പറയുകയാണെങ്കിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ആഡംബര വില്ല ഉൾപ്പെടെ നിരവധി സ്വത്തുക്കൾ മെഗാസ്‌റ്റാറിന്റെ പേരിലുണ്ട്. അതിന് 2022ൽ 28 കോടി രൂപയായിരുന്നു മതിപ്പ് വില കണക്കാക്കിയിരുന്നത്. ഇത് കൂടാതെ ചിരഞ്ജീവിക്ക് ബാംഗ്ലൂരിൽ ഒരു ആഡംബര വസതി കൂടിയുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിന് പുറമെ ആഡംബര കാറുകളുടെ ഒരു വൻ ശേഖരം തന്നെ താരത്തിന് സ്വന്തമായുണ്ട്. താരത്തിന് ആഡംബര കാറുകളോട് പ്രത്യേക താൽപര്യമുണ്ട്. സെഡാനുകൾ മുതൽ വമ്പൻ എസ്‌യുവികൾ വരെ, താരത്തിന്റെ ശേഖരത്തിൽ നിരവധി കാറുകളുണ്ട്.
9 കോടി രൂപ വിലയുള്ള റോൾസ് റോയ്‌സ് ഫാന്റം, 1.2 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ്, 90 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ, 2.5 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് എഎംജി ജി ക്ലാസ് എന്നിവ അതിൽ ചിലത് മാത്രമാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications